Tuesday, October 6, 2026
HomeNewsGulfനിരവധി വിമാന സര്‍വ്വീസുകള്‍ ഇന്നും വൈകി..എയര്‍ അറേബ്യ,ഫ്‌ലൈദുബൈയുടെ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കി

നിരവധി വിമാന സര്‍വ്വീസുകള്‍ ഇന്നും വൈകി..എയര്‍ അറേബ്യ,ഫ്‌ലൈദുബൈയുടെ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കി

ദുബായ്, അബുദാബി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ ഇന്നും വൈകി.
ഫ്‌ലൈദുബായിയുടെ അഭ, ഇസ്താംബുള്‍, അസ്താന, ടെല്‍ അവീവ് സര്‍വീസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി.എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, ഈജിപ്ത് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.എന്നാല്‍ എമിറേറ്റ്‌സ്, എത്തിഹാദ് സര്‍വീസുകള്‍ പൊതുവെ സാധാരണ നിലയില്‍ തുടരുമ്പോഴും, ചില സര്‍വീസുകള്‍ക്ക് നേരിയ കാലതാമസമുണ്ടാകുന്നുണ്ട്.എയര്‍ലൈനുകളും വിമാനത്താവളങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഫ്‌ലൈറ്റ് റദ്ദാക്കലുകള്‍, കാലതാമസങ്ങള്‍, ഷെഡ്യൂള്‍ മാറ്റങ്ങള്‍ എന്നീ തടസ്സങ്ങളെല്ലാം സംഘര്‍ഷവുമായോ പ്രാദേശിക സുരക്ഷാ സാഹചര്യവുമായോ ബന്ധപ്പെട്ടതല്ല ,ചിലത് പ്രവര്‍ത്തനപരമോ സാങ്കേതികമോ മറ്റ് കാരണങ്ങളാലോ ആകാം എന്ന് അധികൃതര്‍ വ്യക്തമാക്കി.അതിനാല്‍ യാത്രക്കാര്‍ വീട്ടില്‍ നിന്ന് ഇറങ്ങും മുന്‍പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് നിര്‍ബന്ധമായും പരിശോധിക്കുക.ദുബായില്‍ നിന്ന് ഫ്‌ലൈ ദുബായില്‍ യാത്ര ചെയ്യുന്നവര്‍ നാല് മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്തണം. മറ്റ് യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും എത്തുക.ഓണ്‍ലൈന്‍ ചെക്ക്ഇന്‍ പൂര്‍ത്തിയാക്കാനും, എയര്‍ലൈനിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരാനും അധികൃതര്‍ നിര്‍ദേശിച്ചു


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments