Wednesday, October 28, 2026
HomeNewsGulfഡിസംബറില്‍ കോഴിക്കോട് -ജിദ്ദ സര്‍വീസുമായി സൗദിയ എയര്‍ലൈന്‍സ്,ഡിസംബര്‍ നാലു മുതലാണ് സര്‍വീസ്

ഡിസംബറില്‍ കോഴിക്കോട് -ജിദ്ദ സര്‍വീസുമായി സൗദിയ എയര്‍ലൈന്‍സ്,ഡിസംബര്‍ നാലു മുതലാണ് സര്‍വീസ്

ഡിസംബറില്‍ കോഴിക്കോട് -ജിദ്ദ സര്‍വീസുമായി സൗദിയ എയര്‍ലൈന്‍സ് എത്തുന്നു. ഡിസംബര്‍ നാലു മുതലാണ് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഴ്ചയില്‍ 3 സര്‍വീസ് ഉണ്ടാകുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.ഡിസംബറില്‍ ആരംഭിക്കുന്ന കോഴിക്കോട് -ജിദ്ദ സൗദിയ എയര്‍ലൈന്‍സിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള വിമാന സര്‍വീസുകളുടെ നിയന്ത്രണം ബാധിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.സൗദിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെത്തുടര്‍ന്ന് സൗദിയ എയര്‍ലൈന്‍സിന്റെ കോഴിക്കോട് -റിയാദ് സര്‍വീസ് 29 വരെ നിര്‍ത്തിയിട്ടുണ്ട്.മറ്റു നിയന്ത്രണമില്ലെങ്കില്‍ കോഴിക്കോട് ജിദ്ദ സര്‍വീസ് ഡിസംബര്‍ നാലിനു തന്നെ ആരംഭിക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ജനുവരിയില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്നും റിപ്പോര്‍ട്ടുണ്ട്.കോഴിക്കോട്ടുനിന്നു നേരിട്ട് ജിദ്ദയിലേക്കു സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. അതേസമയം, കോഴിക്കോട്ടുനിന്ന് മസ്‌കത്ത് വഴി ജിദ്ദയിലേക്കു പോകുന്ന സലാം എയര്‍ സര്‍വീസ് തുടരുന്നുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള സെക്ടറാണ് കോഴിക്കോട് -ജിദ്ദ. സൗദിയ എയര്‍ലൈന്‍സ്‌കൂടി ജിദ്ദ സര്‍വീസ് ആരംഭിക്കുന്നതോടെ പ്രവാസി കുടുംബങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കും വലിയ ആശ്വാസമാകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments