യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 6 തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസത്തോടനുബന്ധിച്ച് ദുബായ് പോലീസും മെറ്റയും ചേര്‍ന്ന് സംഘടിപ്പിച്ച ബോധവല്‍ക്കരണ ഫോറത്തിലാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിശ്വസനീയ സ്ഥാപനങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരെ അനുകരിച്ചാണ് തട്ടിപ്പുകാര്‍ സെന്‍സിറ്റീവ് വിവരങ്ങളും പണവും തട്ടിയെടുക്കുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക സ്ഥാപനങ്ങളെ അനുകരിക്കല്‍.
വ്യാജ ലിങ്കുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തല്‍, വ്യാജ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യല്‍,
വ്യാജ ജോലി ഓഫറുകള്‍,സുഹൃത്തുക്കളെയും ബന്ധുക്കളെയും അനുകരിച്ച് പണം ആവശ്യപ്പെടല്‍.
അക്കൗണ്ടുകള്‍ തട്ടിയെടുക്കാന്‍ പാസ്‌വേഡും വെരിഫിക്കേഷന്‍ കോഡും ചോദിക്കല്‍ എന്നിവയാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന 6 സാധാരണ രീതികളെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അപരിചിതമായ ലിങ്കുകള്‍ തുറക്കരുതെന്നും പണം കൈമാറുന്നതിന് മുന്‍പ് ആളുകളുടെ ഐഡന്റിറ്റി പരിശോധിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. തട്ടിപ്പ് സംശയിച്ചാല്‍ ഉടന്‍ തന്നെ ഔദ്യോഗിക ചാനലുകള്‍ വഴി റിപ്പോര്‍ട്ട് ചെയ്യണം.ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍, പാസ്‌കീ, സെക്യൂരിറ്റി ചെക്കപ്പ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഉപയോഗിക്കാനും മെറ്റാ നിര്‍ദ്ദേശം നല്‍കി.



