വേനല്‍ച്ചൂടിന് അവസാനമാകുന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി ഒരുങ്ങുകയായി.ദുബൈയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ‘ദുബൈ മിറാക്കിള്‍ ഗാര്‍ഡന്റെ’ 15ാമത് സീസണ് 2026 ഒക്ടോബര്‍ എട്ടിന് ആരംഭിക്കും.ഇതിനായുള്ള ടിക്കറ്റുകള്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാം.യു.എ.ഇ നിവാസികള്‍ക്കും സ്വദേശികള്‍ക്കും പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വര്‍ണാഭമായ പുഷ്പാലങ്കാരങ്ങള്‍, പുതിയ തീമുകള്‍, കുടുംബങ്ങള്‍ക്കായുള്ള വിവിധ വിനോദ പരിപാടികള്‍ എന്നിവയോടെയാണ് ഇത്തവണയും മിറാക്കിള്‍ ഗാര്ഡന് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. മുതിര്‍ന്നവര്‍ക്ക് 70 ദിര്‍ഹവും കുട്ടികള്‍ക്ക് 50 ദിര്‍ഹവുമാണ് നിരക്ക്. പൊതു സന്ദര്‍ശകര്‍ക്ക് മുതിര്‍ന്നവര്‍ക്ക് 100 ദിര്‍ഹവും കുട്ടികള്‍ക്ക് 80 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ മിറാക്കിള്‍ ഗാര്‍ഡനും ബട്ടര്‍ഫ്ലൈ ഗാര്‍ഡനും സന്ദര്‍ശിക്കാവുന്ന കോംബോ ടിക്കറ്റിന് 140 ദിര്‍ഹമാണ് നിരക്ക്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് മിറാക്കിള്‍ ഗാര്ഡന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.



