Thursday, September 24, 2026
HomeNewsGulfയുഎഇയില്‍ നാല് വര്‍ഷത്തിനിടെ 1,136 ഹെവി ട്രക്ക് അപകടങ്ങള്‍

യുഎഇയില്‍ നാല് വര്‍ഷത്തിനിടെ 1,136 ഹെവി ട്രക്ക് അപകടങ്ങള്‍

യുഎഇയില്‍ നാല് വര്‍ഷത്തിനിടെ 1,136 ഹെവി ട്രക്ക് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്.മുന്‍പ് സംഭവിച്ചതിനെ അപേക്ഷിച്ച്അപകടങ്ങളുടെ എണ്ണം 2024ല്‍ കുത്തനെ ഉയര്‍ന്ന് 332 അപകടങ്ങളില്‍ എത്തിയിരുന്നു.
2025ലും ട്രക്ക് അപകടങ്ങള്‍ നിരക്ക് ഉയര്‍ന്ന തോതില്‍ തന്നെയായിരുന്നു.മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ടെങ്കിലും 2025ല്‍ 325 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളലൊന്ന് വാഹനങ്ങളുടെ കൃത്യമായ പരിപാലനമില്ലാ.്മയാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പച്ചു. വാഹനങ്ങളുടെ ടയറിന് സംഭവിക്കുന്ന തകരാറുകളും സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് തകരാറുകളും അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. ദീര്‍ഘദൂരം സഞ്ചരിക്കുകയും, ദീര്‍ഘനേരം റോഡില്‍ ചെലവഴിക്കുകയും, ഭാരമേറിയ ലോഡുകള്‍ കയറ്റുകയും ചെയ്യുന്ന ട്രക്കുകള്‍ക്ക് റോഡില്‍ സഞ്ചരിക്കുന്നതിന് ആവശ്യമായ കൃത്യമായ പരിശോധനകളും ശരിയായ അറ്റകുറ്റപ്പണികളും നിര്‍ബന്ധമാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments