Tuesday, September 22, 2026
HomeNewsGulfഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ;ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ളടിക്കറ്റ് ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു

ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ;ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ളടിക്കറ്റ് ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു

ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന്റെ ടിക്കറ്റ് ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. 57 മിനിറ്റുകൊണ്ട് ദുബായില്‍ നിന്ന് അബുദാബിയിലെത്താം.ഔദ്യോഗിക പോര്‍ട്ടലായ ഇത്തിഹാദ് റെയില്‍.എഇ വഴിയാണ് ബുക്കിങ് നടക്കുന്നത്.കംഫര്‍ട്ട് ക്ലാസില്‍ ഒരു ഭാഗത്തേക്കുള്ള ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് 39 ദിര്‍ഹമാണ്. കൂടുതല്‍ സൗകര്യങ്ങളുള്ള പ്രീമിയം ക്ലാസ് നിരക്കുകള്‍ 109 ദിര്‍ഹത്തില്‍ ആരംഭിക്കുന്നു.ദുബായ് അല്‍ യലായിസ് സ്റ്റേഷനും അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനും തമ്മിലാണ് ഈ സര്‍വീസ് ബന്ധിപ്പിക്കുന്നത്. ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ദുബായ് സ്റ്റേഷന്‍ ദുബായ് മെട്രോ ശൃംഖലയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മെട്രോ സ്റ്റേഷനില്‍നിന്ന് നേരിട്ട് റെയില്‍വേ ടെര്‍മിനലിലേക്ക് പ്രവേശിക്കാമെന്നത് യാത്രക്കാര്‍ക്ക് കണക്റ്റിവിറ്റി എളുപ്പമാക്കും.കഴിഞ്ഞ ജൂണില്‍ അബുദാബിഫുജൈറ റൂട്ടിലാണ് യുഎഇയിലെ ആദ്യ യാത്രാ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. സര്‍വീസ് തുടങ്ങി ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ഈ റൂട്ടില്‍ 70,000ലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ദുബായ്അബുദാബി ദേശീയപാതകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ പുതിയ റെയില്‍ പാത സഹായിക്കും.സെപ്റ്റംബര്‍ 30നാണ് റൂട്ടിലെ ആദ്യ സര്‍വീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments