Saturday, May 18, 2024
HomeAutoവാഗൺ ആർ മുന്നിൽ നിന്ന് നയിച്ചു, വിൽപനയിലെ ആദ്യ 10 റാങ്ക് ഇവർക്ക്

വാഗൺ ആർ മുന്നിൽ നിന്ന് നയിച്ചു, വിൽപനയിലെ ആദ്യ 10 റാങ്ക് ഇവർക്ക്

വാഹന വിപണിയിലെ ഏപ്രിൽ മാസത്തെ വിൽപന കണക്കുകൾ പുറത്തുവന്നപ്പോൾ പതിവുപോലെ മാരുതി സുസുക്കി തന്നെ ഒന്നാമൻ. മാരുതി 137320 കാറുകൾ വിറ്റപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 49701 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 47010 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 34694 കാറുകളും അ‍ഞ്ചാം സ്ഥാനത്തുള്ള കിയ 23216 വാഹനങ്ങളും വിറ്റു. വിപണിയെ മാരുതി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തു കാറുകളിൽ ആറും മാരുതി തന്നെ. ആദ്യ പത്തിൽ ഇടംപിടിച്ച കാറുകൾ ഏതൊക്കെയെന്നു നോക്കാം

ഒന്നാം സ്ഥാനത്ത് മാരുതിയുടെ ടോൺബോയ് ഹാച്ച് വാഗൺആറാണ്. 20879 യൂണിറ്റാണ് വിൽപന. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 18 ശതമാനമാണ് വളർച്ച. 2023 ഏപ്രിലിൽ 17776 യൂണിറ്റായിരുന്നു വിൽപന. രണ്ടാം സ്ഥാനം സ്വിഫ്റ്റിന്. വിൽപന 18753 യൂണിറ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 111 ശതമാനം വളർച്ച. മൂന്നാം സ്ഥാനത്ത് 16180 യൂണിറ്റുമായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് വിൽപനയിൽ 48 ശതമാനം വളർച്ച. നാലാം സ്ഥാനത്ത് ടാറ്റയുടെ കോംപാക്റ്റ് എസ്‍യുവി നെക്സോണാണ്. മാർച്ചിലെ വിൽപന 15002 യൂണിറ്റ്. അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടേയ് എസ്‍യുവി ക്രേറ്റ. വിൽപന 14186 യൂണിറ്റ്.

മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‍യുവി ബ്രെസയാണ് 11836 യൂണിറ്റ് വിൽപനയുമായി ആറാം സ്ഥാനത്ത്. മാരുതി സുസുക്കി ഓൾട്ടോയ്ക്കാണ് ഏഴും സ്ഥാനം വിൽപന 11548 യൂണിറ്റ്. ടാറ്റ പഞ്ച് 10934 യൂണിറ്റുമായി എട്ടാം സ്ഥാനത്തും മാരുതി സുസുക്കി ഇക്കോ 10504 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തുമുണ്ട്. ഹ്യുണ്ടേയ്‌യുടെ കോംപാക്റ്റ് എസ്‍യുവി വെന്യുവാണ് 10342 യൂണിറ്റുമായി പത്താം സ്ഥാനത്ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments