Thursday, June 18, 2026
Home Blog Page 157

മരുഭൂമിയില്‍ ഗോതമ്പ് കൃഷിയില്‍ പുതിയ ചരിത്രം രചിക്കാന്‍ ഷാര്‍ജ ; ഇത്തവണ കൃഷി 1900 ഹെക്ടറില്‍

0


മരുഭൂമിയിലെ ഗോതമ്പ് കൃഷിയില്‍ പുതിയ ചരിത്രം രചിക്കാനൊരുങ്ങി ഷാര്‍ജ ഭരണകൂടം. 1900 ഹെക്ടറില്‍ ആണ് ഇത്തവണ മെലീഹയില്‍ കൃഷിയിറക്കിയിരിക്കുന്നത്. ഗോതമ്പ് കൃഷിയുടെ പുരോഗതി മനസിലാക്കുന്നതിനായി യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി നേരിട്ട് സന്ദര്‍ശനം നടത്തി.ആദ്യ വര്‍ഷം നാനൂറ് ഹെക്ടറില്‍ ഇറക്കിയ കൃഷി നൂറുമേനി വിളവ് നല്‍കിയതിനെ തുടര്‍ന്നാണ് 1900 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഒന്നാംഘട്ടത്തിന്റെ വിജയത്തെ തുടര്‍ന്ന് രണ്ടും മൂന്നൂം ഘട്ടങ്ങള്‍ സംയോജിപ്പിച്ചാണ് ഈ വര്‍ഷം കൃഷി ഇറക്കിയിരിക്കുന്നത്.

മികച്ച ഉത്പാദന ശേഷിയുള്ള മുന്നൂറ് ടണ്‍ വിത്താണ് ഇത്തവണ മെലിഹയിലെ ഗോതമ്പ് പാടങ്ങളില്‍ വിതച്ചിരിക്കുന്നത്. വിത്ത് വിതയ്ക്കും മുന്‍പ് ഇരുപത്തിനാലായിരത്തോളം ടണ്‍ ജൈവളം നല്‍കിയാണ് നിലമൊരുക്കിയത്. വിത്തിറക്കിയ ശേഷവും വിവിധ തരം ജൈവവളം നല്‍കി. ഇത്തവണ ഇരുപത്തിയഞ്ച് നിരകളില്‍ ആണ് അധികമായി കൃഷി ഇറക്കിയിരിക്കുന്നത്. മണ്ണിന്റെ ഈര്‍പ്പം കാത്ത് സൂക്ഷിക്കുന്നതിനും ജലസേചനത്തിനും ആധുനിക സംവിധാനം ആണ് ഉപയോഗിക്കുന്നത്. 48000 ക്യൂബിക്ക് മീറ്റര്‍ വിസ്തൃതിയുള്ളതാണ് ഗോതമ്പ് പാടത്തെ ജലസംഭരണി. മണിക്കൂറില്‍ 430 ക്യൂബിക്ക് മീറ്റര്‍ ജലം പമ്പുചെയ്യുന്നതിന് ശേഷിയുള്ള ഒന്‍പത് പമ്പുകള്‍ ആണ ഉപയോഗിക്കുന്നത്. ഗോതമ്പ് കൃഷിയുടെ പുരോഗതി യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരിട്ടെത്തി വിലയിരുത്തി.

മാര്‍ച്ച് അവസാനം ആയിരുന്നു കഴിഞ്ഞ വര്‍ഷം മെലീഹയിലെ ഗോതമ്പ് പാടത്ത് വിളവെടുപ്പ്. കഴിഞ്ഞ തവണ നാനൂറ് ഹെക്ടറില്‍ നിന്നും 15200 ടണ്‍ ഗോതമ്പാണ് ലഭിച്ചത്.

ചെങ്കടല്‍ യുദ്ധഭീതിയില്‍: ചരക്ക് നീക്കം പ്രതിസന്ധിയില്‍

0

ചെങ്കടലില്‍ ഹൂത്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയും അമേരിക്കന്‍ സഖ്യം നടത്തുന്ന പ്രത്യാക്രമങ്ങളും പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ സഖ്യത്തിന്റെ നടപടി ചെങ്കടലിലെ മുഴുവന്‍ കപ്പലുകളുടെയും സുരക്ഷയെ ബാധിച്ചിരിക്കുകയാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ചെങ്കടല്‍ ഗതാഗതം ഭീഷണിയിലായതോടെ യുഎഇ ഖത്തറും അടക്കമുള്ള രാജ്യങ്ങള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് തുടങ്ങി.ഹമാസിന് പിന്തുണ അറിയിച്ച് ചെങ്കടലില്‍ യെമനിലെ ഹൂത്തി വിമതര്‍ ആരംഭിച്ച ആക്രമണം മേഖലയില്‍ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ്.


ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ആക്രമിക്കും എന്നായിരുന്നു ഹൂത്തികളുടെ പ്രഖ്യാപനം എങ്കിലും ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തെയാകെ അത് ബാധിച്ചു. ഇതെതുടര്‍ന്ന് അമേരിക്ക-യു.കെ സഖ്യം പ്രത്യാക്രമണം ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. യെമനില്‍ അമേരിക്ക പ്രത്യാക്രമണം ആരംഭിച്ചതോടെ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തെയാകെ അത് ബാധിച്ചിരിക്കുകയാണെന്ന് ലെബനന്‍ സായൂധ സംഘമായ ഹിസ്ബുള്ള വ്യക്തമാക്കി. അമേരിക്കന്‍ നടപടി ചെങ്കടല്‍ വഴി സഞ്ചരിക്കുന്ന മുഴുവന്‍ കപ്പലുകളുടെയും സുരക്ഷ ഇല്ലാതാക്കിയിരിക്കുകയാണെന്ന് ഹിസ്ബുള്ള നേതാവ് ഹസ്സ നസ്രള്ള പറഞ്ഞു.

യെമനില്‍ നടത്തുന്ന ഓരോ ആക്രമണത്തിനും തിരിച്ചടി നല്‍കുമെന്നാണ് ഹൂത്തികളുടെ ഭീഷണി. യെമനില്‍ നിന്നും ഹൂത്തികള്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ കപ്പലുകള്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്നും ഹൂത്തികള്‍ തൊടുത്ത ഒരു മിസൈല്‍ തകര്‍ത്തതായി യു.എസ് സൈന്യം അറിയിച്ചു. ചെങ്കടല്‍ യുദ്ധഭീഷണിയിലായതോടെ യുഎഇയും സൗദി അറേബ്യയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കും യൂറോപിനും ഇടയിലുള്ള ചരക്ക് നീക്കത്തേയും അത് ബാധിച്ചു. ചെങ്കടല്‍ ഒഴിവാക്കി യൂറോപ്പില്‍ നിന്നുള്ള ചരക്ക് ആഫ്രിക്കന്‍ മുനമ്പ് ചുറ്റി എത്തിക്കുന്നതിന് ചിലവേറെയാണ്. ഇതെ തുടര്‍ന്ന് മറ്റ് വിപണികളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് ശ്രമം. ചെങ്കടലില്‍ വഴിയുള്ള എണ്ണയുടെയും പ്രകൃതിവാദകത്തിന്റെയും കയറ്റമതി ഖത്തറും നിര്‍ത്തിവെച്ചു.

രണ്ടാമത് രാജ്യാന്തര ആയുഷ് കോണ്‍ഫറന്‍സിന് ദുബൈയില്‍ തുടക്കം

0


രണ്ടാമത് രാജ്യാന്തര ആയുഷ് സമ്മേളനത്തിന് ദുബൈ വേള്‍ഡ് ട്രേയ്ഡ് സെന്ററില്‍ തുടക്കമായി. വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നലെ ആരംഭിച്ച
സയന്‍സ് ഇന്ത്യ ഫോറവും ആയുഷ് മന്ത്രാലയവും ചേര്‍ന്നാണ് രണ്ടാമത് ആയുഷ് കോണ്‍ഫറന്‍സ് ദുബൈയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും മെഡിക്കല്‍ ടൂറിസത്തിലും ഇന്ത്യ-യുഎഇ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു വി.മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ സഹകരണത്തെക്കുറിച്ചും കൂടുതല്‍ സാധ്യതകളെക്കുറിച്ചും ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ വിശദീകരിച്ചു. പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ ചര്‍ച്ചകള്‍ക്കും സഹകരണത്തിനുമുള്ള വേദിയായിട്ടാണ് ആയുഷ് രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കപ്പെടുന്നത്.


ഗള്‍ഫില്‍ അടക്കം ആയൂര്‍വേദത്തിന് കൂടുതല്‍ പ്രചാരണവും പ്രാധാന്യവും ലഭിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.വിവിധ സ്ഥാപനങ്ങളുടെ നൂറിലധികം സ്റ്റാളുകള്‍ ആണ് ആയുഷ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. മധ്യപൂര്‍വ്വദേശം, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ,അമേരിക്ക എന്നിവടങ്ങളില്‍ നിന്നായി ആയിരത്തഞ്ചൂറിലിധികം വിദഗദ്ധരെ ആണ് സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്. നിരവധി ചര്‍ച്ചകളും സംവാദങ്ങളും ഇന്നും നാളെയുമായി ആയുഷ് കോണ്‍ഫറന്‍സില്‍ നടക്കും. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ഗവേഷകരും വിദ്യാര്‍ത്ഥികളും വ്യവസായികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മുന്നൂറിലധികം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടാകും.
എന്‍ടിവി,ദുബൈ

യുഎഇ വീസാ മാറ്റം: വീസ മാറുന്നതിനുള്ള യാത്രകള്‍ക്ക് ചിലവ് വര്‍ദ്ധിച്ചു

0


യുഎഇയില്‍ സന്ദര്‍ശവീസയില്‍ എത്തിയിട്ടുളളവര്‍ക്ക് പുതുക്കുന്നതിന് അധികനിരക്ക് നല്‍കേണ്ടിവരും എന്ന് ട്രാവല്‍ ഏജന്‍സികള്‍. എക്‌സിറ്റാവുന്നതിനും തിരികെ എത്തുന്നതിനും ഉള്ള ടിക്കറ്റ് നിരക്കുകളിലെ വര്‍ദ്ധനയാണ് ഇതിന് കാരണം.എയര്‍പോര്‍ട്ട്-ടു-എയര്‍പോര്‍ട്ട് വീസ മാറ്റത്തിനുള്ള നിരക്കുകളില്‍ ഇരുപത് ശതമാനത്തോളം വര്‍ദ്ധന വന്നുവെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നത്. സന്ദര്‍ശവീസയില്‍ എത്തിയിട്ടുള്ളവര്‍ വീസ മാറ്റത്തിനായി സ്വദേശത്തേക്ക് യാത്ര ചെയ്യാതെ സമീപരാഷ്ട്രങ്ങളില്‍ പോയി തിരികെ എത്തുന്നതിനുള്ള ചിലവില്‍ ആണ് വര്‍ദ്ധന വന്നിരിക്കുന്നത്.

ശൈത്യകാലവും വിനോദസഞ്ചാര സീസണ്‍ ആരംഭിച്ചതും എല്ലാം ആണ് നിരക്ക് വര്‍ദ്ധനവിന് കാരണമായി പറയുന്നത്. സ്വദേശത്ത് മടങ്ങാതെ കൂടുതല്‍ ആളുകള്‍ വീസ മാറ്റത്തിന് എത്തുന്നത് മൂലമുള്ള ഡിമാന്‍ഡ് വര്‍ദ്ധനയും നിരക്ക് കൂടുന്നതിന് കാരണമായിട്ടുണ്ട്. വിമാനനിരക്കില്‍ മാത്രം 125 ദിര്‍ഹത്തിന്റെ വര്‍ദ്ധന വന്നിട്ടുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിനുളളില്‍ നിന്നുകൊണ്ട് തന്നെ സന്ദര്‍ശകവീസ പുതുക്കുന്നതിനുള്ള സൗകര്യം യുഎഇ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. ഇതിന് ശേഷം സന്ദര്‍ശക വീസ പുതുക്കുന്നവര്‍ തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിച്ച് മടങ്ങി എത്തുകയാണ് ചെയ്യുന്നത്.

തൊണ്ണൂറ് ദിവസത്തെ വീസ യുഎഇ നിര്‍ത്തലാക്കിയതും ഇത്തരം വീസ മാറ്റക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവരുത്തി. ആയിരത്തിഞ്ച് ദിര്‍ഹം മുതല്‍ ആണ് ഇപ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ വീസ മാറ്റത്തിന് ഈടാക്കുന്നത്.

നൂറ് ദിനവും പിന്നിട്ട് ഗാസ യുദ്ധം: ലോകനഗരങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍

0


ഗാസ യുദ്ധം നൂറ് ദിവസം പിന്നിട്ടതോടെ ഇസ്രയേലിന് എതിരായ പ്രതിഷേധം ശക്തിപ്പെട്ടു. വിവിധ ലോകനഗരങ്ങളിലായി പതിനായിരങ്ങളാണ് പലസ്തീന്‍ അനുകൂലപ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയത്. യുദ്ധം നൂറ് ദിവസം പിന്നിട്ടതോടെ ഭരണകൂടത്തിന് എതിരെ ഇസ്രയേലിലും പ്രതിഷേധം ശക്തിപ്പെട്ടു.സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളുടെ ജീവനെടുത്ത് ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിവസം പിന്നിട്ടതോടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വിവിധ ലോകനഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്.

ലണ്ടന്‍,ജോഹന്നാസ്ബര്‍ഗ്, വാഷിങ്ടണ്‍ തുടങ്ങിയ നഗരങ്ങളില്‍ പതിനായിരങ്ങലാണ് പലസ്തീന്‍ അനുകൂലമൂദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. യുദ്ധം നൂറ് ദിവസം പിന്നിട്ട് മുന്നേറുമ്പോഴും ഇസ്രയേല്‍ ആക്രമങ്ങളില്‍ കുറവുവരുന്നില്ല. പ്രതിദിനം നൂറിലധികം പേരും ജീവനെടുത്താണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23708 ആയി വര്‍ദ്ധിച്ചു. 347 പേരാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ മരിച്ചത്. അറുപതിനായിരത്തിലധികം പേര്‍ക്ക് ഗാസയിലും നാലായിരത്തിലധികം പേര്‍ക്ക് വെസ്റ്റ് ബാങ്കിലും പരുക്കേറ്റു. ഗാസയിലെ അന്‍പത് ശതമാനത്തിലധികം കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. മുപ്പത്തിയാറില്‍ പതിനഞ്ച് ആശുപത്രികള്‍ മാത്രമാണ് ഗാസ മുനമ്പില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പേര്‍ കടുത്ത പട്ടിയിലാണ്. ഗാസയില്‍ ആറേകാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കാണ്
വിദ്യാഭ്യാസം നഷ്ടപ്പെട്ടത്.

നൂറുദിവസങ്ങള്‍ക്കിടയില്‍ മുപ്പതിനായിരത്തോളം ബോംബുകളും ഷെല്ലുകളും ഇസ്രയേല്‍ ഗാസയില്‍ വര്‍ഷിച്ചതായാണ് കണക്കുകള്‍. അതെസമയം നൂറാംദിനവും പിന്നിട്ട് യുദ്ധം മുന്നോട്ട് പോകുമ്പോള്‍ ഇസ്രയേലിലും ഭരണകൂടത്തിന് എതിരെ പ്രതിഷേധം ശക്തിപ്പെട്ടിരിക്കുകയാണ്. ടെല്‍അവീവില്‍ ഒന്നിലധികം പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്. നെതന്യാഹു ഭരണകൂടത്തിന് എതിരേയും ബന്ദികളെ മോചിപ്പിക്കാത്തിന് എതിരെയും ആണ് പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറിയത്.
ഇന്റര്‍നാഷണല്‍ ഡസക്ക്,എന്‍ടിവി

വെയര്‍ഹൗസ് എടുത്ത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന: യുഎഇയില്‍ പതിനാറ് പേര്‍ക്ക് ശിക്ഷ

0


യുഎഇയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ച് വില്‍പ്പന നടത്തിയ കേസില്‍ പതിനാറ് പേര്‍ക്ക് തടവുശിക്ഷയും വന്‍ തുകയുടെ പിഴയും.ഒന്നാം പ്രതിയായ യുഎഇ പൗരനും ഭാര്യയ്ക്കും അറുപത്തിയാറ് വര്‍ഷം ആണ് തടവുശിക്ഷ.യുഎഇയില്‍ വെയര്‍ഹൗസ് നിര്‍മ്മിച്ച് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മറ്റ് ഉപഭോകൃത വസ്തുക്കളും ശേഖരിക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്ത കേസിലാണ് അബുദബി കസേന്‍ കോടി പതിനാറ് പേര്‍ക്ക് തടവും പിഴയും വിധിച്ചത്. കൃത്രിമരേഖ ചമയ്ക്കല്‍, അഴിമതി, കൊള്ളലാഭമുണ്ടാക്കല്‍,കൊള്ള,
വാണിജ്യ തട്ടിപ്പ്,പൊതുസ്ഥാപനങ്ങള്‍ക്കും ഫണ്ടുകള്‍ക്കും ദോഷമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ .

പന്ത്രണ്ട് കേസുകളിലായി വ്യത്യസ്ഥ കാലയളവുകളിലേക്കാണ് തടവുശിക്ഷ. യുഎഇ സ്വദേശികള്‍ അടക്കം വിവിധ രാജ്യക്കാരുണ്ട് ശിക്ഷ ലഭിച്ചവരില്‍. ഒരു കേസില്‍ യുഎഇ പൗരനും ഭാര്യയ്ക്കും അറുപത്തിയാറ് വര്‍ഷം തടവിന് ഒപ്പം മുപ്പത് ദശലക്ഷം ദിര്‍ഹം പിഴയും ചുമത്തി. മറ്റ് പ്രതികള്‍ക്ക് മൂന്ന് മുതല്‍ പതിനഞ്ച് വര്‍ഷം വരെയാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ആകെ പതിമൂന്ന് ദശലക്ഷം ദിര്‍ഹം പിഴയും അടയ്ക്കണം. വെയര്‍ഹൗസില്‍ സംഭരിക്കുന്ന കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ക്ക് പുതിയ എക്‌സ്പയറി ഡേറ്റ് നല്‍കിയാണ് വീണ്ടും വിപണിയിലേക്ക് തിരികെ എത്തിച്ചിരുന്നത്.

കാലാവധി കഴിഞ്ഞ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഓര്‍ഗാനിക് ഫുഡ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടം നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പൊതുറോഡ് അടച്ചുകെട്ടുന്നത് അടക്കമുള്ള ഗുരുതര കുറ്റങ്ങലും പ്രതികള്‍ നടത്തിയിരുന്നു. രണ്ട് ഫാമുകള്‍ക്കിടയിലുള്ള റോഡാണ് പ്രതികള്‍ ഗതാഗത തടസപ്പെടുത്തിയാണ് കയ്യേറിയത്. ഇതിനായും രേഖകളില്‍ കൃത്രിമം ചമച്ചു.

വീറ്റോയ്ക്ക് എതിരെ യുഎഇ: രക്ഷാസമിതിയിലെ വീറ്റോ അധികാരങ്ങള്‍ പുന:പരിശോധിക്കപ്പെടണം എന്ന് യുഎഇ

0


ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ വീറ്റോ അധികാരങ്ങള്‍ നവീകരിക്കുകയും പുനപരിശോധിക്കുകയും വേണം എന്ന് യുഎഇ. ഐക്യരാഷ്ട്രസഭിലെ യുഎഇയുടെ സ്ഥിരം പ്രദിനിധി ലാന നുസൈബ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വീറ്റോ അധികാരങ്ങള്‍ ദുരുപയോഗിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് യുഎഇയുടെ ആവശ്യം.യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് പല തവണ പ്രമേയങ്ങള്‍ വന്നുവെങ്കില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ വീറ്റോ ചെയ്യുകയായിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങളാണ് അമേരിക്ക പല തവണ വീറ്റോ ചെയ്തത്. പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് മാത്രം സുരക്ഷാ കൗണ്‍സില്‍ മുപ്പത്തിരണ്ട് തവണ വീറ്റോ അധികാരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ലാന നുസൈബ പറഞ്ഞു.

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിലും എല്ലാം സുരക്ഷാ കൗണ്‍സില്‍ പരാജയമാണെന്ന് യു.എ.ഇ പ്രതിനിധി വിമര്‍ശിച്ചു. ഗാസയില്‍ മാത്രമല്ല സമാനമായി ലോകത്ത് ഉണ്ടായിട്ടുള്ള പല ദുരന്തങ്ങളും അവസാനിപ്പിക്കുന്നതില്‍ രക്ഷാസമിതി പരാജയപ്പെട്ടു. വീറ്റോ അധികാരങ്ങളുടെ ദുരുപയോഗമാണ് രക്ഷാസമിതിയുടെ പരാജയത്തിന് കാരണം. സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളുടെ വീറ്റോ അധികാരങ്ങള്‍ പുനപരിശോധിക്കണം എന്നും ലാന നുസൈബ പറഞ്ഞു. വീറ്റോ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയണം. ഏതങ്കിലും ഒരു വിഷയത്തില്‍ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതിന് എതിരെ വീറ്റോ പ്രയോഗിക്കാന്‍ പാടില്ലെന്നാണ് യുഎഇയുടെ നിലപാടെന്നും ലാന നുസൈബ പറഞ്ഞു. യു.എന്‍ സെക്രട്ടറി ജനറലിന്റെ കാഴ്ച്ചപ്പാടിന് പ്രാധാന്യം നല്‍കണം.

രാജ്യാന്തരനിയമങ്ങളുടെ അടിത്തറതോണ്ടും വിധത്തില്‍ വീറ്റോ അധികാരങ്ങള്‍ സുരക്ഷാ സമിതിയിലെ അംഗരാജ്യങ്ങള്‍ ഉപയോഗിക്കരുതെന്നും യുഎഇ ആവശ്യപ്പെട്ടു. ഈ വഴിയില്‍ തന്നെയാണ് തുടരുന്നതെങ്കില്‍ രാജ്യാന്തരസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി ആയിരിക്കും എന്നും ലാന നുസൈബ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കി.

നിരോധിച്ച് അജ്മാന്‍ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം

0

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അജ്മാനും. നിരോധനം എമിറേറ്റില്‍ പ്രാബല്യത്തില്‍ വന്നു. യുഎഇ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.രാജ്യത്ത് ഒറ്റത്തണയുള്ള പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തീരുമാനം. യുഎഇ ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അജ്മാന്‍ അടക്കമുള്ള വിവിധ എമിറേറ്റുകളില്‍ നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

അജ്മാനില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഉണ്ടെന്ന് മുന്‍സിപ്പാലിറ്റി ആന്റ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. എമിറേറ്റിലെ മുഴുവന്‍ ഷോപ്പിംഗ് സെന്ററുകള്‍ക്കും വ്യാപാരകേന്ദ്രങ്ങള്‍ക്കും നിരോധനം ബാധകമാണെന്നും അജ്മാന്‍ മുന്‍സിപ്പാലിറ്റി അറിയിച്ചു. ഒറ്റത്തണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ യുഎഇയില്‍ ധാരളമായി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി പൊതുജനാരോഗ്യ സുരക്ഷ പരിസ്ഥിതി വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് മുഈന്‍ അല്‍ ഹൊസനി പറഞ്ഞു.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദബാഗുകളിലേക്ക് മാറുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ക്ക് ഇരുപത്തിയഞ്ച് ഫില്‍സ് ആണ് അജ്മാനിലും നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യാ മുന്നണി അധ്യക്ഷന്‍; പദവി നിരസിച്ച് നിതീഷ് കുമാര്‍

0

ഇന്‍ഡ്യാ മുന്നണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നയിക്കും. മുന്നണി അധ്യക്ഷനായി ഖാര്‍ഗെയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ വിർച്വലായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാല മുന്നണിയെ കോണ്‍ഗ്രസ് നയിക്കട്ടെയെന്ന അഭിപ്രായം നിതീഷ് എടുത്തതോടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

മുതിർന്ന നേതാക്കളായ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ, ചെന്നൈയിൽ നിന്ന് കനിമൊഴി കരുണാനിധി എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി മൂലം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇന്ത്യ സഖ്യത്തിന്‍റെ മുൻ യോഗത്തിൽ മമത ബാനർജിയും എസ് പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും മല്ലികാർജുൻ ഖാർഗെയുടെ പേര് സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചിരുന്നു.

ഒരു വാക്ക് പോലും പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടില്ല; വാർത്ത കെട്ടിച്ചമച്ചതെന്ന് ബൃന്ദ കാരാട്ട്

0

പ്രസിദ്ധീകരിക്കാൻ പോവുന്ന തന്‍റെ പുസ്തകം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ വിശദീകരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഒരു മലയാള മാധ്യമം തെറ്റായ വാര്‍ത്ത നല്‍കി തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. പുസ്തകത്തില്‍ ഒരു വാക്ക് പോലും പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടില്ല. സി പി ഐ എമ്മിനെ മോശമാക്കുന്ന ഒരു വരി പോലും തന്‍റെ പുസ്തകത്തിലില്ല. 55 വർഷമായി താൻ പ്രവർത്തിക്കുന്ന പാർട്ടിയാണ് എന്നും ബൃന്ദ കാരാട്ട് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

1975 മുതല്‍ 1985വരെ ഡല്‍ഹിയിലുള്ള കാലത്ത് ട്രേഡ് യൂണിയനുകളുടെയും വനിതാ സംഘടനകളുടെ രൂപീകരണവും സംഘാടക എന്ന നിലയിലെ അനുഭവങ്ങളുമാണ് പുസ്തകത്തിലുള്ളത്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പോരാട്ടമാണ് പുസ്തകത്തില്‍. സെൻസേഷനൽ ഹെഡ്ഡിങ് ആണ് വാർത്തക്ക് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ വാർത്ത നൽകിയതിനെ അപലപിക്കുന്നുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

‘എന്നെ ഭാര്യമാത്രമാക്കി, പാര്‍ട്ടി സ്വതന്ത്രവ്യക്തിത്വം അംഗീകരിച്ചില്ല’ എന്ന തലക്കെട്ടില്‍ മലയാള മനോരമ ദിനപത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെയാണ് ബൃന്ദ രംഗത്തെത്തിയത്. തന്റെ സ്വതന്ത്രവ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി കണ്ടുവെന്ന് ‘ആന്‍ എജ്യൂക്കേഷന്‍ ഫോര്‍ റീത’ എന്ന പേരില്‍ പുറത്തിറക്കുന്ന ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുവെന്നാണ് വാര്‍ത്ത. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് ബൃന്ദയ്ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരാണ്.