Tuesday, June 16, 2026
HomeNewsGulfവ്യക്തിഗത വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതിന് ശിക്ഷ കര്‍ശനമാക്കി യുഎഇ

വ്യക്തിഗത വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതിന് ശിക്ഷ കര്‍ശനമാക്കി യുഎഇ

വ്യക്തിഗത വിവരങ്ങള്‍ ഹാക്ക് ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി ശക്തമാക്കി യുഎഇ. ഡിജിറ്റല്‍ വിവരങ്ങള്‍ അനുമതിയില്ലാതെ നേടുകയോ മാറ്റം വരുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കു കുറഞ്ഞത് 6 മാസം തടവും 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയുമാണു ശിക്ഷ.ചികിത്സാ വിവരങ്ങള്‍, മെഡിക്കല്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുന്നവര്‍ക്കും യുഎഇയില്‍ സമാന ശിക്ഷ നേരിടേണ്ടി വരും. വെബ്‌സൈറ്റുകളോ ഇലക്ട്രോണിക് സംവിധാനങ്ങളോ ഹാക്ക് ചെയ്താല്‍ 1 മുതല്‍ 3 ലക്ഷം ദിര്‍ഹം വരെയാണ് പിഴ.ഹാക്കിങ്ങിലൂടെ ഏതെങ്കിലും സംവിധാനത്തിനു കേടുപാടുകള്‍ സംഭവിക്കുകയോ വിവരങ്ങള്‍ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ 5 ലക്ഷം ദിര്‍ഹം വരെ ഉയരാം. നിയമവിരുദ്ധ ആവശ്യങ്ങള്‍ക്കായി വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുത്താല്‍ ഒരു വര്‍ഷം തടവും 2 മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. ഡിജിറ്റല്‍ വിവരങ്ങള്‍ അനുമതിയില്ലാതെ നേടുകയോ മാറ്റം വരുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കു കുറഞ്ഞത് 6 മാസം തടവും 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയുമാണു ശിക്ഷ. രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമം കടുപ്പിക്കാന്‍ യുഎഇ ഒരുങ്ങുന്നത്. അതോടൊപ്പം സംശയകരമായ സന്ദേശങ്ങളോടും ഇമെയിലുകളോടും പ്രതികരിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒടിപി പോലുള്ള രഹസ്യ വിവരങ്ങള്‍ മറ്റുള്ളവര്‍ക്കു കൈമാറരുത്. ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments