Friday, June 19, 2026
Home Blog Page 156

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

0

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. സെക്രട്ടേറിയറ്റ് മാർച്ച് അതിക്രമവുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിൽ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് എന്ന് ജാമ്യാപേക്ഷ പരിഗണിക്കുക.

ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്നലെയാണ് മൂന്ന് കേസിൽ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഇന്ന് ജാമ്യം ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാനാകും.

യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് രാഹുൽ നിലവിൽ റിമാൻഡിൽ കഴിയുന്നത്. 22 വരെയാണ് രാഹുലിന്റെ റിമാൻഡ് കാലാവധി. കേസിലെ നാലാം പ്രതിയാണ് രാഹുൽ. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കനാണ് കോൺഗ്രസ്സ് നീക്കം.

വന്‍ തൊഴിലവസരം തുറന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്: നിയമനം നല്‍കുക 5000 വിമാനജീവനക്കാര്‍ക്ക്‌

0


അയ്യായിരത്തോളം വിമാനജീവനക്കാര്‍ക്ക് കൂടി നിയമനം നല്‍കാന്‍ ഒരുങ്ങി ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. എമിറേറ്റ്‌സിന്റെ എ-350 വിമാനങ്ങളിലേക്കാണ് നിയമനം. ഈ വര്‍ഷം എമിറേറ്റ്‌സിന് കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് നിയമനം. വിവിധ ലോകനഗരങ്ങളില്‍ നിന്നായി അയ്യായിരത്തോളം വിമാനജീവനക്കാര്‍ക്ക് നിയമനം നല്‍കാനാണ് എമിറേറ്റ്‌സസ് ഒരുങ്ങുന്നത്.

നിലവില്‍ എഴുപത്തിയാറ് രാജ്യങ്ങളിലായി 140 നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സ് ഒരുങ്ങുന്നത്. ഈ വര്‍ഷം ഇത് വീണ്ടും വര്‍ദ്ധിക്കും. ഇതിനാവശ്യമായ ജീവനക്കാരെ കണ്ടെത്തുകയാണ് വിമാനകമ്പനിയുടെ ലക്ഷ്യം.നിലവില്‍ 21500 ജീവനക്കാരാണ് എമിറേറ്റ്‌സിന് ഉള്ളത്. കഴിഞ്ഞ വര്‍ഷം എമിറേറ്റ്‌സ് എണ്ണായിരം ജീവനക്കാര്‍ക്കാണ് നിയമനം നല്‍കിയത്. സര്‍വീസുകള്‍ വിപുലപ്പെടുത്തുന്നതിനായി അറുപത്തിയഞ്ച് എ-350 വിമാനങ്ങള്‍ക്കും 205 ബോയിംഗ് വിമാനനങ്ങള്‍ക്കും എമിറേറ്റ്‌സ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ എയര്‍ബസ് 350 വിമാനങ്ങള്‍ ഈ വര്‍ഷം പകുതിയോട് കൂടി ലഭിച്ച് തുടങ്ങും. ഈ വിമാനങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.

ഏവിയേഷന്‍ മേഖലയിലെ തുടക്കക്കാരേയാണ് എമിറേറ്റ്‌സ് തേടുന്നത്. ലോകത്താതെ നാനൂറ്റിയറുപതോളം നഗരങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്താനാണ് എമിറേറ്റ്‌സ് ഒരുങ്ങുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എട്ടാഴ്ച എമിറേറ്റ്‌സ് പരിശീലനം നല്‍കും.

ചെങ്കടലില്‍ വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം : ചരക്ക് നീക്കം പ്രതിസന്ധിയില്‍

0


ചെങ്കടലില്‍ വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒരു ഗ്രീക്ക് കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ കപ്പലുകളും ആക്രമിക്കുമെന്ന് യെമനിലെ ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കി.ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായും നിലയ്ക്കും വിധത്തിലേക്ക് മേഖലയിലെ സംഘര്‍ഷസാഹചര്യം വര്‍ദ്ധിക്കുന്നുവെന്നാണ് സൂചനകള്‍. കപ്പലുകള്‍ തുടര്‍ച്ചയായി യെമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തിന് വിധേയമാവുകയാണ്.ഇതില്‍ ഒടുവിലത്തേതാണ് യെമന്‍ തീരത്തിന് സമീപത്ത് വെച്ച് ഒരു ഗ്രീക്ക് കപ്പലിന് നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണം.

സൊഗ്രാഫിയ എന്ന കപ്പല്‍ ആണ് ആക്രമിക്കപ്പെട്ടത്. ചെങ്കടലില്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ വലിയ ചരക്ക് കപ്പലുകള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണം ആണ് ഇത്. ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്നലെ ഒരു അമേരിക്കന്‍ കപ്പലിന് നേരെയും ആക്രമണം നടന്നിരുന്നു. ചെങ്കടലില്‍ ഹൂത്തികള്‍ തുടരുന്നതിനിടെ യെമനില്‍ യു.എസ് -യുകെ സഖ്യം പ്രത്യാക്രമണം ആരംഭിച്ചിരുന്നു.

നിരവധി ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരേയാണ് അമേരിക്കന്‍ സഖ്യം ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഹൂത്തികളും വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ കപ്പലുകളും ആക്രമിക്കും എന്ന് ഹൂത്തി വക്താവ് മുന്നറിയിപ്പും നല്‍കി.ഇതോടെ ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള കയറ്റുമതിയേയും ബാധിച്ചു.ഏഷ്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലും യൂറോപ്പില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ക്ക് ഏഷ്യയിലും വില വര്‍ദ്ധിക്കും.ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള കയറ്റുമതി വ്യവസായവും പ്രതിസന്ധിയിലായി

മൊസാദിന്റെ രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇറാന്‍

0

ഇറാഖില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇറാനിയന്‍ റെവല്യൂഷണനറി ഗാര്‍ഡ്. കുര്‍ദ്ദിസ്ഥാനിലെ മൊസാദിന്റെ ആസ്ഥാനമന്ദിരം ആക്രമിച്ചെന്നാണ് ഇറാന്റെ അവകാശവാദം. സിറിയയിലെ ഭീകരവാദകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാന്‍ സായുധസേന അവകാശപ്പെട്ടു.ഇറാഖിലെ സ്വയംഭരണപ്രദേശമായ കുര്‍ദിസ്ഥാനിലെ ഇര്‍ബിലില്‍ ആണ് ഇറാന്‍ സായുധസേന വ്യോമാക്രമണം നടത്തിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചെന്നാണ് ഇറാന്‍ റെവല്യൂഷണറി
ഗാര്‍ഡ് അവകാശപ്പെടുന്നത്.

ഇര്‍ബിലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്നും ആറ് പേര്‍ക്ക് പരുക്കേറ്റന്നും കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ പ്രമുഖ വ്യവസായ പെഷ്‌റോ ദിസായിയും ഉണ്ടെന്ന് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ട് വ്യക്തമാക്കി. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനുള്ള മറുപടിയാണ് മൊസാദ് കേന്ദ്രത്തിന് നേരെ ഉള്ള ആക്രമണം എന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ചാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഇസ്രയേല്‍ പ്രവര്‍ത്തിപ്പിച്ച ഓഫീസാണ് ആക്രമിച്ചതെന്നും ഇറാന്‍ സായുധസേന വിശദീകരിച്ചു.

ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഇറാഖും അമേരിക്കയും രംഗത്ത് എത്തി. ഇറാന്റെ നടപടി രാജ്യത്തിന്റെ പരാധികാരത്തിന് എതിരാണെന്നും കുര്‍ദ്ദിഷ് ജനതയോടുള്ള ക്രൂരതയാണെന്നും ഇറാഖി കുര്‍ദ്ദിഷ് ഭരണകൂടം പ്രതികരിച്ചു.സിറിയയിലെ ഭീകരവാദകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാന്‍ സൈന്യം അറിയിച്ചു. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് എതിരെ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ അവകാശവാദം. അലെപ്പോ അടക്കമുള്ള നഗരങ്ങളിലാണ് ആക്രമണം.

ദുബൈ ആര്‍ടിഎ നോല്‍കാര്‍ഡ് ടോപ്അപിന് മിനിമം 20 ദിര്‍ഹം

0


ദുബൈ ആര്‍ടിഎയുടെ നോല്‍ കാര്‍ഡിന്റെ മിനിമം ടോപ്അപ് ഇരുപതാക്കി വര്‍ദ്ധിപ്പിച്ചത് പ്രാബല്യത്തില്‍ വന്നു. എന്നാല്‍ വര്‍ദ്ധന ആര്‍ടിഎയുടെ ടിക്കറ്റ് ഓഫീസുകളില്‍ നിന്നുള്ള ടോപ്അപ്പിന് മാത്രമായിരിക്കും ബാധകമായിരിക്കുക.ഇന്നലെയാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ എല്ലാ റിചാര്‍ജുകള്‍ക്കും ഇരുപത് ദിര്‍ഹം എന്ന പുതുക്കിയ നിരക്ക് ബാധകമായിരിക്കില്ല. ആര്‍ടിഎയുടെ ടിക്കറ്റ് ഓഫീസുകളില്‍ നിന്നും ടോപ്അപ് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും നിരക്ക് വര്‍ദ്ധന ബാധകമായിരിക്കുക.

മെട്രോ സ്‌റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസുകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് നിരക്ക് വര്‍ദ്ധന എന്നും ആര്‍ടിഎ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് ദിര്‍ഹം മുതല്‍ ടോപ് അപ് ചെയ്യാം. നോല്‍പേ ആപ്ലിക്കേഷന്‍ ആര്‍ടിഎ ആപ്ലിക്കേഷന്‍ എന്നിവ വഴിയും അഞ്ച് ദിര്‍ഹം മുതല്‍ നോല്‍കാര്‍ഡ് റിചാര്‍ജ് ചെയ്യാം.

ബസ് സ്‌റ്റേഷനുകളില്‍ മെട്രോ സ്‌റ്റേഷനുകളിലും ഉള്ള ടിക്കറ്റ് വെന്‍ഡിംഗ് മെഷിനുകളിലും അഞ്ച് ദിര്‍ഹം മുതല്‍ നോല്‍ കാര്‍ഡ് തുടര്‍ന്നും റിചാര്‍ജ് ചെയ്യാന്‍ കഴിയും. ആര്‍ടിഎ വെബ്‌സൈറ്റ് വഴിയും നോല്‍കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാം.

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; വൈകിട്ട് റോഡ്ഷോ

0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് കൊച്ചിയിലേയും. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചി നാവികതാവളത്തിലെത്തുന്ന മോദി വൈകിട്ട് ആറിന് കൊച്ചി മഹാരാജാസ് കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം.

എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം നാളെ രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും. പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.

തുടർന്ന് മറൈൻ ഡ്രൈവിൽ ബി ജെ പി ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എറണാകുളം എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.‌‌

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. യോഗത്തിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ എൻ രാധാകൃഷ്ണൻ, ഡോ. കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ സുഭാഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജോർജ്ജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ, അഡ്വ. കെ എസ് ഷൈജു, അഡ്വ. നാരായണൻ നമ്പൂതിരി ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു.

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മ ഗുരുതരാവസ്ഥയിൽ

0

മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ കിണറിൽ നിന്ന് പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മ ഹസീനയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു. അതേസമയം, എങ്ങനെ ആണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

ആലപ്പുഴയിൽ ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത്കോൺഗ്രസ് വനിതാ നേതാവിൻ്റെ ആരോഗ്യനില ഗുരുതരം; തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി

0

ആലപ്പുഴയിലെ മാർച്ചിലുണ്ടായ ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോഗ്യനില ഗുരുതരം. മേഘ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് മാറ്റിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഇന്നലെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധത്തിൽ ലാത്തി ചാർജിൽ തലക്കടിയേറ്റാണ് മേഘയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘ‍ര്‍ഷമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനും പരുക്കേറ്റു. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മ‍ര്‍ദ്ദിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കലക്ട്രേറ്റിലേക്ക് നടത്തിയ മാ‍ര്‍ച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.

സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകർക്കും മര്‍ദ്ദിനമേറ്റു. പുരുഷ പൊലീസുകാര്‍ വനിതകളെ വളഞ്ഞിട്ട് തല്ലിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച പ്രവ‍ര്‍ത്തക‍ര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ ഉപരോധിച്ചിരുന്നു.

സൗദിയില്‍ വാടക ഇനി ഈജാര്‍ പ്ലാറ്റ്‌ഫോം വഴി: നിബന്ധന പ്രാബല്യത്തില്‍

0

സൗദി അറേബ്യയില്‍ കെട്ടിട വാടക ഈജാര്‍ പ്ലാറ്റ്‌ഫോം വഴി നല്‍കണം എന്ന നിബന്ധന പ്രാബല്യത്തില്‍. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പുതിയ കരാറുകള്‍ക്ക് ഇലക്ട്രോണിക് രസീതുകള്‍ നല്‍കുന്നത് വൈകാതെ നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി റിയല്‍ എസ്‌റ്റേറ്റ് അഥോറിട്ടിയാണ് വാടകകരാര്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴി മാത്രമാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും ഇടപാടുകളുടെ കൃത്യതയ്ക്കും വേണ്ടിയാണ് പുതിയ നടപടി.

ഈജാര്‍ പോര്‍ട്ടല്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ എണ്‍പത് ലക്ഷത്തിലധികം വാടകക്കരാറുകള്‍ പോര്‍ട്ടല്‍ വഴി പൂര്‍ത്തിയാക്കിയതായാണ് കണക്ക്. ഇതില്‍ അറുപത്തിയാറ് ലക്ഷത്തോളം താമസകെട്ടിടങ്ങളുടെ കരാറാണ് . പതിമൂന്ന് ലക്ഷം വാണിജ്യ കെട്ടിടങ്ങളുടെയും കരാറുകളും ഈജാര്‍ പ്ലാറ്റ് ഫോമില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് പ്രതിദിനം ഇരുപതിനായിരത്തോളം കരാറുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ ബന്ധപ്പെട്ട കക്ഷികള്‍ സമര്‍പ്പിക്കുന്ന രേഖകളുടെ ആധികാരികത സര്‍ക്കാര്‍ വകുപ്പുകളില്‍ പരിശോധിക്കുന്നതിനും ഈജാര്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കരാറുകള്‍ ഈജാര്‍ പോര്‍ട്ടല്‍ വഴി അറ്റസ്റ്റ് ചെയ്യുകയും ചെയ്യാം.

എയര്‍ലൈന്‍ പ്രതിസന്ധി : ഗോഫസ്റ്റ് എയര്‍ലൈന്‍ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയും

0


സാമ്പത്തിക പ്രതിസന്ധിയിലായ ഗോഫസ്റ്റ് ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ എന്‍.എസ് ഏവിയേഷനും. എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് താത്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി മുപ്പത്തിയൊന്ന് വരെ നീട്ടി. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയും ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിനായി രംഗത്ത് ഉണ്ട്. എന്‍.എസ് ഏവിയേഷന്‍ അടക്കം നിലവില്‍ നാല് കമ്പനികള്‍ ആണ് ഗോഫസ്റ്റ് ഏറ്റെടക്കുന്നതിനായി രംഗത്തുള്ളത്. ഇതിലൊന്ന് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ സ്‌പൈസ് ജെറ്റാണ്. എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് സ്‌പൈസ് ജെറ്റും ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ വണ്‍,സഫ്രിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നി കമ്പനികളും നേരത്തെ താത്പര്യപത്രം സമര്‍പ്പിച്ചിരുന്നു. നാലാമതയാണ് ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ് ഏവിയേഷനും എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിനായി രംഗത്ത് എത്തിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂജെറ്റ് എയര്‍ലൈന്‍ 450 കോടി രൂപയ്ക്ക് നേരത്തെ എന്‍.എസ് ഏവിയേഷന്‍ ഏറ്റെടുത്തിരുന്നു. എയര്‍ലൈന്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ബിഡ്ഡുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി മുപ്പത്തിയൊന്ന് വരെ നീട്ടിയിട്ടുണ്ട്.

എയര്‍ലൈന്‍ വായ്പ നല്‍കിയ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടയും സമിതിയാണ് സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്. 11500 കോടിയുടെ കടബാധ്യതയാണ് ഗോഫസ്റ്റിന് നിലവില്‍ ഉള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ ആണ് ഗോഫസ്റ്റ് വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചത്. ഗോഫസ്റ്റ് അപ്രതീക്ഷിതമായി സര്‍വീസ് നിര്‍ത്തിയത് നൂറുകണക്കിന് പ്രവാസികള്‍ക്കാണ് സാമ്പത്തിനഷ്ടമുണ്ടാക്കിയത്. കഴിഞ്ഞ വേനലധിക്കാലത്ത് സ്വദേശത്തേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത പ്രവാസികള്‍ക്ക് പണം ഇതുവരെ തിരികെ ലഭിച്ചിട്ടില്ല.