Friday, June 19, 2026
Home Blog Page 155

കേന്ദ്രത്തിനെതിരെ ഒന്നിച്ചുള്ള സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണംതള്ളി യുഡിഎഫ്

0

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന സമരത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല. സമരം ഏകപക്ഷീയമായാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന വിലയിരുത്തല്‍ യുഡിഎഫ് യോഗത്തിലുണ്ടായി. സര്‍ക്കാരുമായി ചേര്‍ന്ന് സമരം ചെയ്യുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഒന്നിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ ഈ തീരുമാനം അറിയിക്കും. സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സര്‍ക്കാറും ഉത്തരവാദികളാണെന്നും സമരത്തില്‍ പങ്കെടുത്താല്‍ കേന്ദ്രം മാത്രം കുറ്റക്കാരായി മാറും. സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ അത് അവസരമാകുമെന്നും അതിന് അനുവദിക്കരുതെന്നും യോഗം ചര്‍ച്ച ചെയ്തു. യുഡിഎഫിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം.

ജമ്മു കശ്മീരില്‍ സ്ഫോടനം, ജവാന് വീരമൃത്യു, രണ്ട് സൈനികര്‍ക്ക് പരിക്ക്

0

ജമ്മു കശ്മീരിൽ നടന്ന സ്ഫോടനത്തിൽ ജവാന് വീരമൃത്യു. അഗ്നിവീറായ ലുധിയാന സ്വദേശി അജയ് സിങ്ങാണ് വീരമൃത്യു വരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. രജൌരിയിൽ കുഴിബോംബ് സ്ഫോടനത്തിലാണ് സൈനികൻ കൊല്ലപ്പെട്ടത്. രണ്ട് സൈനികർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉദംപൂരിലെ സൈനിക ആശുപത്രിയിലേക്ക മാറ്റി.

നിയന്ത്രണരേഖയിലെ പതിവ് നിരീക്ഷണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെതുടര്‍ന്ന് പരുക്കേറ്റ സൈനികരെ ഉടന്‍ തന്നെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഒരാളെ രക്ഷിക്കാനായില്ല. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജി) ഉപയോഗിച്ച അക്രമികൾ വെടിയുതിർത്തതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യത

0


യുഎഇയില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് മുതല്‍ ആണ് മഴയ്ക്ക് സാധ്യത. ഇന്ന് രാത്രിയും നാളെ പുലര്‍ച്ചെയും യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അര്‍ദ്ധരാത്രിക്ക് ശേഷം ആണ് മഴയ്ക്ക് സാധ്യത.

വരും ദിവസങ്ങളിലും രാജ്യത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. താപനിലയിലും കുറവ് രേഖപ്പെടുത്തും. പകല്‍സമയങ്ങളില്‍ പരമാവധി താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസില്‍ താഴേയായിരിക്കും എന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയപ്പില്‍ പറയുന്നുണ്ട്.

ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില കൂടുതല്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. റാസല്‍ഖൈമയിലെ ജബല്‍ ജയിസില്‍ ഇന്ന് 7.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.

യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം 700 അധ്യാപക ഒഴിവുകള്‍

0


യുഎഇയിലെ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ എഴുനൂറോളം അധ്യാപകരുടെ ഒഴിവ് വരും എന്ന് റിപ്പോര്‍ട്ട്. ദുബൈയില്‍ ആയിരിക്കും ഏറ്റവും അധികം അധ്യാപകരുടെ ഒഴിവ് വരിക.ടൈംസ് എഡ്യുക്കേഷണല്‍ സപ്ലിമെന്റിന്റെ കണക്കുകള്‍ പ്രകാരം യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ എഴുനൂറോളം അധ്യാപക ഒഴിവുകള്‍ വരിക.

രാജ്യാന്തരതലത്തില്‍ അധ്യാപകനിയമനത്തിന് സഹായ്കകുന്നതാണ് ടെസ് എന്നറിയപ്പടുന്ന എജ്യുക്കേഷണല്‍ സപ്ലിമെന്റ്. ടെസിന്റെ കണക്കുകള്‍ പ്രകാരം ദുബൈയില്‍ അഞ്ചൂറോളം അധ്യാപകരുടെ ഒഴിവുകള്‍ വരും. അബുദബിയില്‍ 150 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷാര്‍ജയിലും ഡസന്‍ കണക്കിന് അധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ടെസ് വൈബ്‌സൈറ്റ് പറയുന്നു. ജെംസ് അടക്കമുള്ള രാജ്യത്തെ പ്രധാന സ്‌കൂളുകളില്‍ ആണ് അധ്യാപക ഒഴിവുകള്‍.

പല സ്ഥാപനങ്ങളിലും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. ഫിസിക്‌സ്,മാത്തമാറ്റിക്‌സ്, തുടങ്ങിയ അധ്യാപകരുടെ ഒഴിവുകള്‍ ആണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കായകാധ്യാപകരുടെയും സംഗീത അധ്യാപകരുടേയും ഒഴിവുപകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ടെസ് വ്യക്തമാക്കുന്നുണ്ട്.

യുഎഇയില്‍ സ്ഥാപനങ്ങള്‍ വ്യത്യസ്ഥ രാജ്യക്കാരെ നിയമിക്കണം: ജനസംഖ്യാ വൈവിധ്യംപാലിക്കണം എന്ന നിബന്ധന കര്‍ശനമാക്കി

0


യുഎഇയിലെ സ്ഥാപനങ്ങളില്‍ വ്യത്യസ്ഥ രാജ്യക്കാരെ നിയമിക്കണം എന്ന നിബന്ധന കര്‍ശനമാക്കുന്നു. ഏതെങ്കിലും രാജ്യക്കാര്‍ കൂടുതലാണെങ്കില്‍ പുതിയ തൊഴില്‍വീസ ലഭിക്കില്ല. അതെസമയം ഇന്ത്യക്കാര്‍ക്ക് വീസ അനുവദിക്കുന്നത് നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അറിയിച്ചു.

യുഎഇയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജീവനക്കാരില്‍ വ്യത്യസ്ഥ രാജ്യക്കാര്‍ ഉണ്ടാവണം എന്ന നിര്‍ദ്ദേശം കര്‍ശനമാക്കിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ തൊഴില്‍വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം പാലിക്കണം എന്ന അറിയിപ്പാണ് പല സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നത്. സ്ഥാപനങ്ങളുടെ വീസ ക്വാട്ടയുടെ ആദ്യ ഇരുപത് ശതമാനം എങ്കിലും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കണം എന്നാണ് വീസ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതെ തുടര്‍ന്ന് ഒരു രാജ്യക്കാര്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വീസ ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പുതിയ നിബന്ധന കര്‍ശനമാകുന്നതോടെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍വീസ ലഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകും എന്നാണ് സൂചന. പലസ്ഥാപനങ്ങളിലും ഇന്ത്യക്കാരുടെ എണ്ണം കൂടതലാണ് എന്നതാണ് പ്രതിസന്ധിക്ക് കാരണം. ജോലിക്ക് അപേക്ഷിക്കുമ്പോഴും ജോലിമാറ്റത്തിന് ശ്രമിക്കുമ്പോഴും വീസ ക്വാട്ട ഉണ്ടെന്ന് ഉറപ്പാക്കണം എന്നാണ് വീസ സേവന ദാതാക്കള്‍ നല്‍കുന്ന നിര്‍ദ്ദേശം.

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഒന്നിച്ചുള്ള പ്രക്ഷോഭം; യുഡിഎഫ് തീരുമാനം ഇന്ന്

0

കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്നുണ്ടാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി ഇന്ന് ഓണ്‍ലൈനില്‍ യോഗം ചേരും. യോഗ തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ അറിയിക്കും.

യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രക്ഷോഭവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെയും അഭിപ്രായം. യുവജന സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് ആണ് യുഡിഎഫ് വിലയിരുത്തല്‍. കേന്ദ്ര അവഗണനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരവുമായി യുഡിഎഫ് സഹകരിക്കാന്‍ സാധ്യതയില്ല.

കേന്ദ്രത്തിനെതിരേ ഡൽഹിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണിയുടെ സമരം. സമരത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവൻ സംസ്ഥാനങ്ങളെയും ക്ഷണിക്കാനാണ് നീക്കം. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബിജെപി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതു മുന്നണി നേതൃയോഗത്തിൽ തീരുമാനമായിരുന്നു.

യാത്രക്കാര്‍ക്ക് സൗജന്യപ്രവേശന ടിക്കറ്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്‌

0


ദുബൈയിലേക്ക് വിമാനടിക്കറ്റ് എടുക്കുന്നവര്‍ക്ക് എമിറേറ്റിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഫെബ്രുവരി ഒന്നിന് മുന്‍പ് ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് സൗജന്യടിക്കറ്റുകള്‍ ലഭിക്കുക.ദുബൈയിലെ ഫ്യൂച്ചര്‍ മൂസിയത്തിലേക്കും അറ്റ്‌ലാന്റിസ് അക്വാവെഞ്ച്വറിലേക്കുള്ള സൗജന്യപ്രവേശന ടിക്കറ്റുകള്‍ ആണ് എമിറേറ്റസ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് നല്‍കുന്നത്.

മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയുള്ള കാലയളവിലേക്ക് ഫെബ്രുവരി ഒന്നിന് മുന്‍പ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്കാണ് സൗജന്യം. ഇരുവശത്തേക്കുമുള്ള ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്കാണ് മാത്രമാണ് സൗജന്യം ലഭിക്കുക.എമിറേറ്റ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ നിന്നും ആണ് ടിക്കറ്റുകള്‍ എടുക്കേണ്ടത്.

ടിക്കറ്റ് എടുക്കുമ്പോള്‍ രണ്ട് വ്യത്യസ്ഥകോഡുകള്‍ എമിറേറ്റ്‌സ് നല്‍കും. ഈ കോഡുകള്‍ ഉപയോഹിച്ച് യാത്രക്കാര്‍ ഫ്യൂച്ചര്‍ മ്യൂസിയത്തിലും അറ്റിലാന്റിസ് അക്വാവെഞ്ചറിലും ടിക്കറ്റുകള്‍ എടുക്കാം. ഈ ടിക്കറ്റുകള്‍ക്ക് ഏപ്രില്‍ അഞ്ച് വരെ കാലാവധിയുണ്ടായിരിക്കും എന്നും എമിറേറ്റ്‌സ് അറിയിച്ചു.

അബുദബി ഹിന്ദുക്ഷേത്രത്തില്‍ അവസാനവട്ട മിനുക്കുപണി: സമര്‍പ്പണം ഫെബ്രുവരി 14-ന്‌

0


വിഗ്രഹപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അബുദബിയിലെ ഹിന്ദുക്ഷേത്രം. ഫെബ്രുവരി പതിനാലിനാണ് ക്ഷേത്രോദ്ഘാടനം. അവസാനവട്ട നിര്‍മ്മാണപ്രവര്‍ത്തികള്‍ ആണ് ഇപ്പോള്‍ ക്ഷേത്രത്തില്‍ നടക്കുന്നത.ഫെബ്രുവരി പതിനാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അബുദബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. പതിനാലിന് രാവിലെ വിഗ്രഹപ്രതിഷ്ഠയും വൈകിട്ട് ക്ഷേത്രസമര്‍പ്പണവും നടക്കും.ഉദ്ഘാടന ദിവസം പൊതുജനങ്ങക്ക് പ്രവേശനം ഇല്ല. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം.

ഫെബ്രുവരി പതിനെട്ട് മുതല്‍ ആണ് ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇരുപത്തിയേഴ് ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാന്‍ ഗുജറാത്ത് എന്നിവടങ്ങളില്‍ നിന്നും എത്തിച്ച ശിലകള്‍ ആണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. രണ്ടായിരത്തിലധികം ശില്‍പികള്‍ കൊത്തിയ ശിലകള്‍ എഴുനൂറ് കണ്ടെയ്‌നറുകളിലായിട്ടാണ് യുഎഇയില്‍ എത്തിച്ചത്.

റെഡ് സ്റ്റോണിലും ഇറ്റാലിയന്‍ മാര്‍ബിളിലും ആണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബുദബിയില്‍ അബുമുറൈഖയിലാണ് ബാപ്‌സ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യുഎഇ ഭരണകൂടം അനുവദിച്ച ഇരുപത്തിയേഴ് ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്.

ഹൂത്തി ഭീഷണി : ചെങ്കടല്‍ ഒഴിവാക്കി കപ്പല്‍ കമ്പനികള്‍

0


ഹൂത്തി ആക്രമണ ഭീതിയെ തുടര്‍ന്ന് ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം കപ്പല്‍ കമ്പനികള്‍ ഒഴിവാക്കുന്നു. ആഗോളതലത്തിലുള്ള ചരക്ക് നീക്കത്തെ ചെങ്കടല്‍ പ്രതിസന്ധി ബാധിക്കുകയാണ്. യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സഖ്യം ആക്രമണം കടുപ്പിച്ചിട്ടുണ്ട്.ആഗോളചരക്ക് നീക്കത്തിന്റെ പന്ത്രണ്ട് ശതമാനവും നടക്കുന്ന കപ്പല്‍പാതയാണ് യുദ്ധഭീതിയിലായിരിക്കുന്നത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലെ സുപ്രധാന പാതയായ ചെങ്കടലിലൂടെ പ്രതിവര്‍ഷം പതിനേഴായിരത്തിലധികം കപ്പലുകള്‍ ആണ് സഞ്ചരിക്കുന്നത്. ഹൂത്തികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം പതിവാക്കിയതോടെ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് കപ്പല്‍ കമ്പനികള്‍.

മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയും മയേര്‍സ്‌കും അടക്കമുള്ള പ്രമുഖ കപ്പല്‍ കമ്പനികള്‍ എല്ലാം തന്നെ ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം ഒഴിവാക്കി. ജാപ്പനിസ് ഷിപ്പിംഗ് കമ്പനിയായ നിപ്പോള്‍ യൂസെനും ചെങ്കടല്‍ വഴിയുള്ള യാത്ര നിര്‍ത്തിവെച്ചതായി വ്യക്തമാക്കി. ആഗോള അസംസ്‌കൃത എണ്ണ നീക്കത്തില്‍ നിര്‍ണ്ണായകമായ പാതയാണ് ചെങ്കടല്‍. എണ്ണനീക്കത്തേയും ചെങ്കടല്‍ പ്രതിസന്ധി ബാധിച്ചു. ചെങ്കടല്‍ വഴിയുള്ള എല്ലാ ചരക്ക് നീക്കവും നിര്‍ത്തിവെച്ചതായി ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ഷെല്‍ അറിയിച്ചു. ചെങ്കടല്‍ വഴി യൂറോപ്പിലേക്കുള്ള എണ്ണകയറ്റുമതി ഖത്തറും നിര്‍ത്തിവെച്ചിരുന്നു. ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്കന്‍ മുനമ്പ് ചുറ്റിയാണ് കപ്പലുകള്‍ സഞ്ചരിക്കുന്നത്. ഇതിന് ഒന്‍പത് ദിവസത്തോളം അധികമായി എടുക്കും എന്നത് മാത്രമല്ല ചിലവ് വളരെ കൂടുതലാണ്. പതിനഞ്ച് ശതമാനത്തിലധികം ആണ് ചിലവ് വര്‍ദ്ധിക്കുക. ഇത് ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയ്ക്ക് കാരണമാകും.

ഇന്നലെയും ചെങ്കടലില്‍ ഹൂത്തികള്‍ ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം നടത്തിയിരുന്നു. യെമനിലെ ഹൂത്തികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തിയെന്ന് അമേരിക്കയും വ്യക്തമാക്കി. ഹൂത്തികളുടെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി അമേരിക്ക അറിയിച്ചു…

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി; വധൂവരന്മാരെ ആശീർവദിച്ച് പ്രധാനമന്ത്രി

0

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി; വധൂവരന്മാരെ ആശീർവദിച്ച് പ്രധാനമന്ത്രിസുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗുരുവായൂരിൽ വിവാഹിതയായി. ശ്രേയസ് മോഹനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത പ്രധാനമന്ത്രി വധൂവരന്മാരെ ആശീർവദിച്ചു.

മോഹൻലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി.

വിവാഹത്തലേന്ന് തന്നെ മലയാള സിനിമ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.

19-ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും.