Friday, June 19, 2026
Home Blog Page 150

ഇസ്രയേലിലെ ഹമാസ് ആക്രമണം : യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്കുള്ള ഫണ്ടിംഗ് നിര്‍ത്തി പാശ്ചാത്യരാജ്യങ്ങള്‍

0


പലസ്തീനിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് സഹായം നല്‍കുന്നത് റദ്ദാക്കി കൂടുതല്‍ രാജ്യങ്ങള്‍. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ഇസ്രയേല്‍ ആരോപണത്തെ തുടര്‍ന്നാണ് ഫണ്ട് നല്‍കുന്നത് ചില രാജ്യങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നത്. അതെസമയമം ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ചര്‍ച്ചകള്‍ തുടരുകയാണ്.

ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷത ആക്രമണത്തിന് പലസ്തീനിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി ജീവനക്കാരുടെ സഹായം ലഭിച്ചുവെന്നാണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇതെ തുടര്‍ന്ന് അമേരിക്കയും യുകെയും അടക്കമുള്ള പത്തോളം രാഷ്ട്രങ്ങള്‍ ഏജന്‍സിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗാസയില്‍ ലക്ഷങ്ങള്‍ ആണ് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ സഹായത്താല്‍ കഴിയുന്നത്. ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ നടപടി. വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റക്കാരായ വ്യക്തികളെ പുറത്താക്കിയെന്നു യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. യു.എന്‍ ഏജന്‍സിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തിയിന് ശേഷം മാത്രമേ ഇനി ഫണ്ടിംഗ് ഉണ്ടാകു എന്ന് അമേരിക്കയും യുകെയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.

ഇതിനിടെ ഗാസ യുദ്ധം താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതിനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെടനിര്‍ത്തല്‍ കരാറിന്റെ കരടിന് രൂപമായെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച്ചക്കുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ആണ് മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം. രണ്ട് മാസത്തേക്ക് യുദ്ധം നിര്‍ത്തിവെയ്ക്കുന്നതിന് ആണ് നീക്കം. അമേരിക്ക, ഖത്തര്‍,ഈജിപ്ത് എന്നി രാജ്യങ്ങളാണ് വെടിനിര്‍ത്തലിന് ആയി ഇടപെടലുകള്‍ നടത്തുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതും അടക്കമാണ് കരാറിലെ വ്യവസ്ഥകള്‍.
..

ദുബൈ ആര്‍ടിഎ നോല്‍ കാര്‍ഡ് നവീകരിക്കുന്നു

0


ദുബൈ ആര്‍ടിഎയുടെ നോല്‍കാര്‍ഡ് നവീകരിക്കുന്നതിന് 350 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍. അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനമായിട്ടാണ് നോല്‍ കാര്‍ഡിനെ മാറ്റുന്നത്.
ദുബൈ ഗതാഗത അഥോറിട്ടിയുടെ ടിക്കറ്റിംഗ് സംവിധാനമായ നോല്‍കാര്‍ഡ് അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനമായി മാറാന്‍ ഒരുങ്ങുകയാണ്. ആര്‍ടിഎയുടെ ടിജിറ്റല്‍ സ്ട്രാറ്റജി റോഡ് മാപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് നോല്‍ കാര്‍ഡ് നവീകരിക്കുന്നത്.

ദുബൈയിലെ പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായിട്ടാണ് നോല്‍ കാര്‍ഡ് നവീകരിക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. 2009-ല്‍ ആണ് ആര്‍ടിഎ നോല്‍ കാര്‍ഡ് കൊണ്ടുവന്നത്. ഇതുവരെ മുപ്പത് ദശലക്ഷം നോല്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ആര്‍ടിഎ വ്യക്തമാക്കി. ഇരുനൂറ് കോടി ദിര്‍ഹത്തിലധികം മൂല്യം വരുന്ന ഇരുപത്തിയഞ്ച് ലക്ഷം ഇടപാടുകളാണ് ഇതുവരെ നോല്‍ കാര്‍ഡുകളിലൂടെ നടന്നതെന്നും മാത്തര്‍ അല്‍ തായര്‍ അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുഖം തിരിച്ചറിയുന്നതും അടക്കമുള്ള സാങ്കേതിക വിദ്യകള്‍ നോല്‍ കാര്‍ഡ് പരിഷ്‌കരിക്കുന്നതിനായി ഉപയോഗപ്പെടുത്തും.

ഓരോ കാര്‍ഡുകളും വ്യക്തിഗത അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചായിരിക്കും ഇനി പ്രവര്‍ത്തിക്കുക. വ്യക്തികളുടെ വിവരങ്ങള്‍ക്കും സ്വകാര്യതയ്ക്കും കൂടുതല്‍ സുരക്ഷിതത്വം ലഭിക്കും വിധത്തില്‍ ആണ് കാര്‍ഡ് നവീകരിക്കുന്നത്.


കേന്ദ്ര സേനയെ ഇറക്കിയാലും സമരവുമായി മുന്നോട്ടുപോകും: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ

0

ഗവർണറെ രൂക്ഷമായി വിമർശിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. കൊല്ലത്തെ പ്രതിഷേധത്തിൽ ഗവര്‍ണര്‍ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെപോലെയെന്നും അക്രമ സംഭവങ്ങള്‍ അരങ്ങേറുകയെന്ന രീതിയോടെയാണ് ഗവര്‍ണര്‍ നീങ്ങിയതെന്നും ആര്‍ഷോ ആരോപിച്ചു.

ഗവര്‍ണറുടേത് ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ്. ജനാധിപത്യ സമരങ്ങളോട് അദ്ദേഹത്തിനു പുച്ഛമാണെന്നും ആർഷോ കുറ്റപെടുത്തി. എങ്ങനെയും അക്രമസംഭവങ്ങള്‍ അരങ്ങേറുക എന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണിത്. ഗവര്‍ണര്‍ക്കെതിരായ സമരം ശക്തമായി തുടര്‍ന്നുപോകും. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പോലീസിനെ ഭീഷണിപ്പെടുകയാണ്. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. തന്നെ ആക്രമിച്ചുവെന്ന് ഗവര്‍ണര്‍ നുണപറയുകയാണ് എന്നും ആർഷോ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

സമാധാന സമരത്തെ അക്രമമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഗവര്‍ണര്‍ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമര്‍ത്തിയാലും സമരവുമായി മുന്നോട്ടുപോകുമെന്നും ആർഷോ പറഞ്ഞു. പ്രതിഷേധാക്കാര്‍ക്കെതിരെ 124 ചുമത്തിയത്തില്‍ ഞങ്ങള്‍ക്ക് വലിയ വിമര്‍ശനം ഉണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആര്‍ഷോ പറഞ്ഞു.

നടി അനുശ്രീയുടെ ഗൃഹപ്രവേശം, വീട്ടിലേക്ക് എത്തി വമ്പൻ താരനിര

0

നടി അനുശ്രീയുടെ ഗൃഹപ്രവേശം ആഘോഷമാക്കി മലയാളത്തിലെ താരങ്ങൾ. കൊച്ചിയിലാണ് താരം സ്വന്തമായി വീട് നിർമ്മിച്ചിരിക്കുന്നത്. കൊച്ചിയിൽ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു.

‘അനുശ്രീ നായർ, എന്റെ വീട്’ എന്ന് വീടിന്റെ നെയിംപ്ളേറ്റിൽ എഴുതിയിരിക്കുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുശ്രീ വീടുവയ്ക്കാനായി കൊച്ചിയില്‍ സ്ഥലം വാങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്ലാറ്റ് അനുശ്രീ സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്വപ്നഭവനം നിർമിച്ചത്.

‘എന്റെ സുഹൃത്തുക്കളാണ് ഈ വീടുണ്ടാക്കാന്‍ കൂടെ നിന്നത്. കൊച്ചിയില്‍ വീട് വയ്ക്കണം എന്നാഗ്രഹിച്ച് ആദ്യം വാങ്ങിയ സ്ഥലം ഇതായിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍കൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്‌ളാറ്റ് വാങ്ങി. ഇപ്പോഴാണ് ആദ്യം വാങ്ങിയ സ്ഥലത്ത് വീട് പണിതത്. നാലഞ്ച് വര്‍ഷം കൊണ്ടാണ് വീട് ഒരുങ്ങിയത്. കൂടെനിന്ന എല്ലാവരോടും സ്‌നേഹം.’-അനുശ്രീ പറഞ്ഞു.

വീട്ടിലേക്ക് ആദ്യമായി എത്തിയ അതിഥികളെ ഓരോരുത്തരെയും അനുശ്രീ നേരിട്ട് സ്വീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചു. യുവതലമുറയിലെ സുപ്രധാന താരങ്ങൾ എല്ലാപേരും തന്നെയുണ്ട്. നമിതയെ സ്വീകരിക്കുന്ന ഫോട്ടോയും തരം പങ്കുവച്ചു. ഉണ്ണി മുകുന്ദൻ, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിന്‍ രണ്‍ജി പണിക്കര്‍, അര്‍ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയ്ന്‍, അനന്യ, അപര്‍ണ ബാലമുരളി, ലാൽജോസ് തുടങ്ങി മലയാള സിനിമാ മേഖലയിലെ നിരവധിപ്പേർ ചടങ്ങിനെത്തി. നടൻ ദിലീപ് പാലുകാച്ചിനെത്തി. വിവാഹത്തിനുശേഷം സ്വാസിക ഭർത്താവായ പ്രേമിനൊപ്പം പങ്കെടുക്കുന്ന ആദ്യ ചടങ്ങ് കൂടിയാണ് അനുശ്രീയുടെ വീടിന്റെ ഗൃഹപ്രവേശം.

ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുക്കും; ഇന്നു മുതല്‍ സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ

0

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് ആണ് സുരക്ഷ ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. Z പ്ലസ് കാറ്റഗറിയിലാവും സുരക്ഷ. ഇതോടെ കേരള പൊലീസ് സുരക്ഷ ഒഴിവാക്കി.

കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ച് സാഹചര്യം അറിയിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നാലെ വാഹനത്തിൽനിന്നും റോഡിലിറങ്ങി പ്രവർത്തകരോടും പോലീസിനോടും കയർത്ത ഗവർണർ റോഡിൽ പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്ന നിലപാടിൽ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്ഐആർ രേഖകൾ കാണിച്ച ശേഷമാണ് മടങ്ങിയത്. പിന്നാലെയാണ് കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയത്. 55 സുരക്ഷാ സൈനികരില്‍ പത്ത് എന്‍എസ്ജി കമാന്‍ഡോകള്‍ ഉണ്ടാവും. രാജ്ഭവനും സമാന സുരക്ഷ ഏര്‍പ്പെടുത്തും.

നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍

0

നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഫെബ്രുവരി 6 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നഗര പ്രദേശങ്ങളിൽ ആരോഗ്യ പരിചരണം ഉറപ്പാക്കാനാണ് ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

നിലവില്‍ പ്രവര്‍ത്തിക്കുന്ന നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ രണ്ട് എന്ന ക്രമത്തിലും സംസ്ഥാനത്തെ 93 നഗരങ്ങളിലാണ് ഇവ സ്ഥാപിച്ച് വരുന്നത്. നിലവില്‍ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങള്‍ക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത്. ഇതുവരെ 194 കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമായുള്ളത്. ബാക്കിയുള്ള കേന്ദ്രങ്ങള്‍ കൂടി സമയബന്ധിതമായി പ്രവര്‍ത്തനസജ്ജമാക്കും.

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രാഥമികാരോഗ്യ പരിചരണ രംഗത്ത് വലിയ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പില്‍ നിന്നും ബന്ധപ്പെട്ട നഗരസഭയുടെ അധികാരികളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. പകര്‍ച്ചവ്യാധി, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും ഈ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കും. അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ വികസിപ്പിക്കാൻ 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടര്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാര്‍ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ ആഴ്ചയില്‍ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 8 മണി വരെ സേവനങ്ങള്‍ ലഭ്യമാകും.

കേന്ദ്രത്തെ പുകഴ്ത്തി, സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗവർണറുടെ റിപബ്ലിക് ദിന പ്രസംഗം

0

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആണ് ഗവർണർ റിപ്പബ്ലിക്ദിന പ്രസംഗം നടത്തിയത്. സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യം. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിൻ്റെ പല പദ്ധതികളും അവകാശവാദങ്ങളും എടുത്ത് പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം.

75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ഗവർണർ. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികൾ ഉദ്ധരിച്ച് മലയാളത്തിലാണ് ഗവർണർ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവർ ആക്കാനുള്ള പരിശ്രമത്തിലാണ്. ജി20 അധ്യക്ഷത രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പദവി ഉയർത്തി. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേ ഭാരതും, കൊച്ചി വാട്ടർ മെട്രോയും യാഥാർത്ഥ്യമായി. വികസിത് സങ്കൽപ് യാത്ര കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

13.5 കോടി ജനങ്ങളെ ദാരിദ്രത്തിൽനിന്ന് മുക്തരായി. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 78 ലക്ഷം വീടുകൾ നിർമിച്ചു. ഇതിൽ മൂന്നരലക്ഷം വീടുകൾ കേരളത്തിൽ പി.എം.എ.വൈ. ലൈഫ് മിഷൻ പ്രകാരം നിർമിച്ചവയും ഉൾപ്പെടുന്നു. ആരോഗ്യ- ടൂറിസം രംഗത്തെ അംഗീകരങ്ങൾ കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണ ബിൽ പാസാക്കിയതും സാമ്പത്തിക- സാങ്കേതിക രംഗത്ത് കേന്ദ്രസർക്കാർ നേട്ടങ്ങളായി അവതരിപ്പിക്കുന്ന പദ്ധതികളും ഗവർണർ എടുത്തു പറഞ്ഞു.

വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാൽ വിയോജിപ്പ് ശാരീരികമോ വാക്കാലുള്ളതോ ആയ അക്രമത്തിലേക്ക് അധഃപതിക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയും മനുഷിക പരാജയത്തിന്റെ പ്രതീകവുമാണ്. അധികാരത്തിനുവേണ്ടിയുള്ള ആഭ്യന്തരകലഹങ്ങളും സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടലും ഭരണനിർവഹണത്തെ ബാധിക്കും. അതുവഴി യുവാക്കൾക്ക് മോശം മാതൃക സൃഷ്ടിക്കരുത്. ആളുകൾ യാഥാർഥ്യത്തിന്റെ ഒരൊറ്റ വ്യാഖ്യാനത്തിൽ ഒതുങ്ങരുതെന്ന ഇന്ത്യൻ വിശ്വാസത്തിനും ജനാധിപത്യത്തിനും എതിരായ അധികാരവാദമല്ല കാലത്തിന്റെ ആവശ്യം. വാദത്തിന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുന്ന മഹത്തായ നാഗരികതയുടേയും സഹാനുഭൂതിയുടേയും സംഭാഷണത്തിന്റേയും സംസ്കാര രൂപപ്പെടുത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അബുദബി ആരോഗ്യമേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം

0

അബുദബിയില്‍ ആരോഗ്യ മേഖലയില്‍ ആയിരത്തി ഇരുന്നൂറിലധികം ഇമറാത്തികള്‍ക്ക് നിയമനം നല്‍കി. ആരോഗ്യ മേഖലയില്‍ നടത്തിയ സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നിമയനം. വിവിധ മെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ മേഖലകളിലാണ് ഇമറാത്തികള്‍ തൊഴില്‍ നേടിയത്.ആരോഗ്യ മേഖലയിലെ തൊഴിലുകളിലേക്ക് കൂടുതല്‍ ഇമറാത്തികളെ നിയമിക്കുകയാണ് അബുദബി ആരോഗ്യ വകുപ്പ്. ഇമറാത്തികളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി ആറ് മാസം മുമ്പാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ ആയിരത്തി ഇരുന്നൂറിലധികം ഇമറാത്തികള്‍ തൊഴില്‍ നേടി.

വിവിധ മെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമനം നല്‍കിയത്. അബുദബി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന തൗതീന്‍ പദ്ധതിയിലൂടെ പ്രതിവര്‍ഷം 12 ശതമാനം സ്വദേശികളെ നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് ചെയര്‍മാന്‍ മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. രാജ്യത്തെ മുന്‍നിര ആരോഗ്യ കേന്ദ്രങ്ങളാക്കി നിലനിര്‍ത്തുന്നതിനുള്ള അബുദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശനുസരണണമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ സ്വദേശിവത്കരണത്തിനായി കാബിനറ്റ് പാസാക്കിയ നാഷണല്‍ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം വഴിയാണ് നിയമനം നടപ്പിലാക്കുന്നത്. നാഫിസിന്റെ സഹയാത്തോടെയാണ് നിയമനം.

മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ അക്കാദമിക് ട്രെയിനിംഗ് പ്രോഗ്രാമുകളിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ പതിനായിരം ഇമറാത്തികള്‍ക്ക് നിയമനം നല്‍കും. ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, ഹെല്‍ത്ത് കെയര്‍ പ്രൊഫഷനുകള്‍ തുടങ്ങിയ മെഡിക്കല്‍ പ്രൊഫഷനുകളും, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹ്യൂമന്‍ റിസോഴ്‌സ്, അക്കൗണ്ടിംഗ്, ഫിനാന്‍സ്, നിയമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഉള്‍പ്പെടുന്നുണ്ട്.

ജനസംഖ്യ വൈവിധ്യം: പുതിയ നിബന്ധനയില്‍ യുഎഇ ഇളവ് വരുത്തിയതായി സൂചന

0


യുഎഇയില്‍ തൊഴില്‍വീസകളില്‍ ജനസംഖ്യാപരമായ വൈവിധ്യം പാലിക്കണം എന്ന നിബന്ധനയില്‍ ഇളവ് വന്നതായി സൂചന.നേരത്തെ തടസ്സം നേരിട്ട ചില കമ്പനികള്‍ക്ക് പുതിയ തൊഴില്‍വീസകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മാനവവിഭവശേഷി മന്ത്രാലയം ഇതുവരെ ഔദ്യോഗകമായി പ്രതികരിച്ചിട്ടില്ല.
യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഇരുപത് ശതമാനം പേര്‍ വ്യത്യസ്ഥ രാജ്യക്കാര്‍ ആയിരിക്കണം എന്ന നിബന്ധനയില്‍ താത്കാലിക ഇളവ് വന്നതായാണ് വീസ സേവദാതാക്കളും ബിസനസ് സെന്ററുകളും സൂചന നല്‍കുന്നത്. ഈ നിബന്ധനയെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്ന ചില ജീവനക്കാരുടെ വീസ അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വീസ സേവനദാതാക്കള്‍ വ്യക്തമാക്കി.

പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് വീസ അപേക്ഷകള്‍ നിരസിക്കപ്പെട്ട കമ്പനികള്‍ക്കും വീണ്ടും അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വീസ സേവന ദാതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇരുപത് ശതമാനം വൈവിധ്യവത്കരണം പിന്‍വലിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഇല്ല. കഴിഞ്ഞ ഒരാഴ്ച്ചയില്‍ അധികമായി യുഎഇയില്‍ ചില കമ്പനികളില്‍ നിന്നും തൊഴില്‍ വീസ അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല.

ഇരുപത് ശതമാനം ജനസംഖ്യ വൈവിധ്യം പാലിക്കണം എന്ന നിര്‍ദ്ദേശം ആണ് കമ്പനികള്‍ക്ക് ലഭിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യക്കാരുടെ വീസ അപേക്ഷകള്‍ ആണ് നിരസിക്കപ്പെട്ടത്. ഇത് തൊഴില്‍ അന്വേഷകരായ ഇന്ത്യക്കാരേയും തൊഴില്‍മാറ്റത്തിന് ഒരുങ്ങിയ പ്രവാസികളേയും പ്രതിസന്ധിയിലാക്കിയിരുന്നു.

വാഹനാപകടത്തിൽ ശ്രീലങ്കൻ മന്ത്രി കൊല്ലപ്പെട്ടു

0

ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംവിച്ചത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം. ഡ്രൈവർ രാഗമ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു