Saturday, June 20, 2026
Home Blog Page 144

സ്വതന്ത്ര പലസ്തീന്‍ അംഗീകരിക്കാതെ ഇസ്രയേലുമായി നയതന്ത്രബന്ധം ഇല്ലെന്ന് സൗദി

0

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണം എന്നാണ് സൗദിയുടെ ആവശ്യം.ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണം എന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.സൗദി അറേബ്യയും ഇസ്രയേലും തമ്മില്‍ നയതന്ത്രബന്ധം കെട്ടിപ്പടുക്കുന്നതിന് അമേരിക്ക ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ആണ് പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ബന്ധമില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കുന്നത്. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സ്വതന്ത്രപലസ്തീന് അംഗീകാരം നല്‍കും വരെ ഇസ്രയേലുമായി നയതന്ത്രബന്ധം ഉണ്ടാകില്ല. 1967-ലെ അതിര്‍ത്തികള്‍ പ്രകാരം ആണ് പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കേണ്ടത്. തലസ്ഥാനമായി കിഴക്കന്‍ ജറുസലേം അംഗീകരിക്കണം എന്നും സൗദി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഗാസയിലെ ആക്രമണം ഇസ്രയേല്‍ അവസാനിപ്പിക്കണം എന്നും സൈന്യത്തെ നിര്‍ബന്ധമായും പിന്‍വലിക്കണം എന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യ സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ് വിദേശകാര്യവകുപ്പ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഇന്നലെ ദോഹയില്‍ മാധ്യമങ്ങളെ കണ്ട ബ്ലിങ്കന്‍ ഇക്കാര്യത്തില്‍ സൗദി കിരീടവകാശിയുമായി ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കിയിരുന്നു.ഗാസ യുദ്ധം അവസാനിപ്പിക്കണം എന്നും പലസ്തീന്‍ രാഷ്ട്രം രുപീകരിക്കണം എന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു എന്നും ബ്ലിങ്കന്‍ വിശദീകരിച്ചിരുന്നു.

യുഎഇയില്‍ വീണ്ടും മഴ എത്തുന്നു: ഞായറാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

0

യുഎഇയില്‍ വീണ്ടും ശക്തമായ മഴ എത്തുന്നു. ഞായറാഴ്ച മുതല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ന്യൂനമര്‍ദ്ദം ആണ് കാലാവസ്ഥാ മാറ്റം കൊണ്ടുവരിക.

ആകാശം മേഘാവൃതമാവുകയും മഴ അനുഭവപ്പെടുകയും ചെയ്യും. ചിലയിടങ്ങളില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴവര്‍ഷവും ഇടിയും മിന്നലും ഉണ്ടാകും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച്ചയോട് കൂടി ന്യുനമര്‍ദ്ദത്തില്‍ മാറ്റം വരും.കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ദമായരിക്കും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തിലും യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴ അനുഭവപ്പെട്ടിരുന്നു. രാജ്യത്ത് തണുപ്പും വര്‍ദ്ധിച്ചിരിക്കുകയാണ്.

കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരി നാലിന് ജബല്‍ ജയ്‌സില്‍ രേഖപ്പെടുത്തിയ 3.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ സീസണിലെ കുറഞ്ഞ താപനില . വരും ദിവസങ്ങളില്‍ താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഫെബ്രുവരിയില്‍ കൂടുതല്‍ മഴയ്ക്ക സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

വ്യാജ റിക്രൂട്ട്‌മെന്റ്: യുഎഇയില്‍ അന്‍പത് സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി

0

യുഎഇയില്‍ അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിയ കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും എതിരെ നടപടി. 50 കമ്പനികള്‍ക്കും 5 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും എതിരെ നടപടി സ്വീകരിച്ചതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷത്തില്‍ കുറയാത്ത പിഴയും, രണ്ട് ലക്ഷം ദിര്‍ഹം മുതല്‍ 1 ദശലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.മാനവവിഭശേഷി സ്വദേശിവത്കണ മന്ത്രാലയത്തില്‍ നിന്നും ആവശ്യമായ പെര്‍മിറ്റുകള്‍ നേടാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയും മധ്യസ്ഥപ്രവത്തനം നടത്തിയ സോഷ്യല്‍ മീഡിയ അക്കൗണ്ടിനെതിരെയാണ് നടപടി.

അനധികൃത റിക്രൂട്ട്‌മെന്റുകളും നിമയ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയ അഞ്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 50 സ്ഥാപനങ്ങള്‍ക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ നിയമലംഘകര്‍ക്കെതിരെ പിഴയും തടവും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. സോഷ്യല്‍ മീഡിയായിലോ മറ്റ് ഏതെങ്കിലും പ്ലാറ്റ്‌ഫോമിലോ നിമയ ലംഘനങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍പരമായ പരസ്യങ്ങള്‍ നല്‍കുന്നവര്‍ കമ്പനികള്‍ മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നും ആവശ്യമായ പെര്‍മിറ്റുകള്‍ നേടിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

നിയമലംഘനങ്ങളും നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ് രീതികളും ശ്രദ്ധയില്‍പ്പെട്ടാല്‍ ന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ വഴിയോ ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ വ്യാജ സ്വദേശിവത്കരണം ; ആയിരത്തിലധികം സ്ഥാപനങ്ങള്‍ക്ക് പിഴ

0

യുഎഇയില്‍ വ്യാജ സ്വദേശിവത്കരണത്തിന് ആയിരത്തിലധികം സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയെന്ന് മാനവവിഭവശേഷി മന്ത്രാലയം. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയെന്നും മന്ത്രാലയം.2022-ന്റെ രണ്ടാം പകുതി മുതല്‍ ഇതുവരെ 1077 സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വ്യാജ സ്വദേശിവത്കരണത്തിന് പിഴ ചുമത്തിയെന്ന് യുഎഇ മാനവവിഭവശേഷി മന്ത്രായം. 1818 ഇമാറാത്തികള്‍ക്ക് നിയമനങ്ങള്‍ നല്‍കിയത് സ്വദേശിവത്കരണ നിയമം മറികടന്നാണെന്ന് കണ്ടെത്തിയാണ് പിഴ.

നിയമലംഘനം നടത്തിയെന്ന് കണ്ടേത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതിന് ഒപ്പം തരംതാഴ്ത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇരുപതിനായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് നിയമലംഘനം നടത്തിയ കമ്പനികള്‍ക്ക് പിഴശിക്ഷ ലഭിച്ചത്. മാത്രമല്ല ഗുരുതര നിയമലംഘനം നടത്തിയ കമ്പനികളുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

സ്വദേശിവത്കരണ നിയമങ്ങള്‍ അട്ടിമറിക്കുന്നതിനായി ഇമാറാത്തികള്‍ക്ക് നിയമനങ്ങള്‍ നല്‍കിയതായി രേഖകള്‍ ചമയ്ക്കുന്നത് അടക്കമുള്ള കുറ്റത്തിനാണ് ശിക്ഷ. വ്യാജ സ്വദേശിവത്കരണത്തിന് കൂട്ടുനില്‍ക്കുന്ന ഇമാറാത്തികള്‍ക്കും നടപടികള്‍ നേരിടേണ്ടിവരും.

ചെങ്കടലില്‍ വീണ്ടും ഹൂത്തി ചരക്ക് കപ്പലിന് നേരെ ആക്രമണം: ഹൂത്തികള്‍ എന്ന് സൂചന

0

ചെങ്കടലില്‍ വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. യെമനിലെ ഹൂത്തി വിമതര്‍ ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന. ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കപ്പല്‍. ഹൂത്തികളുടെ ഭീഷണി പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണനീക്കത്തേയും ബാധിച്ച് തുടങ്ങി. ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ബാര്‍ബഡോസ് പതാക വഹിക്കുന്ന ബ്രിട്ടീഷ് ഉടമസ്ഥതയില്‍ ഉള്ള കപ്പലിന് നേരെ ആണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കപ്പലിന് നേരിയ കേടുപാടുകള്‍ സംഭവിച്ചെന്ന് യു.കെ സൈന്യം അറിയിച്ചു. ആക്രമണത്തിന് മുന്‍പ് ചെറിയൊരു ബോട്ട് കപ്പലിന് സമീപത്ത് കണ്ടതായും യു.കെ സൈന്യം അറിയിച്ചു.

ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കപ്പല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവില്‍ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. യെമനിലെ ഹൂത്തികള്‍ തന്നെയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയം. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് യു.കെ കപ്പലുകളും ആക്രമിക്കും എന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസ്-യുകെ സംഖ്യം ഹൂത്തികള്‍ക്ക് എതിരെ പ്രത്യാക്രമണം ആരംഭിച്ച പശ്ചാത്തലത്തില്‍ ആയിരുന്നു ഭീഷണി. ചെങ്കടലിലെ ഹൂത്തി ഭീഷണി യു.എസ് യുകെ പ്രത്യാക്രമണത്തിന് ശേഷം വര്‍ദ്ധിക്കുകയാണ് ചെയ്തത്. കൂടുതല്‍ കപ്പലുകള്‍ സൈനിക നടപടിക്ക് ശേഷം ആക്രമിക്കപ്പെട്ടു.

ഹൂത്തികളുടെ ആക്രമണഭീഷണി ആഗോളതലത്തിലുള്ള ചരക്ക് ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണവ്യാപാരത്തേയും ഹുത്തി ഭീഷണി ബാധിക്കുകയാണ്.പല പാശ്ചാത്യരാജ്യങ്ങളും പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കമതി കുറച്ച് മറ്റ് സ്രോതസുകളെ ആശ്രയിക്കുകയാണ്.

ചെങ്കടലിലെ ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖലയ്ക്ക് ഹൂത്തി ഭീഷണി : ആക്രമിക്കപ്പെട്ടാല്‍ യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഇന്‍ര്‍നെറ്റ് ബന്ധത്തെ ബാധിക്കും

0

ചെങ്കടല്‍ വഴിയുള്ള ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖലയ്ക്കും യെമനിലെ ഹൂത്തി ഭീഷണി. ചെങ്കടലിലെ രാജ്യാന്തര കേബിള്‍ ശൃംഖലയുടെ രൂപരേഖ ഹൂത്തികള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഹൂത്തികള്‍ സമുദ്രാന്തര കേബിള്‍ ശൃംഖല തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് യെമന്‍ ടെലികമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി. കേബിള്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.

ചെങ്കടലിന് അടിയിലൂടെ പോകുന്ന കേബിള്‍ ശൃംഖലയുടെ ഒരു രൂപരേഖ ഹൂത്തികളുടെ ടെലിഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. അതിനിര്‍ണ്ണായകമായ പതിനാറോളം കേബിളുകള്‍ ആണ് ചെങ്കടല്‍ വഴി കടന്ന് പോകുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയേയും യൂറോപ്പിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖലയാണ് ചെങ്കടലിന് അടിയില്‍ ഉള്ളത്. ചിലയിടങ്ങളില്‍ കടലില്‍ നൂറ് മീറ്റര്‍ മാത്രം ആഴത്തിലാണ് കേബിളുകള്‍. 2013-ല്‍ മൂന്ന് പേര്‍ കടലിന് അടിയില്‍ മുങ്ങി ഇന്റര്‍നെറ്റ് കേബിളുകള്‍ മുറിക്കാന്‍ ശ്രമിച്ചതിന് ഈജിപ്തില്‍ അറസ്റ്റിലായിരുന്നു. അത്യാധുനിക ആയുധങ്ങളുമായി മേഖലയില്‍ പലയിടങ്ങളില്‍ പോരാട്ടം നടത്തുന്ന ഹൂത്തികള്‍ക്ക് ഈ കേബിളുകള്‍ നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ ഇന്റര്‍നെറ്റ് ശൃംഖലയ്ക്ക് ഹൂത്തികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്ന് മെയന്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രി മുഅമര്‍ അല്‍ ഇര്‍യാനി മുന്നിറിയിപ്പ് നല്‍കി. യെമനിലെ ടെലികോം കമ്പനികളും ചെങ്കടലിലെ ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖല ഹൂത്തികള്‍ ആക്രമിച്ചേക്കും എന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെങ്കടലിലെ ഈ കേബിള്‍ ശൃംഖല തകര്‍ക്കപ്പെട്ടാല്‍ യുഎഇ ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ബന്ധത്തെ ഗുരുതരമായി ബാധിക്കും. ചെങ്കടലിലെ കേബിള്‍ ശൃംഖലയുടെ രൂപരേഖയ്‌ക്കൊപ്പം ഒരു സന്ദേശവും ഹൂത്തികള്‍ ടെലിഗ്രാം ചാനലില്‍ നല്‍കിയിട്ടുണ്ട്.യെമന്‍ ഒരു തന്ത്രപ്രധാന കേന്ദ്രമാണെന്നും കടലിലൂടെ കടന്ന് പോകുന്ന കേബിളുകള്‍ രാജ്യങ്ങളെ മാത്രമല്ല ഭൂഖണ്ഡങ്ങളെ തമ്മിലും ബന്ധിപ്പിക്കുന്നതാണ് എന്നാണ് സന്ദേശം.

ഇറാഖിലും സിറിയയിലും ആക്രമണം തുടരും എന്ന് അമേരിക്ക: ഇറാനുമായി നേരിട്ട് യുദ്ധം ആഗ്രഹിക്കുന്നില്ല

0


ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങള്‍ക്ക് എതിരെ ഇനിയും ആക്രമണം ഉണ്ടാകും എന്ന് അമേരിക്ക. എന്നാല്‍ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും മേഖലയില്‍ സന്ദര്‍ശനം നടത്തുകയാണ്.
ജോര്‍ദ്ദാനില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് മറുപടിയായി വെള്ളിയാഴ്ച ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന സായുധസംഘങ്ങള്‍ക്ക് എതിരെ യു.എസ് പ്രത്യാക്രമണം നടത്തിയിരുന്നു.

ഇറാഖിലും സിറിയയിലും നടത്തുന്ന തിരിച്ചടികള്‍ തുടരും എന്ന് വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ ആണ് വ്യക്തമാക്കിയത്. തങ്ങളുടെ സൈന്യത്തെ ആക്രമിച്ചാല്‍ ശക്തമായി പ്രതികരിക്കും എന്ന സന്ദേശം ആണ് യു.എസ് ഇതിലൂടെ നല്‍കുന്നതെന്നും ജേക്ക് സുള്ളിവന്‍ പറഞ്ഞു. വെള്ളിയാഴ്ച ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ ആക്രമണം ഒരു തുടക്കം മാത്രമാണ്. എന്നാല്‍ ഇറാനുമായി നേരിട്ട് ഒരു ഏറ്റമുട്ടല്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന. ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് അമേരിക്ക താത്പര്യപ്പെടുന്നില്ലെന്നും ജേക്ക് സുള്ളിവന്‍ പറഞ്ഞു. ഇറാനും മറിച്ചൊരു താത്പര്യം ഉണ്ടെന്ന് കരുതില്ലെന്നും ജേക്ക് സുള്ളിവന്‍ പറഞ്ഞു.

ഇറാനോ ഇറാന്‍ പിന്തുണ നല്‍കുന്ന സംഘങ്ങളോ ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുന്നതിന് അമേരിക്ക പൂര്‍ണ്ണ സജ്ജമാണെന്ന മുന്നറിയിപ്പും ജേക്ക് സുളളിവന്‍ നല്‍കുന്നുണ്ട്. മേഖലയിലെ സംഘര്‍ഷസാഹചര്യം കൂടുതല്‍ ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും പശ്ചിമേഷ്യ സന്ദര്‍ശിക്കുന്നത്. ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ബ്ലിങ്കന്റെ അഞ്ചാം സന്ദര്‍ശനം ആണ് ഇത്. ഈജിപിത്‌ലും ഖത്തറിലും ബ്ലിങ്കന്‍ ചര്‍ച്ചകള്‍ നടത്തുംയ

സ്വകാര്യ ട്യൂഷന്‍: പെരുമാറ്റ ചട്ടവുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം

0

യുഎഇയില്‍ സ്വകാര്യ ട്യൂഷനുകള്‍ക്ക് അനുമതി നല്‍കിയതില്‍ കൂടുതല്‍ വ്യക്തത വരുത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. അധ്യാപകര്‍ക്ക് അവരുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് എടുക്കുന്നതിന് അനുമതിയില്ല. അധ്യാപകര്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടവും മന്ത്രാലയം പുറപ്പെടുവിച്ചു.സ്വകാര്യ ട്യൂഷന് എടുക്കുന്നതിന് അധ്യാപകര്‍ പാലിച്ചിരിക്കേണ്ട ഏഴ് പെരുമാറ്റചട്ടമാണ് മാനവിഭവഷശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറപ്പെടുവിച്ചത്. സ്‌കൂള്‍ സമയത്തിന് ശേഷം മറ്റ് പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി തൊഴില്‍പരമായ ബന്ധം ഉണ്ടായിരിക്കണം. ഇമെയിലുകളോ ചിത്രങ്ങളോ അയക്കുകയോ മറ്റ് അനാവശ്യമായ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിനോ പാടില്ല.

വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ട വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തണം. വിദ്യാര്‍ത്ഥികള്‍ വാക്കാലോ ശാരീരികമായോ അക്രമത്തിന് വിധേയരാകരുത്. രാജ്യത്തിന് എതിരായ അസാധാരണമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ പഠന വിധേയമാക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യരുത്. കഴിഞ്ഞ ഡിസംബറിലാണ് സ്വകാര്യ ട്യൂഷനുകള്‍ നിയമവിധേയമാക്കിയത്. രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് ലഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍, ജോലിയുള്ളവര്‍, തൊഴിലില്ലാത്ത വ്യക്തികള്‍, 15 മുതല്‍ 18 വയസ്സുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കുന്ന പെര്‍മിറ്റിന് അപേക്ഷിക്കാം.

അക്കാദമിക് വിഷയങ്ങള്‍, ഭാഷകള്‍, ബിസിനസ് വിഷങ്ങള്‍, സാമൂഹിക വിഷങ്ങള്‍, കലകള്‍, അറബിക്, ഇസ്ലാമിക് പഠനങ്ങള്‍, എന്നീ വിഷയങ്ങളില്‍ പഠനം നടത്താം. മാനവവിഭശേഷി മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സാധുവായ യുഎഇ റെസിഡന്‍സി, നല്ല പെരുമാറ്റത്തിന്റെ സര്‍ട്ടിഫിക്കറ്റ്, തൊഴിലുടമയില്‍ നിന്നും രക്ഷിതാവില്‍ നിന്നുള്ള നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.


ദുബൈയില്‍ ഇരുപത് മിനുട്ടിനുള്ളില്‍ ഉണ്ടായത് 50 അപകടങ്ങള്‍

0

ദുബൈയില്‍ ഇരുപത് മിനിറ്റിനുള്ളില്‍ ഉണ്ടായത് 50 അപകടങ്ങള്‍. രാവിലെ തിരക്കേറിയ സമയത്താണ് വിവിധയിടങ്ങളിലായി അപകടമുണ്ടായത്. വാഹനാപകടത്തിന്റെ വിവിരങ്ങള്‍ ദുബൈ പൊലീസ് എക്‌സിലൂടെ പങ്കുവെച്ചു.ദുബൈയില്‍ രാവിലെ തിരക്കേറിയ സമയത്താണ് വിവിധയിടങ്ങളിലായി വാഹന അപകടങ്ങള്‍ ഉണ്ടായത്. ഇരുപത് മിനിറ്റിനുള്ളില്‍ അമ്പത് വാഹന അപകടങ്ങള്‍ ഉണ്ടായതായി ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസിന്റെ ആപ്ലിക്കേഷനില്‍ ലോക്കേഷന്‍ മാപ്പില്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ പര്‍പ്പിള്‍ നിറത്തില്‍ രേഖപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് വിവിധിയിടങ്ങളില്‍ ഗഗതാഗ കുരുക്കും അനുഭവപ്പെട്ടു.

ഷെയ്ഖ് സായിദ് റോഡ്, ഹെസ്സ സ്ട്രീറ്റ്, ഇന്റര്‍നാഷണല്‍ സിറ്റി, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഉണ്ടായതായി പൊലീസ് അറിയിച്ചത്. ഗതഗതാ കുരക്ക് അനുഭവപ്പെട്ടതിനാല്‍ വാഹന യാത്രികര്‍ മറ്റ് പാതകള്‍ തിരഞ്ഞെടുക്കാന്‍ ദുബൈ പൊലീസ് അറിയിച്ചു.


ശൈത്യകാലം: ഫ്‌ളു വാക്‌സിന്‍ എടുക്കണമെന്ന് ദുബൈ ഹെല്‍ത്ത് അഥോറിട്ടി

0


യുഎഇയില്‍ ശൈത്യകാലം ശക്തിപ്പെട്ട സാഹചര്യത്തില്‍ ഫ്‌ളൂ വാക്‌സിന്‍ എടുക്കണം എന്ന നിര്‍ദ്ദേശവുമായി ദുബൈ ഹെല്‍ത്ത് അഥോറിട്ടി.കുട്ടികളും വയോധികരും അടക്കം ഏതാനും വിഭാഗങ്ങള്‍ക്കാണ് നിര്‍ദ്ദേശം.യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനിലയില്‍ കുറവ് രേഖപ്പെടുത്തുകയാണ്. ഈ സമയങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ എയും ബിയും ആണ് സാധാരണ പടരുന്നത്.

ഈ സാഹചര്യത്തില്‍ ആണ് സമൂഹത്തിലെ ചില വിഭാഗങ്ങള്‍ ഫ്‌ളുവാക്‌സിന്‍ എടുക്കുന്നത് ഉചിതമായിരിക്കും എന്ന് ദുബൈ ഹെല്‍ത്ത് അഥോറിട്ടി വ്യക്തമാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, ആറ് മാസത്തിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, അറുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍,ഗര്‍ഭിണികള്‍,തീര്‍ത്ഥാടകര്‍ എന്നിവര്‍ ഫ്‌ളുവാക്‌സിന്‍ സ്വീകരിക്കണം എന്നാണ് ഡിഎച്ച്എയുടെ ശുപാര്‍ശ.

ഹൃദ്രോഗം, പ്രമേഹം, ആസ്ത അടക്കമുള്ള ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍,കരള്‍ രോഗമുള്ളവര്‍ തുടങ്ങിയവരും ഇന്‍ഫ്‌ളുവന്‍സയെ പ്രതിരോധിക്കുന്നതിന് വാക്‌സിന്‍ സ്വീകരിക്കണം എന്ന് ഡിഎച്ച്എ ആവശ്യപ്പെട്ടു. വാക്‌സിന്‍ നൂറ് ശതമാനം സംരക്ഷണം നല്‍കില്ലെങ്കിലും രോഗത്തിന്റെ ഗുരുതരാവസ്ഥ കുറയ്ക്കും എന്നും ഡിഎച്ച്എ വ്യക്തമാക്കി.