Saturday, June 20, 2026
Home Blog Page 142

സോമാലിയയില്‍ കൊല്ലപ്പെട്ട യുഎഇ സൈനികര്‍ക്ക്അന്ത്യാഞ്ജലി:ഖബറടക്കംയുഎഇയില്‍ നടന്നു

0

സോമാലിയയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 4 യുഎഇ സൈനികരുടെ മൃതദേഹം അബുദബിയില്‍ എത്തിച്ച് ഖബറടക്കി. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം രേഖപ്പെടുത്തി.മയ്യത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉള്‍പ്പെടെ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു

സോമാലിയന്‍ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനിടെ ശനിയാഴ്ചയായിരുന്നു ഭീകരാക്രമണം. 3 പേര്‍ സംഭവസ്ഥലത്തും പരുക്കേറ്റ 2 പേരില്‍ ഒരാള്‍ യുഎഇയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിലുമാണ് മരിച്ചത്. സംഭവത്തില്‍ ബഹ്‌റൈനിലെ ഡിഫന്‍സ് ഫോഴ്‌സ് ഓഫിസറും മരിച്ചിരുന്നു. സ്റ്റാഫ് വാറന്റ് ഓഫിസര്‍മാരായ മുഹമ്മദ് അല്‍ ഷംസി, ഖലീഫ അല്‍ ബലൂഷി, സിപിഎല്‍ സുലൈമാന്‍ അല്‍ ഷെഹ്, ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മന്‍സൂരി എന്നിവരാണ് മരിച്ചത്. സൈനികരുടെ മൃതദേഹം അബുദബിയില്‍ എത്തിച്ച് കബറടക്കി.

.

ഖത്തറില്‍ തടവിലായിരുന്ന മുന്‍ നാവികരെ മോചിപ്പിച്ചു: എട്ട് പേരും ദില്ലിയില്‍ തിരികെ എത്തി

0

ഖത്തറില്‍ തടവിലായിരുന്ന മലയാളിടയക്കം എട്ട് ഇന്ത്യന്‍ മുന്‍ നാവികരെ വിട്ടയച്ചു. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് നാവികരെ മോചിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടിലിനെ തുടര്‍ന്നാണ് നാവികര്‍ക്ക് മോചനം നല്‍കിയത്. ദില്ലിയില്‍ തിരിച്ചെത്തിയ നാവികരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. നാവികസേനയില്‍ സെയ്‌ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, റിട്ടയര്‍ഡ് കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, റിട്ടര്‍ഡ് ക്യാപ്റ്റന്‍മാരായ നവ്‌തേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് മോചിപ്പിച്ചത്.

2022 ഓഗസ്റ്റില്‍ 8 പേരും അറസ്റ്റിലായതു മുതല്‍ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ഡിസംബറില്‍ ഇവരുടെ വധശിക്ഷ ഖത്തര്‍ അപ്പീല്‍ കോടതി ഇളവു ചെയ്തിരുന്നു. ദുബൈയില്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. നാവികരുടെ മോചനത്തിനായി പ്രധാനമന്ത്രി ഖത്തര്‍ അമീറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നാവികരെ വിട്ടയക്കാന്‍ ഖത്തര്‍ അമീര്‍ ഉത്തരവ് നല്‍കിയത്. തിരിച്ചെത്തിയ നാവികരെ ദില്ലിയില്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. നാവികരുടെ മോചനം നയതന്ത്ര വിജയമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുകയാണ്, അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് മോചനം സാധ്യമായതെന്നും ദില്ലിയില്‍ എത്തിയ മുന്‍ നാവികര്‍ പ്രതികരിച്ചു.

ദോഹയിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന പൂര്‍ണേന്ദു തിവാരി പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവാണ്. ഖത്തര്‍ നാവികസേനയ്ക്കായി ഇറ്റാലിയന്‍ കമ്പനി നിര്‍മിക്കുന്ന അന്തര്‍വാഹിനി സംബന്ധിച്ച വിവരങ്ങള്‍ ഇസ്രയേലിനു ചോര്‍ത്തിക്കൊടുത്തുവെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിരുന്ന കുറ്റം.

യുഎഇയില്‍ മോശം കാലാവസ്ഥ: മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും: രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം

0

യുഎഇയില്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും. ബുധനാഴ്ച വരെ മഴ തുടരും എന്നാണ് മുന്നറിയിപ്പ്.രാജ്യവ്യാപകമായി യെല്ലോ ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.അബുദബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗത്തും തന്നെ ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ അനുഭവപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും മഴയ്ക്ക് ഒപ്പം അനുഭപ്പെട്ടെന്ന് ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു.അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്.

മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ എമിറേറ്റുകളിലും ഫെബ്രുവരി പതിമൂന്ന് ചൊവാഴ്ച ഉച്ചക്ക് പുന്ത്രണ്ട് മണി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. അബുദബി, ദുബൈ,റാസല്‍ഖൈമ,ഫുജൈറ തുടങ്ങിയ എമിറേറ്റുകളുടെ ചില പ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ കാലാവസ്ഥാ കൂടുതല്‍ മോശമാകും. ന്യൂനമര്‍ദ്ദം ആണ് മോശം കാലാവസ്ഥയ്ക്ക് കാരണം എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. മോശം കാലാവസ്ഥ രാജ്യത്തെ ബാധിക്കാന്‍ സാധ്യതയുള്ളത് മുന്‍നിര്‍ത്തി യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിട്ടി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.

വിവിധ എമിറേറ്റുകളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മോട്ടറുകളും സ്ഥാപിച്ചുകഴിഞ്ഞു. മോശം കാലവസ്ഥ അപടകങ്ങള്‍ കാരണമാകും എന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് വിവിധ എമിറേറ്റുകളിലെ പൊലീസ് സേനരകള്‍ മുന്നറിയിപ്പ് നല്‍കി.

മോശം കാലാവസ്ഥാ: യുഎഇയില്‍ വര്‍ക്ക് ഫ്രം ഹോമിന് ശുപാര്‍ശ

0

രാജ്യത്ത് നാളെ കാലാവസ്ഥ കൂടുതല്‍ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം എന്ന് മാനവവിഭവശേഷി മന്ത്രാലയം. വിദ്യാലയങ്ങള്‍ നാളെ വിദുരപഠനം അനുവദിക്കണം എന്ന് ദുബൈ കെഎച്ച്ഡിഎയും ആവശ്യപ്പെട്ടു.നാളെ അപകടരമായ കാലാവസ്ഥയ്ക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ ഇളവ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടത്.

നാളെ വര്‍ക്ക് ഫ്രം ഹോമിന് ജീവനക്കാര്‍ക്ക് അനുമതി നല്‍കണം എന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കമ്പനികള്‍ ഉറപ്പാക്കണം എന്നും മാനവവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം എന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ വിദൂര ജോലി അനുവദിച്ചിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും വര്‍ക്ക് ഫ്രം ഹോം ബാധകമാണ്.

നഴ്‌സറികളും സ്വകാര്യസ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടക്കം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ വിദൂരപഠനം അനുവദിക്കണം എന്നും ദുബൈ വിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെട്ടു. ദുബൈയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നാളെ വിദൂരപഠനം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ-യുഎഇ : നരേന്ദ്രമോദി യുഎഇ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

0

അബുദബിയിലെ ഹിന്ദുക്ഷേത്ര ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. കൂടിക്കാഴ്ച്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. ഫെബ്രുവരി പതിനാലിന് ദുബൈയില്‍ ലോക സര്‍ക്കാര്‍ ഉച്ചകോടിയിലും മോദി പങ്കെടുക്കും.
ഫെബ്രുവരി പതിനാലിനാണ് അബുദബിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബാപ്‌സ് ഹന്ദുക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുക.

ഫെബ്രുവരി പതിമൂന്നിന് വൈകിട്ട് അബുദബി സായിദ് സിറ്റി സ്‌പോര്‍ട് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണപരിപാടിയായ അഹ്ലന്‍ മോദിയാണ് പ്രധാനമന്ത്രിയുടെ മറ്റൊരു പ്രധാനപരിപാടി. ഇത് കൂടാതെ ദുബൈയിലും അബുദബിയിലും നരേന്ദ്രമോദി നിര്‍ണ്ണായക കൂടിക്കാഴ്ച്ചകള്‍ നടത്തും എന്നാണ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയും യുഎഇയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം വിപുലപ്പെടുത്തുന്നതും ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും എന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.2022-ല്‍ ഇന്ത്യ-യുഎഇ സെപ കരാര്‍ പ്രാബല്യത്തില്‍ വന്നതിന്ന് ശേഷം ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള വാണിജ്യവ്യാപര ഇടപാടുകള്‍ 85ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിരുന്നു. ഇത് നൂറ് ബില്യണ്‍ ഡോളറാക്കുകയാണ് ലക്ഷ്യം.

മേഖലയിലേയും രാജ്യാന്തര തലത്തിലും ഇരുരാജ്യങ്ങള്‍ക്കും പൊതുവായി താത്പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയാകും. പിന്നീട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമുവായിട്ടും നരേന്ദ്രമോദി ചര്‍ച്ച നടത്തും. ദുബൈയില്‍ നടക്കുന്ന ലോകസര്‍ക്കാര്‍ ഉച്ചകോടിയില്‍ ബുധനാഴ്ച പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യുയും തുര്‍ക്കിയും ഖത്തറും ആണ് ഉച്ചകോടിയില്‍ അതിഥി രാജ്യങ്ങള്‍.


യുഎഇ കടലില്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു: മൂന്ന് പേര്‍ക്ക് പരുക്ക്

0

യുഎഇ കടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടം. അപകടത്തില്‍ തകര്‍ന്ന ബോട്ടില്‍ നിന്ന് എട്ട് മത്സ്യതൊഴിലാളികളെ രക്ഷപെടുത്തിയെന്ന് ദുബൈ പൊലീസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് പുറംകടലില്‍ ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരം ബോട്ട് ഒഴുകി നീങ്ങി.

ദുബൈ പൊലീസിന്റെ പോര്‍ട്‌സ് പൊലീസ് സിംഗും വ്യോമവിഭാഗവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂട്ടിയിടിയില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ ദുബൈ പൊലീസിന്റെ വ്യോമവിഭാഗം റാഷിദ് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ശേഷിക്കുന്ന അഞ്ച് പേരെ സമുദ്ര രക്ഷാ സേനയും കരയില്‍ എത്തിച്ചു. ശക്തമായ കാറ്റും തിരമാലകളും അനുഭവപ്പെടുന്നതിന് ഇടയിലായിരുന്നു രക്ഷാപ്രവര്‍ത്തനം എന്നും പൊലീസ് അറിയിച്ചു. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ കാലവാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് ദുബൈ പോര്‍ട്‌സ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ.ഹസ്സന്‍ സുഹൈല്‍ അല്‍ സുവൈദി ആവശ്യപ്പെട്ടു.

ഈ സമയത്ത് സമുദ്രത്തിന്റെ സ്വഭാവത്തില്‍ വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും എന്നും അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡോ.ഹസ്സന്‍ അല്‍ സുവൈദി പറഞ്ഞു. ദുബൈയി പൊലീസിന്റെ സ്മാര്‍ട്ട് ആപ്പില്‍ കപ്പലുകളും ബോട്ടുകളും രജിസ്റ്റര്‍ ചെയ്യണം എന്നും പോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ആവശ്യപ്പെട്ടു.

അബുദബി വിമാനത്താളം ഇന്ന് മുതല്‍ സായിദ് രാജ്യാന്തര വിമാനത്താളം

0

അബുദബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ തീരുമാനപ്രകാരം ആണ് പേര് മാറ്റം. തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ആദരസൂചകമായിട്ടാണ് അബുദബി വിമാനത്താവളത്തിന് സായിദ് രാജ്യാന്തര വിമാനത്താവളം എന്ന പേര് നല്‍കിയത്.

നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ എയുടെ ഔദ്യോഗിക ഉദ്ഘാടനവും ഇന്ന് നടത്തപ്പെട്ടു. ഇതോട് അനുബന്ധിച്ചാണ് വിമാനത്താവളത്തിന്റെ പുതിയ പേരും പ്രാബല്യത്തില്‍ വന്നത്. 742000 ചതുരശ്രമീറ്റര്‍ വിസ്തൃതയില്‍ ആണ് അബുദബി വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ പതിനൊരായിരം പേരെ കൈകാര്യ ചെയ്യാന്‍ ശേഷിയുള്ളതാണ് പുതിയ ടെര്‍മിനല്‍.ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ദില്ലി വിമാനം ആണ് പുതിയ ടെര്‍മിനലില്‍ നിന്നും ആദ്യ സര്‍വീസ് നടത്തിയത്. പുതിയ ടെര്‍മിനലിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇത്തിഹാദ് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട് .

ഫെബ്രുവരി ഒന്‍പത് മുതല്‍ പതിനാല് വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ പതിനഞ്ച് വരെ യാത്രയുള്ള ടിക്കറ്റുകള്‍ക്കാണ് ആനുകുല്യം പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ഡ്യുട്ടി ഫ്രീയിലും ഷോപ്പുകളിലും റെസ്റ്ററന്റുകളിലും ഇന്ന് മുതല്‍ പതിനൊന്ന് വരെ യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

ഹാക്കിംഗ് ഭീഷണി : ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് യുഎഇ സൈബര്‍ അഥോറിട്ടി മുന്നറിയിപ്പ്

0

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോരിറ്റി. ആന്‍ഡ്രോയിഡ് ഫോണിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതായണ് മുന്നറിയിപ്പ്. ഉപയോക്താക്കള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും സൈബര്‍ സുരക്ഷാ അതോരിറ്റി മുന്നറിയിപ്പ് നല്‍കി.യുഎഇയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് സൈബര്‍ സുരക്ഷാ അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നത്. ആന്‍്‌ഡ്രോയിഡ് ഫേണില്‍ ഡേറ്റാ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

11, 12, 12 ല്‍, 13, 14 ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ നിന്നും ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതായി യുഎഇ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സൈബര്‍ സുരക്ഷാ അതോരിറ്റി മുന്നറിയിപ്പ് നല്‍കി. സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഫോണില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടുകയും ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നതുമാണ് രീതി.

സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡ് പുറത്തിറക്കിയിട്ടുള്ളതായും അതോരിറ്റി അറിയിച്ചു. നേരത്തെ, 2023 ഡിസംബറില്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സമാനമായ മുന്നറിയിപ്പ് സൈബര്‍ സുരക്ഷാ അതോരിറ്റി നല്‍കിയിരുന്നു.


ഇസ്രയേലിന്റെ റഫാ ആക്രമണത്തിന് എതിരെ അമേരിക്ക: വന്‍ ദുരന്തമാകുമെന്ന് മുന്നറിയിപ്പ്‌

0


ലക്ഷക്കണക്കിന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്ന റഫായില്‍ ആക്രമണം നടത്താനുളള ഇസ്രയേല്‍ തീരുമാനത്തിന് എതിരെ അമേരിക്ക രംഗത്ത്. റഫായിലേക്കുള്ള സൈനിക നീക്കം ദുരന്തത്തില്‍ കലാശിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. റഫായില്‍ രണ്ട് വീടുകള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.തെക്കന്‍ ഗാസ നഗരമായ റഫായില്‍ കരയുദ്ധത്തിന് തയ്യാറെടുക്കാന്‍ ആണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഇസ്രയേല്‍ ആക്രമണം ഭയന്ന് ഗാസയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വീടുകള്‍വിട്ടിറങ്ങിയ ലക്ഷക്കണക്കിന് പലസ്തീനികളുടെ അഭയകേന്ദ്രം റഫാ.

ഇവിടെ പത്ത് ലക്ഷത്തിലധികം പേര്‍ കൂടാരങ്ങളിലും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലുമായി താമസിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇവിടെ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ അത് വന്‍ ദുരന്തമായി മാറും എന്നാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പ് നല്‍കുന്ന സൂചന. റഫായിലെ സൈനിക നടപടിക്കായി ഇസ്രയേല്‍ ഗൗരവതരായ ഒരു ആസൂത്രണവും നടത്തിയതായി കാണുന്നിലെന്നും അമേരിക്കന്‍ വിദേശകാര്യവകുപ്പ് കുറ്റപ്പെടുത്തി. റഫായിലെ ആക്രമണത്തെ അമേരിക്ക ഒരു നിലയ്ക്കും പിന്തുണയ്ക്കില്ലെന്ന് വൈറ്റ് ഹൗസും അറിയിച്ചു. കരയുദ്ധത്തിന് തയ്യാറെടുക്കാന്‍ നെതന്യാഹു ആഹ്വാനം ചെയ്തതിന് പിന്നാലെ വ്യാഴാഴ്ച മുതല്‍ റഫായില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേല്‍ ടാങ്കുകള്‍ ആക്രമണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. റഫായിലെ രണ്ട് വീടുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും പതിനെട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

റഫാ അതിര്‍ത്തിയില്‍ കൂടി ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയാല്‍ ലക്ഷക്കണക്കിന് വരുന്ന പലസ്‌നീകള്‍ക്ക് പോകാന്‍ മറ്റിടങ്ങളിലാതാകും. ഗാസയില്‍ സഹായം എത്തിക്കുന്ന സന്നദ്ധസംഘടനകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതും റഫായില്‍ ആണ്. അതെസമയം നാല് ദിവസം നീണ്ട പശ്ചിമേഷ്യന്‍ സന്ദര്‍ശനും പൂര്‍ത്തിയാക്കി അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മേഖലയില്‍ നിന്നും മടങ്ങി.വെടിനിര്‍ത്തല്‍ അടക്കം ലക്ഷ്യമിട്ടത് ഒന്നും നടപ്പാക്കാന്‍ കഴിയാതെ ആണ് ബ്ലിങ്കന്‍ മടങ്ങിയത്.

ഗാസ യുദ്ധം ; റിയാദില്‍ യോഗം ചേര്‍ന്ന് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍

0


ഗാസ യുദ്ധം ചര്‍ച്ച ചെയ്യുന്നതിനായി അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ
യോഗം വിളിച്ച് ചേര്‍ത്ത് സൗദി അറേബ്യ. യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു.ദ്വിരാഷ്ട്രപരിഹാരത്തിനായി ശക്തമായ നടപടികള്‍ ആവശ്യമാണെന്നും യോഗം ആവശ്യപ്പെട്ടു .സൗദി തലസ്ഥാനമായ റിയാദില്‍ ആണ് അഞ്ച് അറബ് രാജ്യങ്ങളുടെയും പലസ്തീന്റെയും പ്രതിനിധികള്‍ അടിയന്തരയോഗം ചേര്‍ന്നത്.

യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി, ജോര്‍ദ്ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ അല്‍ സ്വഫദി, ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സാമിഹ് ശുക്‌രി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയും സിവില്‍ അഫയേഴ്‌സ് മന്ത്രിയുമായ ഹുസൈല്‍ അല്‍ ഷെയ്ഖും യോഗത്തില്‍ പങ്കെടുത്തു. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണം എന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായും പിന്‍മാറണം എന്നും യോഗം ആവശ്യപ്പെട്ടു.

1967 ജൂണ്‍ നാലിലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കണം.ഗാസയില്‍ സഹായം എത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മുഴുവന്‍ നിയന്ത്രണങ്ങളും നീക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പലസ്തീനിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമായി.