Wednesday, August 12, 2026
Home Blog Page 136

യുഎഇ സന്ദര്‍ശവീസക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എയര്‍ലൈനുകള്‍

0

യുഎഇയിലേക്ക് വിസിറ്റ് വീസയില്‍ എത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ വിമാന കമ്പനികള്‍. യുഎഇയില്‍ നിലവിലുള്ള യാത്രാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് നിര്‍ദ്ദേശം. ഇന്ത്യന്‍ എയര്‍ലൈനുകള്‍ ട്രാവല്‍ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.യുഎഇയിലേക്ക് സന്ദര്‍ശക വീസയില്‍ എത്തുന്നവരുടെ യാത്ര മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് രേഖാ മൂലം മുന്നറിയിപ്പ് നല്‍കി.

ഒരു മാസത്തെ വീസയില്‍ എത്തുന്നവര്‍ മൂവായിരം ദിര്‍ഹവും, ഒന്നിലേറെ മാസത്തേയ്ക്ക് എത്തുന്നവര്‍ അയ്യായിരം ദിര്‍ഹവും കൈവശം ഉണ്ടായിരിക്കണമെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കുന്നത്. യുഎഇയിലേക്ക് എത്തുന്ന അതേ എയര്‍ലൈനില്‍ തന്നെ മടക്കയാത്രാ ടിക്കറ്റും എടുക്കണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ കൈവശം അവരുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. മതിയായ രേഖകള്‍ ഇല്ലാതെ വരുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കി.

യുഎഇ യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. മതിയായ യാത്രാരേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയിരുന്നു. യാത്രാ നിയമം സംബന്ധിച്ച ആശയകുഴപ്പങ്ങള്‍ക്കിടെയാണ് കൃത്യമായ മാനദണ്ഡങ്ങള്‍ വിശദമാക്കി ട്രാവല്‍ ഏജന്‍സികള്‍ക്ക് വിമാന കമ്പനികള്‍ സര്‍ക്കുലര്‍ അയച്ചത്. കൃത്യമായ യാത്രാരേഖകളും മതിയായ പണവും ഇല്ലാതെ എത്തുന്നവരെ മടക്കി അയയ്ക്കുമെന്നും അറിയിപ്പിലുണ്ട്.



………

യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ വേനല്‍മഴയ്ക്ക് സാധ്യത

0


യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗദ്ധര്‍.രാജ്യത്തിന്റ കിഴക്കന്‍ പ്രദേശങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത. രാജ്യത്ത് താപനില വരും ആഴ്ച്ചകളില്‍ വീണ്ടും വര്‍ദ്ധിക്കും എന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.
ജൂണ്‍ മൂന്നാം വാരത്തോട് കൂടി യുഎഇ കൂടുതല്‍ ചുടുകാലത്തേക്ക് കടക്കും എന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നത്.

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ജൂണ്‍ എട്ട് ഒന്‍പത് പത്ത് തീയതികളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. പ്രധാനമായും രാജ്യത്തിന്റെ കിഴക്കന്‍ പര്‍വ്വതപ്രദേശങ്ങളില്‍ ആണ് മഴ ലഭിക്കുക. ഇന്ത്യന്‍ മണസൂണിന്റെ സ്വാധീനവും രാജ്യത്ത് ഉണ്ടാകും. എന്നാല്‍ രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നില്ല. യുഎഇയില്‍ ചൂട് ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ്. മെയ് മാസത്തില്‍ തന്നെ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച്ച രാജ്യത്തെ കൂടിയ താപനില നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുകയും ചെയ്തു. ജൂണ്‍ ഇരുപത്തിയൊന്നിന് ആയിരിക്കും ഈ വര്‍ഷത്തെ ഏറ്റവും പകല്‍ദൈര്‍ഘ്യം കൂടിയ ദിവസം. ജുലൈയ് പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെയായിരിക്കും ഏറ്റവും രൂക്ഷമായ വേനല്‍ക്കാലം അനുഭവപ്പെടുക. സെപ്റ്റംബര്‍ ഇരുപത്തിരണ്ടോട് കൂടി വേനല്‍ക്കാലത്തിന് സമാപനമാകും. ഓഗസ്റ്റ് മൂന്നാം വാരത്തോട് കൂടി തന്നെ വേനല്‍ക്കാലത്തിന്റെ സമാപനത്തിന്റെ അടയാളമായി സുഹൈല്‍ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാസയിലെ യു.എന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം:27 മരണം

0


ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. ഇരുപത്തിയേഴ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഹമാസ് കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ വിശദീകരണം.

ഗാസയിലെ നുസെയ്‌റത്തില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് നേരെയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. രണ്ട് മിസൈലുകള്‍ ആണ് സ്‌കൂള്‍ കെട്ടിടത്തില്‍ പതിച്ചത്. സ്ത്രീകള്‍ അടക്കം ഇരുപത്തിയേഴ് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഹമാസ് കേന്ദ്രമാക്കിയ സ്‌കൂളിന് നേരെയാണ് ആക്രമണം നടത്തിയതെന്നും ഭീകരവാദികളാണ് കൊല്ലപ്പെട്ടതെന്നും ആണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വിശദീകരണം.ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെയും ഇസ്ലാമിക് ജിവാദിന്റെയും പ്രവര്‍ത്തകരാണ് നുസെയ്‌റത്തിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ സ്‌കൂളില്‍ തമ്പടിച്ചിരുന്നതെന്നും പ്രതിരോധ സേന അവകാശപ്പെട്ടു.

എന്നാല്‍ ഈ അവകാശവാദം നിഷേധിച്ച ഹമാസിന്റെ മാധ്യമവിഭാഗം ഇസ്രയേല്‍ സൈന്യം അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ നരനായാട്ട് നടത്തുകയാണെന്ന് ആരോപിച്ചു.ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് ഇടയിലാണ് അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ക്ക് നേരെ അടക്കം ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നതുകൊണ്ട് ആക്രമണം നിര്‍ത്തിവെക്കില്ലെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കിയിട്ടുണ്ട്.

ഷാര്‍ജയില്‍ നിന്നും മസ്‌ക്കത്തിലേക്ക് ബസ് സര്‍വീസിന് തുടക്കം: പ്രതിദിനം രണ്ട് സര്‍വീസുകള്‍

0


ഷാര്‍ജയില്‍ നിന്നും ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. പ്രതിദിനം രണ്ട് സര്‍വീസുകള്‍ ആണ് ഇരുനഗരങ്ങള്‍ക്കുമിടയില്‍ നടത്തുന്നത്. 95.40 ദിര്‍ഹം ആണ് ഒരു വശത്തേക്ക് ടിക്കറ്റ് നിരക്ക്.ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്നും രാവിലെ ആറരയ്ക്കാണ് ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റിലേക്ക് മവാസലാത്തിന്റെ ആദ്യ ബസ് പുറപ്പെട്ടത്. മസ്‌ക്കത്തില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ആദ്യ ബസും രാവിലെ ആറരയ്ക്കാണ്. പ്രതിദിനം ഇരുനഗരങ്ങളള്‍ക്കുമിടയില്‍ രണ്ട് ബസ് സര്‍വീസുകള്‍ ആണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ ആറരയ്ക്ക് ജുബൈലില്‍ നിന്നും പുറപ്പെടുന്ന ബസ് ഉച്ചതിരിച്ച് രണ്ടരയ്ക്ക് മസ്‌ക്കത്തിലെ അസൈബ ബസ്റ്റേഷനില്‍ എത്തും. രാവിലെ ആറരയ്ക്ക് മസ്‌ക്കത്തില്‍ നിന്നും പുറപ്പെടുന്ന ബസ് ഷാര്‍ജയില്‍ 3.40-ന് ആണ് എത്തുന്നത്. ഷാര്‍ജയില്‍ നിന്നും വൈകിട്ട് നാല് മണിക്കാണ് മസ്‌ക്കത്തിലേക്കുള്ള രണ്ടാമത്തെ ബസ്. ഇത് രാത്രി പന്ത്രണ്ടോട് കൂടി മസ്‌ക്കത്തില്‍ എത്തും. മസ്‌കത്തില്‍ നിന്നും വൈകിട്ട് നാലിന് പുറപ്പെടുന്ന രണ്ടാമത്തെ ബസ് പുലര്‍ച്ചെ 1.10-നും ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ എത്തും. ഷാര്‍ജയില്‍ നിന്നും ഫുജൈറ വഴി കല്‍ബയില്‍ എത്തിയാണ് ബസ് ഒമാനിലേക്ക് പ്രവേശിക്കുന്നത്.

ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 276 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്ക് ഇരുപത്തിമൂന്ന് കിലോഗ്രാം ചെക്കിന്‍ ബാഗേജിന് ഒപ്പം ഏഴ് കിലോഗ്രാം ഹാന്‍ഡ് ബാഗേജും അനുവദിക്കുന്നുണ്ട്.

യുഎഇയില്‍ വെളളിയാഴ്ച വരെ മഴയ്ക്ക് സാധ്യത: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

0


യുഎഇയില്‍ മഴയുള്ള കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ന്യുമര്‍ദ്ദം ആണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ അനുഭവപ്പെട്ട മഴയും കാലാവസ്ഥാ വ്യതിയാനവും വ്യാഴാഴ്ച വരെ തുടരും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

നാളെയും മറ്റന്നാളും ആകാശം മേഘാവൃതമാവുകയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്യുകയും ചെയ്യും. രാജ്യത്തിന്റെ ചില വടക്കന്‍ പ്രദേശങ്ങളിലും കഴിക്കന്‍ ഭാഗത്തും തെക്കന്‍ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോട് കൂടി താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തും. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ഈ ആഴ്ച താപനില കുറവായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. കുറഞ്ഞ താപനില വീണ്ടും അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയ്ക്ക് എത്തിയിട്ടുണ്ട്.

ജബല്‍ ജയ്‌സില്‍ ഇന്ന് പുലര്‍ച്ചെ 4.7 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച കിഴക്കന്‍ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തെക്കന്‍-പടിഞ്ഞാറ് നിന്നും എത്തുന്ന ന്യുനമര്‍ദ്ദം ആണ് കാലാവസ്ഥയില്‍ മാറ്റം സൃഷ്ടിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം കാറ്റിന്റെ വേഗത വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഷാര്‍ജയിലെ ഗോതമ്പ് പാടത്ത് കൊയ്ത്ത് ആരംഭിച്ചു: ഉദ്ഘാടനം ചെയ്ത് ഷാര്‍ജ ഭരണാധികാരി

0


ഷാര്‍ജയിലെ ഗോതമ്പ് പാടത്ത് കൊയ്ത്ത് ആരംഭിച്ചു. വിളവെടുപ്പ് യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മികച്ച വിളവാണ് ഇത്തവണയും ഷാര്‍ജയിലെ ഗോതമ്പ് പാടത്ത് ലഭിച്ചിരിക്കുന്നത്.ഷാര്‍ജ മെലീഹയില്‍ ഗോതമ്പ് കൃഷി ആരംഭിച്ചതിന് ശേഷമുളള രണ്ടാമത് വിളവെടുപ്പിനാണ് തുടക്കമായിരിക്കുന്നത്. മൂന്ന് കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. കൊയ്‌തെടുത്ത ആദ്യ ഗോതമ്പ് മണികള്‍ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏറ്റുവാങ്ങി.

ഇത്തവണ 1428 ഹെക്ടറില്‍ ആണ് മെലീഹയില്‍ ഗോതമ്പ് കൃഷി. ഗോതമ്പ് കൃഷിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ സംയോജിപ്പിച്ചാണ് ഇത്തവണ കൃഷി 1428 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആണ് ഷാര്‍ജ ഭരണകൂടം മെലീഹയില്‍ ഗോതമ്പ് കൃഷി ആരംഭിച്ചത്. നാനൂറ് ഹെക്ടറില്‍ നടത്തിയ കൃഷി വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ചത്.ഏറ്റവും അധുനികമായ രീതികള്‍ ഉപയോഗിച്ചാണ് ഷാര്‍ജയിലെ ഗോതമ്പ് കൃഷി. ഗോതമ്പ് പാടത്ത് തന്നെ നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് മന്ദിരവും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. 1670 ചതുരശ്രമീറ്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഒരു ബയോടെക്‌നോളജി ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ഗോതമ്പ് വിത്തിനങ്ങള്‍ പരീക്ഷിക്കുന്ന ഫാമിലും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സന്ദര്‍ശനം നടത്തി. ജനിതക വ്യതിയാനം വരുത്തിയിട്ടില്ലാത്ത 550 ഓളം ഗോതമ്പ് ഇനങ്ങളാണ് പരീക്ഷണ ഫാമില്‍ ഉള്ളത്. വ്യത്യസ്ഥ തരം ഗോതമ്പ് ഇനങ്ങള്‍ പരീക്ഷിച്ച് അതില്‍ നിന്നും ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുത്താണ് മെലീഹയില്‍ കൃഷി ചെയ്യുന്നത്.

ഗാസയില്‍ റമദാന് മുന്‍പ് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കഴിഞ്ഞേക്കുമെന്ന് ജോ ബൈഡന്‍

0


ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് തിങ്കളാഴ്ചയോട് കൂടി ധാരണയില്‍ എത്താന്‍ കഴിഞ്ഞേക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റമദാന്‍ വ്രതാരംഭത്തോട് അനുബന്ധിച്ച് വെടിനിര്‍ത്തലിന് ഇസ്രയേല്‍ ഭരണകൂടം സമ്മതിച്ചെന്നും ബൈഡന്‍ പറഞ്ഞു.ഹമാസും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.മാര്‍ച്ച് പത്തിനോ പതിനൊന്നിനോ റമദാന്‍ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഗാസ മുനമ്പിലെ ആക്രമണങ്ങള്‍ താത്കാലികമായി എങ്കിലും നിര്‍ത്തിവെക്കുന്നതിനുള്ള ശ്രമത്തിലാണ് മധ്യസ്ഥ രാജ്യങ്ങള്‍.

കഴിഞ്ഞ ആഴ്ച പാരീസില്‍ നടന്ന യോഗങ്ങളില്‍ അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഖത്തറും ഈജിപതും ചര്‍ച്ചകളില്‍ സജീവ പങ്കാളികളാണ്. ഈ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങളില്‍ ആണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതീക്ഷ വെയ്ക്കുന്നത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും അടുത്തയാഴ്ച്ചയോട് കൂടി വെനിര്‍ത്തലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ എന്നും ജോ ബൈഡന്‍ പറഞ്ഞു.ഇസ്രയേലില്‍ തടവില്‍ കഴിയുന്ന പലസ്തീനികളുടെ മോചനവും ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കലും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

നാനൂറോളം പലസ്തീന്‍ തടവുകാരെ വിട്ടയക്കുമ്പോള്‍ നാല്‍പത് ബന്ദികളെ ഹമാസും മോചിപ്പിക്കും. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നുവെന്നാണ് ഹമാസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ ഈ ആഴ്ച്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ തുടരും.ചര്‍ച്ചകള്‍ക്കായി ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി ദോഹയില്‍ എത്തും.

യുഎഇയില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴയ്ക്ക് സാധ്യത

0

യുഎഇയില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴ പെയ്യും എന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ആണ് മഴയ്ക്ക് സാധ്യത. ഇന്ന് രാവിലെ യുഎഇയില്‍ പലയിടത്തും ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.ഇന്ന് രാത്രിയോട് കൂടി മേഘങ്ങള്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും കിഴക്കന്‍ മേഖലകളിലേക്ക് നീങ്ങും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വടക്കന്‍ മേഖലയില്‍ ഭേദതപ്പെട്ട മഴയ്ക്കാണ് സാധ്യത. യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ പകലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഫുജൈറയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു.എന്നാല്‍ പുതുക്കിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ ശക്തമായ മഴയ്ക്ക് പ്രവചനം ഇല്ല. അതെസമയം രാജ്യത്ത് കാറ്റിന്റെ വേഗത വര്‍ദ്ധിക്കും എന്ന് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്. മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ പ്രവചനം. യുഎഇയില്‍ താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടിയ താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും ഏറ്റവും കുറഞ്ഞ താപനില പത്ത് ഡിഗ്രിസെല്‍ഷ്യസിന് മുകളിലേക്കും ഉയര്‍ന്നു. കുറഞ്ഞതാപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിന് താഴേയ്ക്ക് കുറഞ്ഞതിന് ശേഷം ആണ് വീണ്ടും വര്‍ദ്ധിക്കുന്നത്

വീതി കൂട്ടും ; അല്‍ഖൈല്‍ റോഡില്‍ 700 ദശലക്ഷത്തിന്റെ നവീകരണപദ്ധതി

0


അല്‍ഖൈല്‍ റോഡ് നവീകരണത്തിന് എഴുനൂറ് ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ നല്‍കിയെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി. അഞ്ച് പാലങ്ങള്‍ അടക്കമാണ് നിര്‍മ്മിക്കുക. കൂടുതല്‍ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും വിധത്തില്‍ ആണ് അല്‍ഖൈല്‍ റോഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.അല്‍ഖൈല്‍ റോഡിന്റെ വീതി കൂട്ടുന്നതടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് എഴുനൂറ് ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി നല്‍കിയിരിക്കുന്നത്. അല്‍ഖൈല്‍ റോഡിലൂടെ ഉള്ള യാത്രാസമയത്തില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് വരുത്തുകയാണ് ലക്ഷ്യം. ഏഴ് സ്ഥലങ്ങളില്‍ ആണ് റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുക. ആകെര 3300 മീറ്റര്‍ നീളം വരുന്ന അഞ്ച് പാലങ്ങളും നിര്‍മ്മിക്കും.

സബീല്‍, മെയ്ദാന്‍, അല്‍ഖൂസ് വണ്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവടങ്ങളിലാണ് പ്രധാനമായും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. നിലവിലുളഅള ഇന്റര്‍സെക്ഷനുകളുടെയും പാലങ്ങളുടെയും ശേഷിയും വര്‍ദ്ധിപ്പിക്കും. മണിക്കൂറില്‍ 19600 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും വിധത്തിലാണ് റോഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്‌സ് റോഡിനും സമാന്തരമായിട്ടുള്ള മറ്റ് പാതകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് തീരുമാനം എന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.

നവീകരണം പൂര്‍ത്തിയാകുന്നത്തോടെ അല്‍ഖൈല്‍ റോഡിന്റെ ചില ഭാഗങ്ങളില്‍ നിലവില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും.

ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യണം എന്ന് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍

0

ഇന്‍ര്‍നെറ്റ് ബ്രൗസറായ ഗൂഗിള്‍ ക്രോം ഉപയോക്തക്കാള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. അടിയന്തരമായി ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യണം എന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് പുതിയ പതിപ്പിലേക്ക് മാറണം എന്നാണ് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കുന്നത്.

ഹാക്കിംഗ് അടക്കമുള്ള സൈബര്‍ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഒന്നില്‍ കൂടുതല്‍ അപകടസാധ്യതകള്‍ ഗൂഗിളിള്‍ ക്രോമിന്റെ പഴയ പതിപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും സൈബര്‍ സുരക്ഷാ അഥോറിട്ടി വ്യക്തമാക്കി.

ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ലെങ്കില്‍ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാര്‍ കടന്നുകയറുന്നതിനും സ്വകാര്യവിവരങ്ങള്‍ അടക്കും ചോരുന്നതിനും കാരണമാകും എന്നും മുന്നറിയിപ്പില്‍ പുറയുന്നുണ്ട്. ക്രോമിന്റെ പുതിയ പതിപ്പുകളില്‍ ഇത്തരം ആക്രമണങ്ങളെ തടയുന്നതിനുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടെന്നാണ്