Saturday, May 18, 2024
HomeNewsGulfവീതി കൂട്ടും ; അല്‍ഖൈല്‍ റോഡില്‍ 700 ദശലക്ഷത്തിന്റെ നവീകരണപദ്ധതി

വീതി കൂട്ടും ; അല്‍ഖൈല്‍ റോഡില്‍ 700 ദശലക്ഷത്തിന്റെ നവീകരണപദ്ധതി


അല്‍ഖൈല്‍ റോഡ് നവീകരണത്തിന് എഴുനൂറ് ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ നല്‍കിയെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി. അഞ്ച് പാലങ്ങള്‍ അടക്കമാണ് നിര്‍മ്മിക്കുക. കൂടുതല്‍ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും വിധത്തില്‍ ആണ് അല്‍ഖൈല്‍ റോഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.അല്‍ഖൈല്‍ റോഡിന്റെ വീതി കൂട്ടുന്നതടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് എഴുനൂറ് ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി നല്‍കിയിരിക്കുന്നത്. അല്‍ഖൈല്‍ റോഡിലൂടെ ഉള്ള യാത്രാസമയത്തില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് വരുത്തുകയാണ് ലക്ഷ്യം. ഏഴ് സ്ഥലങ്ങളില്‍ ആണ് റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുക. ആകെര 3300 മീറ്റര്‍ നീളം വരുന്ന അഞ്ച് പാലങ്ങളും നിര്‍മ്മിക്കും.

സബീല്‍, മെയ്ദാന്‍, അല്‍ഖൂസ് വണ്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവടങ്ങളിലാണ് പ്രധാനമായും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. നിലവിലുളഅള ഇന്റര്‍സെക്ഷനുകളുടെയും പാലങ്ങളുടെയും ശേഷിയും വര്‍ദ്ധിപ്പിക്കും. മണിക്കൂറില്‍ 19600 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും വിധത്തിലാണ് റോഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്‌സ് റോഡിനും സമാന്തരമായിട്ടുള്ള മറ്റ് പാതകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് തീരുമാനം എന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.

നവീകരണം പൂര്‍ത്തിയാകുന്നത്തോടെ അല്‍ഖൈല്‍ റോഡിന്റെ ചില ഭാഗങ്ങളില്‍ നിലവില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments