Saturday, May 18, 2024
HomeNewsGulfയുഎഇയില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴ പെയ്യും എന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ആണ് മഴയ്ക്ക് സാധ്യത. ഇന്ന് രാവിലെ യുഎഇയില്‍ പലയിടത്തും ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.ഇന്ന് രാത്രിയോട് കൂടി മേഘങ്ങള്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും കിഴക്കന്‍ മേഖലകളിലേക്ക് നീങ്ങും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വടക്കന്‍ മേഖലയില്‍ ഭേദതപ്പെട്ട മഴയ്ക്കാണ് സാധ്യത. യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ പകലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഫുജൈറയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു.എന്നാല്‍ പുതുക്കിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ ശക്തമായ മഴയ്ക്ക് പ്രവചനം ഇല്ല. അതെസമയം രാജ്യത്ത് കാറ്റിന്റെ വേഗത വര്‍ദ്ധിക്കും എന്ന് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്. മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ പ്രവചനം. യുഎഇയില്‍ താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടിയ താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും ഏറ്റവും കുറഞ്ഞ താപനില പത്ത് ഡിഗ്രിസെല്‍ഷ്യസിന് മുകളിലേക്കും ഉയര്‍ന്നു. കുറഞ്ഞതാപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിന് താഴേയ്ക്ക് കുറഞ്ഞതിന് ശേഷം ആണ് വീണ്ടും വര്‍ദ്ധിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments