Saturday, June 20, 2026
Home Blog Page 137

കുവൈത്തില്‍ വിരലടയാളം രേഖപ്പെടുത്തുന്നതിന് മൂന്ന് മാസം സമയം

0

ബയോമെട്രിക് നിര്‍ബന്ധമാക്കിയ കുവൈത്തില്‍ വിരലടയാളം രേഖപ്പെടുത്തുന്നതിന് മൂന്ന് മാസം സമയം അനുവദിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരും മൂന്ന് മാസത്തിലുള്ളില്‍ ബയോമെട്രിക് എടുക്കണം. വിരലടയാളം രേഖപ്പെടുത്തുന്നതിന് വിവിധയിടങ്ങളില്‍ സൗകര്യമൊരുക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ എല്ലാവരും വിരലടയാളം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ഈ കാലാവധിക്കുള്ളില്‍ വിരലടയാളം നല്‍കാത്തവരുടെ എല്ലാ ഇടപാടുകളും താല്‍കാലികമായി നിര്‍ത്തിവെക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ബയോമെട്രിക് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക്‌പോയിന്റുകളിലും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലും വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ സ്വദേശികള്‍ക്കും ജിസിസി പൗരന്മാര്‍ക്കും വിവിധ ഡയറക്ടറേറ്റുകളില്‍ വിരലടയാളം രേഖപ്പെടുത്താം.

പ്രവാസികള്‍ക്ക് അലി സബാഹ് അല്‍ സലേം, ജഹ്‌റ മേഖലയിലെ വ്യക്തിഗത ഐഡന്റിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും വാണിജ്യ സമുച്ചയങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള കൗണ്ടറുകളിലും വിവിധ മാളുകളിലും സേവനം ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ അറിയിച്ചു. ജനിവരിയില്‍ മാത്രം കുവൈത്ത് രാജ്യന്തര വിമാനത്താവളത്തില്‍ 26,238 പ്രാണ് ബയോമെട്രിക് രേഖപ്പെടുത്തിയത്.

കൊയിലാണ്ടി കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ് ഉടൻ

0

സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിന്റെ അറസ്റ്റ് ഉടനുണ്ടാകും. പ്രതി കുറ്റം സമ്മതിച്ചതായി വടകര ഡിവൈഎസ്പി പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇത് സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥൻ എതിർത്തിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്. അഭിലാഷ് ലഹരി മാഫിയയിൽ ഉൾപെട്ടയാളാണ് എന്നാണ് വിവരം. രണ്ട് വർഷം മുൻപ് അഭിലാഷ് സത്യൻ്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്. 2015ലാണ് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും അഭിലാഷിനുണ്ടായിരുന്നു. സിപിഐഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പി വി സത്യനാഥൻ.

ഇന്നലെ രാത്രിയാണ് സത്യനാഥൻ കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. നാലിലേറെ വെട്ടേറ്റിരുന്നു. കഴുത്തിലും മുതുകിലും ആഴത്തിൽ മുറിവേറ്റിരുന്നു. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആസൂത്രിതമായ കൃത്യമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് വിശദമായ അന്വേഷണം നടത്തും. കൃത്യത്തിൽ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിൽ സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപമാണ് സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിക്ക് പോയ ബസാണ് കത്തിയത്. തീ പടരും മുമ്പ് യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.

ഡബിൾ ഡെക്കർ ബസ് ആണ് തീപിടിച്ചത്. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

ബസ്സ് നിർത്തി യാത്രക്കാർ പുറത്തിറങ്ങി ഉടൻ തന്നെ ബസ്സിൽ തീ ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു. ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.

യുഎഇ ജയിലില്‍ 18 വര്‍ഷം ; അഞ്ച് ഇന്ത്യക്കാര്‍ക്ക് ഒടുവില്‍ മോചനം

0


യുഎഇ ജയിലില്‍ പതിനെട്ട് വര്‍ഷമായി തടവില്‍ കഴിഞ്ഞിരുന്ന അഞ്ച് ഇന്ത്യന്‍ പ്രവാസികള്‍ മോചിതരായി നാട്ടില്‍ തിരികെ എത്തി.കൊലപാതക കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്ന അഞ്ച് തെലങ്കാന സ്വദേശികള്‍ക്കാണ് മോചനം ലഭിച്ചത്. തെലങ്കാന സര്‍ക്കാരിന്റെയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇടപെടലുകളെ തുടര്‍ന്നാണ് മോചനം സാധ്യമായത്.
തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലക്കാരായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ശിവരാത്രി ഹന്‍മന്തു, ഗൊല്ലം നമ്പള്ളി, ദുണ്ടുഗുല ലക്ഷമണ്‍ എന്നിവരാണ് പതിനെട്ട് വര്‍ഷം ശേഷം ജയില്‍ മോചിതരായത്. കൊലപാത കുറ്റത്തിന് 2005-ല്‍ ആണ് അഞ്ചുപേര്‍ക്കും ദുബ കോടതി ഇരുപത്തിയഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ദുബൈയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികളായിരുന്നും അഞ്ചുപേരും. നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡിന്റെ കൊലപാതകത്തില്‍ ആണ് ഇരുപത്തിയഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചത്.

നേപ്പാള്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനുമായി ഉണ്ടായ വാക്ക് തര്‍ക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ബിആര്‍എസ് നേതാവും തെലങ്കാന മന്ത്രിയുമായിരുന്ന കെ.ടി രാമറാവു ആണ് അഞ്ച് പേരുടെയും മോചനത്തിനുള്ള ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട നേപ്പാള്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.മോചനത്തിനുള്ള നിരാക്ഷേപത്രവും ബന്ധുക്കളില്‍ നിന്നും വാങ്ങി. ഇതിനിടയില്‍ ശിക്ഷയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ദുബൈ കോടതി തള്ളി. പിന്നീട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോട് കൂടി ദുബൈ ഭരണകൂടത്തിന് മാപ്പപേക്ഷ നല്‍കി.

തുടര്‍ന്നാണ് മാസങ്ങള്‍ക്ക് ശേഷം അഞ്ചുപേരേയും ഫെബ്രുവരി പതിനെട്ടിന് ദുബൈ ജയിലില്‍ നിന്നും മോചിപ്പിച്ചത്. പതിനെട്ട് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടിലെത്തിയ അഞ്ച് പേര്‍ക്കും വന്‍ സ്വീകരണം ആണ് ബന്ധുക്കളും നാട്ടുകാരും ബിആര്‍എസ് നേതൃത്വവും ചേര്‍ന്ന് നല്‍കിയത്.

യുഎഇയില്‍ ഞായറാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത ; ശക്തമായ മഴ അനുഭവപ്പെട്ടേക്കും

0


യുഎഇയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം. തിങ്കളാഴ്ച താപനിലയില്‍ കുറവ് രേഖപ്പെുത്തും. പൊടിക്കാറ്റിനും കാലാവസ്ഥാ കേന്ദ്രം സാധ്യത പ്രവചിക്കുന്നുണ്ട്.രാജ്യത്തേക്ക് എത്തുന്ന ന്യനമര്‍ദ്ദം ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മഴയ്ക്ക് കാരണമാകും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ദുബൈ,ഷാര്‍ജ,അജ്മാന്‍,ഉമല്‍ഖുവൈന്‍ റാസല്‍ഖൈമ എന്നി എമിറേറ്റുകളില്‍ നേരിയ മഴയക്കാണ് സാധ്യത. അതെസമയം ഫുജൈറയില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.

എന്നാല്‍ ഫെബ്രുവരി പന്ത്രണ്ടിന് പെയ്തത് പോലെ ശക്തമായ മഴ ആയിരിക്കില്ലെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. കഴിഞ്ഞ തവണത്തേതനെക്കാള്‍ മഴയ്ക്ക് ശക്തി കുറവായിരിക്കും എന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ന്യൂനമര്‍ദ്ദം ആണ് രാജ്യത്ത് മഴ എത്തിക്കുക. പടിഞ്ഞാറ് നിന്നും രാജ്യത്തേക്ക് മഴ മേഘങ്ങള്‍ എത്തും. ഞായറാഴ്ച വൈകിട്ടോട് കൂടി മേഘങ്ങള്‍ വര്‍ദ്ധിച്ച് തുടങ്ങും എന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.

രാജ്യത്ത് പര്‍വ്വതമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും കാലാസ്ഥാ വിദഗദ്ധര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാജ്യത്ത് താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തും. തുടര്‍ന്ന് തിങ്കള്‍ ചൊവ്വാ ദിവസങ്ങളില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തും. അബുദബിയില്‍ ആയിരിക്കും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക.

ജനപ്രിയ കേന്ദ്രം ; ദുബൈ ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍

0


ജനപ്രിയമായി ദുബൈയിലെ ഫ്യുച്ചര്‍ മ്യൂസിയം. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ട് ദശലക്ഷത്തിലധികം പേരാണ് ഫ്യുച്ചര്‍ മ്യൂസിയം സന്ദര്‍ശിച്ചത്. ഇരുനൂറിലധികം പ്രധാനപരിപാടികളും ഫ്യുച്ചര്‍ മ്യൂസിയത്തില്‍ ഇതുവരെ നടന്നു.2017-ല്‍ നിര്‍മ്മാണം ആരംഭിച്ച ഫ്യൂച്ചര്‍ മ്യൂസിയം 2022 ഫെബ്രുവരി ഇരുപത്തിരണ്ടിന് ആണ് ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഗോളതലത്തില്‍ തന്നെ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രമായി മാറിയിരിക്കുകയാണ് ഫ്യൂച്ചര്‍ മ്യൂസിയം. രണ്ട് വര്‍ഷത്തിനിടയില്‍ 172 രാജ്യങ്ങളില്‍ നിന്നായി
രണ്ട് ദശലക്ഷം സന്ദര്‍ശകര്‍ ആണ് ഫ്യൂച്ചര്‍ മ്യൂസിയം സന്ദര്‍ശിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 280-ല്‍ അധികം പ്രധാന പരിപാടികള്‍ ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ നടന്നു. ഈ പരിപാടികളില്‍ മാത്രം ഇരുപതിനായിരത്തിലധികം പേരാണ് സന്ദര്‍ശിച്ചത്. നാല്‍പ്പതോളം രാഷ്ട്രത്തലവന്‍മാരും മന്ത്രിമാരും ഉന്നതലപ്രതിനിധി സംഘവും ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. രൂപകല്‍പ്പന കൊണ്ട് തന്നെ ശ്രദ്ധനേടുന്ന നിര്‍മ്മിതിയാണ് ഷെയ്ഖ് സായിദ് റോഡിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയം. 1024 സ്റ്റീല്‍ പൈപ്പുകളില്‍ ആണ് നിര്‍മ്മാണം.

17000 ചതുരശ്രമീറ്റര്‍ ആണ് മ്യൂസിയത്തിന്റെ ആകെ വിസ്താരം. മ്യൂസിയത്തിന് ചുറ്റും നല്‍കിയിരിക്കുന്ന അറബിക് കാലിഗ്രഫി പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും സന്ദേശം നല്‍കുന്നവയാണ്.2015 മാര്‍ച്ചില്‍ ദുബൈയില്‍ നടന്ന ലോകസര്‍ക്കാര്‍ ഉച്ചകോടിയില്‍ ആണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും ഫ്യൂച്ചര്‍ മ്യൂസിയം പദ്ധതി പ്രഖ്യാപിച്ചത്.

തെക്കന്‍ ഗാസയിലെ റഫായില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം

0

ഒരുദശലക്ഷത്തിലധികം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫായില്‍ ബോംബാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഒരും കുടുംബത്തിലെ ഒരു ഡസനിലധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ മാനുഷികസാഹചര്യം കൂടുതല്‍ മോശമാകുകയാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം പറഞ്ഞു.

തെക്കന്‍ ഗാസ നഗരമായ റഫായില്‍ കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായി വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍. റഫായുടെ വടക്കുഭാഗത്തുള്ള ഖാന്‍ യൂനിസും ആക്രമണം ശക്തിപ്പെടുത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ റഫായിലെ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ ഒരു കുടുംബത്തിലെ ഒരു ഡസനിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ഒരുവസയുകാരി അടക്കമാണ് പന്ത്രണ്ടിലധികം പേര്‍ കൊല്ലപ്പെട്ടത്. റഫായുടെ സമീപത്തേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ എത്തിക്കഴിഞ്ഞതായാണ് പ്രദേശവാസികള്‍ പറയുന്നത്.ഏത് നിമിഷവും റഫായില്‍ കരയുദ്ധം ആരംഭിക്കുന്നതിന് സജ്ജരായിരിക്കാനാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇസ്രയേല്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഈജിപ്ത് അതിര്‍ത്തിയിലുള്ള റഫാ നഗരത്തില്‍ പതിനഞ്ച് ലക്ഷത്തോളം പലസ്തീനികള്‍ അഭയം തേടിയിട്ടുണ്ടെന്നാണ് കണക്ക്. റഫായില്‍ കരയുദ്ധം ആരംഭിക്കാനുള്ള ഇസ്രയേല്‍ നീക്കത്തിന് എതിരെ കടുത്തവിമര്‍ശനം ആണ് രാജ്യാന്തരതലത്തില്‍ ഉയര്‍ന്നുവരുന്നത്. ഹമാസിന് എതിരായ യുദ്ധത്തില്‍ ഇസ്രയേലിന് എല്ലാത്തരത്തിലുമുള്ള പിന്തുണ നല്‍കുന്ന അമേരിക്കപോലും റഫായില്‍ കരയുദ്ധം പാടില്ലെന്നാണ്നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഗാസയിലെ മനുഷ്യക്കുരുതിക്ക് എതിരെ ലോകമെമ്പാടും പ്രതിഷേധവും ശക്തിപ്പെട്ടു.

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.കെ പാര്‍ലമെന്റിന് മുന്നില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.ഹോള്‍ഡ്ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഈജിപിത് തലസ്ഥാനമായ കെയ്‌റോ കേന്ദ്രീകരിച്ച് തുടരുന്നുണ്ട്. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയചര്‍ച്ചകള്‍ക്കായി കെയ്‌റേയില്‍ എത്തിയിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ മിഡില്‍ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ബ്രെറ്റ് മക്ഗൂര്‍കും മേഖലയില്‍ എത്തിയിട്ടുണ്ട്.

രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധന

0


രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എണ്ണയ്ക്ക് വില വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ അധികമായി എണ്‍പത് ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡിന് ബാരലിന് വില.ആഗോളബെഞ്ച് മാര്‍ക്കായ ബ്രെന്റ് ക്രൂഡിന്റെ വില എണ്‍പത്തിമൂന്ന് ഡോളറിന് മുകളിലേക്കും അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില എഴുപത്തിയെട്ട് ഡോളറിന് മുകളിലേക്കും ആണ് ഇന്ന് ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ എണ്‍പത് ഡോളറിന്റെ പരിസരത്തായിരുന്നു ബ്രെന്റ് ക്രൂഡിന്റെ വില.

ഇന്നലെയും ഇന്നുമായി വില എണ്‍പത്തിമൂന്ന് ഡോളറിന് മുകളിലേക്ക് ഉയരുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ അമേരിക്കയില്‍ നിന്നുള്ള ആവശ്യകത വര്‍ദ്ധിച്ചതാണ് ക്രൂഡ് വിലയിലെ ഇപ്പോഴത്തെ വര്‍ദ്ധനയ്ക്ക് കാരണം. അമേരിക്കയിലെ വന്‍കിട റിഫൈനറികള്‍ തകരാറുകള്‍ തീര്‍ത്ത് വീണ്ടും പ്രവര്‍ത്തനകക്ഷമമാകുന്നതാണ് പുറത്തുനിന്നുള്ള എണ്ണയുടെ ആവശ്യകത അപ്രതീക്ഷിതമായി ഉയരാന്‍ കാരണം.ശൈത്യത്തെ തുടര്‍ന്ന് അമേരിക്കന്‍ റിഫൈനറികളുടെ ഉത്പാദനം പോയവാരം എണ്‍പത് ശതമാനമായി കുറഞ്ഞിരുന്നു.

ക്രൂഡ് ഓയില്‍ വില എണ്‍പത് ഡോളറിന് മുകളില്‍ തുടരുന്നത് യുഎഇയും സൗദിയും അടക്കമുളള സമ്പദ്ധഘടനയക്ക് സഹായകമാകും. മൊത്തആഭ്യന്തര ഉത്പാദനത്തില്‍ പ്രതീക്ഷിച്ചതിലും വര്‍ദ്ധന രേഖപ്പെടുത്തും.

വിലനിയന്ത്രണം : റമദാനില്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി

0

റമദാനോട് അനുബന്ധിച്ച് പതിനായിരത്തോളം ഉത്പന്നങ്ങള്‍ക്ക് വിലയിളവ് പ്രഖ്യാപിച്ച് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി. ഭക്ഷ്യവസ്തുക്കള്‍ക്കാണ് പ്രധാനമായും വിലക്കിഴവ് ലഭിക്കുക. ഭക്ഷ്യഎണ്ണയ്ക്കും ധാന്യങ്ങള്‍ക്കും എഴുപത്തിയഞ്ച് ശതമാനം വരെ വില കുറയ്ക്കും
റമദാനോട് അനുബന്ധിച്ച് അവശ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിനായി ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി മുപ്പത്തിയഞ്ച് ദശലക്ഷം ദിര്‍ഹം ആണ് വകയിരുത്തിയിരിക്കുന്നത്.

ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റിയുടെ അറുപത്തിയേഴ് ബ്രാഞ്ചുകളില്‍ റമദാനില്‍ പതിനായിരത്തോളം ഉത്പന്നങ്ങളുടെ വില കുറയും. വില കുറയുന്ന വസ്തുക്കളില്‍ എണ്‍പത് ശതമാനവും ഭക്ഷ്യവസ്തുക്കളാണ്.ഭക്ഷ്യഎണ്ണ, ധാന്യങ്ങള്‍,അരി എന്നിവയുടെ വിലയില്‍ എഴുപത്തിയഞ്ച് ശതമാനം വരെ കുറവ് വരുത്തും. ഗ്രോസറി ഉത്പന്നങ്ങള്‍ക്കും വില കുറയ്ക്കും എന്ന് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. ഇത് കൂടാതെ നാളെ മുതല്‍ പതിനായിരത്തോളം ഉത്പന്നങ്ങള്‍ക്ക് അധിക വിലക്കിഴിനും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് സുസുക്കി ഡിസൈര്‍ കാറും ഗിഫ്റ്റ് കാര്‍ഡുകളും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരവും അയ്യായിരവും ദിര്‍ഹം മൂല്യമുള്ളതാണ് ഗിഫ്റ്റ് കാര്‍ഡുകളും. ദുബൈയില്‍ യൂണിയന്‍ കോപ്പും റമദാനോട് അനുബന്ധിച്ച് എഴുപത്തിയഞ്ച് ശതമാനം വരെ വിലക്കിഴവ് പ്രഖ്യാപിട്ടിട്ടുണ്ട്. നാലായിരത്തോളം ഉത്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ്.

സിറിയന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വ്യോമാക്രമണം: രണ്ട് പേര്‍ മരിച്ചു

0

പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ദ്ധിപ്പിച്ച് സിറിയന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊലപ്പെട്ടെന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റെന്നും സിറിയന്‍ ഭരണകൂടം അറിയിച്ചു. എന്നാല്‍ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദമാസ്‌ക്കസ് നഗരാതിര്‍ത്തിയില്‍ ഒരു ബഹുനിലകെട്ടിടത്തിന് നേരെയാണ് ഇന്ന് രാവിലെ പ്രദേശികസമയം ഒന്‍പതരയോട് കൂടി വ്യോമാക്രമണം ഉണ്ടായത്. ഒന്നിന് പിറകെ ഒന്നായി മിസൈലുകള്‍ വന്ന് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരാണ് ആക്രമണത്തിന് ഇരകളായതെന്ന് സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.ആക്രമണത്തില്‍ ബഹുനിലകെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നിരവധി കാറുകളും തകര്‍ന്നു.

സ്‌കൂളുകളും പാര്‍പ്പിട കേന്ദ്രങ്ങളും, ഇറാനിയന്‍ സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ആക്രമണം. ഇറാന്റെ സ്വാധീനമേഖലയിലാണ് ആക്രമണം നടന്നത്.ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം സിറിയയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഡിസംബറിന് ശേഷം മാത്രം ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഒരു അരഡസനിലധികം ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ സിറിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതെതുടര്‍ന്ന് ഇറാന്‍ സിറിയയില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും സൈനികസാന്നിധ്യം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.