Saturday, May 18, 2024
HomeNewsGulfഅബുദബി പൊലീസ് മുന്നറിയിപ്പ് ; അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് പിഴശിക്ഷ

അബുദബി പൊലീസ് മുന്നറിയിപ്പ് ; അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് പിഴശിക്ഷ

ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദബി പൊലീസിന്റെ മുന്നറിയിപ്പ്. അനാവശ്യമായി വാഹനങ്ങളില്‍ നിന്നും ശബ്ദം പുറപ്പെടുവിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും വിധത്തില്‍ വാഹനങ്ങളില്‍ നിന്നും അനാവശ്യമായി ശബ്ദം പുറപ്പെടുവിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് അബുദബി പൊലീസ്. അനുവദനീയമായതിലും കൂടുതല്‍ ശബ്ദമുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരും പിടിയിലാകും. അനാവാശ്യമായി ആക്‌സിലറേഷന്‍ വര്‍ദ്ധിപ്പിച്ച് വാഹനങ്ങളുടെ ശബ്ദം വര്‍ദ്ധിപ്പിക്കുന്നവര്‍ക്കും രണ്ടായിരം ദിര്‍ഹം ആണ് പിഴ ശിക്ഷ. പന്ത്രണ്ട് ബ്ലാക് പോയിന്റും ലഭിക്കും. പാര്‍പ്പിടമേഖലകള്‍ക്കും സമീപത്തുള്ള മണല്‍പ്രദേശങ്ങളില്‍ ഇത്തരം പ്രവണതകള്‍ വ്യാപകമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

വയോധികര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും എല്ലാം വാഹനങ്ങളില്‍ നിന്നും പുറപ്പെടുന്ന വലിയ ശബ്ദം അസ്വസ്തകളും ഭീതിയും സൃഷ്ടിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അമിത ശബ്ദമുള്ള വാഹനങ്ങള്‍ സ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെങ്കില്‍ 999 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നും അബുദബി പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments