Saturday, May 18, 2024
HomeNewsKeralaമൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്, നാളെ കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച

മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്, നാളെ കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച

മൂന്നാം സീറ്റില്‍ മുസ്ലിം ലീഗ് കടുത്ത തീരുമാനത്തിലേക്കെന്ന് സൂചന. വേണ്ടി വന്നാല്‍ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാന്‍ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം. നാളെ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയക്ക് ശേഷമാകും തീരുമാനം എന്നാണ് സൂചന. രാജ്യസഭ സീറ്റ് എന്ന കോൺഗ്രസ്സ് ഓഫർ സ്വീകരിക്കേണ്ട എന്ന നിലപാടാണ് ലീഗിന് ഉള്ളത്.

യുഡിഎഫ് യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ യോഗം ലീഗ്ബഹിഷ്കരിച്ചേക്കും എന്ന തരത്തിൽ വിലയിരുത്തലുകൾ വന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ആണ് ഉഭയകക്ഷി യോഗം ചേരാൻ തീരുമാനമായത്. നാളത്തെ ചർച്ച പരാജയപ്പെട്ടേക്കാമെന്ന് ലീഗ് വിലയിരുത്തുന്നുണ്ട്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട് കൂടി മത്സരിക്കാനാണ് നീക്കം. വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കുന്നില്ലെങ്കിൽ സീറ്റ് നൽകണം എന്ന ആവശ്യം ലീഗ് നേരത്തെ അറിയിച്ചിരുന്നു.നാളെ കൊച്ചിയിലാണ് നിര്‍ണായക യോഗം ചേരുന്നത്.

കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാണ് നാളെ നടക്കുന്നത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടക്കും. ലീഗിന്റെ മൂന്നാം സീറ്റില്‍ മൂന്നാം സീറ്റില്‍ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം കൂടാമെന്നാണ് ലീഗിന്റെ തീരുമാനം. മുസ്ലിം ലീഗ് നിര്‍ണായക യോഗം 27-ന് ചേരും. ഇതിന് മുമ്പായി സീറ്റ് വിഷയത്തില്‍ പ്രഖ്യാപനം വേണമെന്നും ലീഗ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

ഫോണ്‍ വഴി ചര്‍ച്ചകള്‍ സജീവമാണെങ്കിലും അനുരഞ്ജനത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ലീഗും.യോഗ ശേഷം പാണക്കാട് തങ്ങൾ അധ്യക്ഷണയുള്ള യോഗം കൂടെ ചേർന്ന ശേഷം ആയിരിക്കും ലീഗ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments