Wednesday, August 12, 2026
Home Blog Page 138

വിലനിയന്ത്രണം : റമദാനില്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി

0

റമദാനോട് അനുബന്ധിച്ച് പതിനായിരത്തോളം ഉത്പന്നങ്ങള്‍ക്ക് വിലയിളവ് പ്രഖ്യാപിച്ച് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി. ഭക്ഷ്യവസ്തുക്കള്‍ക്കാണ് പ്രധാനമായും വിലക്കിഴവ് ലഭിക്കുക. ഭക്ഷ്യഎണ്ണയ്ക്കും ധാന്യങ്ങള്‍ക്കും എഴുപത്തിയഞ്ച് ശതമാനം വരെ വില കുറയ്ക്കും
റമദാനോട് അനുബന്ധിച്ച് അവശ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിനായി ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി മുപ്പത്തിയഞ്ച് ദശലക്ഷം ദിര്‍ഹം ആണ് വകയിരുത്തിയിരിക്കുന്നത്.

ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റിയുടെ അറുപത്തിയേഴ് ബ്രാഞ്ചുകളില്‍ റമദാനില്‍ പതിനായിരത്തോളം ഉത്പന്നങ്ങളുടെ വില കുറയും. വില കുറയുന്ന വസ്തുക്കളില്‍ എണ്‍പത് ശതമാനവും ഭക്ഷ്യവസ്തുക്കളാണ്.ഭക്ഷ്യഎണ്ണ, ധാന്യങ്ങള്‍,അരി എന്നിവയുടെ വിലയില്‍ എഴുപത്തിയഞ്ച് ശതമാനം വരെ കുറവ് വരുത്തും. ഗ്രോസറി ഉത്പന്നങ്ങള്‍ക്കും വില കുറയ്ക്കും എന്ന് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. ഇത് കൂടാതെ നാളെ മുതല്‍ പതിനായിരത്തോളം ഉത്പന്നങ്ങള്‍ക്ക് അധിക വിലക്കിഴിനും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് സുസുക്കി ഡിസൈര്‍ കാറും ഗിഫ്റ്റ് കാര്‍ഡുകളും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരവും അയ്യായിരവും ദിര്‍ഹം മൂല്യമുള്ളതാണ് ഗിഫ്റ്റ് കാര്‍ഡുകളും. ദുബൈയില്‍ യൂണിയന്‍ കോപ്പും റമദാനോട് അനുബന്ധിച്ച് എഴുപത്തിയഞ്ച് ശതമാനം വരെ വിലക്കിഴവ് പ്രഖ്യാപിട്ടിട്ടുണ്ട്. നാലായിരത്തോളം ഉത്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ്.

സിറിയന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വ്യോമാക്രമണം: രണ്ട് പേര്‍ മരിച്ചു

0

പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ദ്ധിപ്പിച്ച് സിറിയന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊലപ്പെട്ടെന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റെന്നും സിറിയന്‍ ഭരണകൂടം അറിയിച്ചു. എന്നാല്‍ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദമാസ്‌ക്കസ് നഗരാതിര്‍ത്തിയില്‍ ഒരു ബഹുനിലകെട്ടിടത്തിന് നേരെയാണ് ഇന്ന് രാവിലെ പ്രദേശികസമയം ഒന്‍പതരയോട് കൂടി വ്യോമാക്രമണം ഉണ്ടായത്. ഒന്നിന് പിറകെ ഒന്നായി മിസൈലുകള്‍ വന്ന് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരാണ് ആക്രമണത്തിന് ഇരകളായതെന്ന് സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.ആക്രമണത്തില്‍ ബഹുനിലകെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നിരവധി കാറുകളും തകര്‍ന്നു.

സ്‌കൂളുകളും പാര്‍പ്പിട കേന്ദ്രങ്ങളും, ഇറാനിയന്‍ സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ആക്രമണം. ഇറാന്റെ സ്വാധീനമേഖലയിലാണ് ആക്രമണം നടന്നത്.ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം സിറിയയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഡിസംബറിന് ശേഷം മാത്രം ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഒരു അരഡസനിലധികം ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ സിറിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതെതുടര്‍ന്ന് ഇറാന്‍ സിറിയയില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും സൈനികസാന്നിധ്യം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.

റിയാദ് എയര്‍ അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കും; ഇന്ത്യയിലേക്കും സര്‍വീസ്‌

0


അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി സൗദി അറേബ്യയുടെ പുതിയ വിമാനകമ്പനി റിയാദ് എയര്‍. ഇന്ത്യന്‍ നഗരങ്ങളിലേക്കും ആദ്യഘത്തില്‍ സര്‍വീസുകള്‍ ഉണ്ടാകും. 2030-ഓട് കൂടി നൂറ് കേന്ദ്രങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നതിനാണ് റിയാദ് എയറിന്റെ തീരുമാനം.
2025-ന്റെ ആദ്യ പകുതിയില്‍ വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആണ് റിയാദ് എയറിന്റെ തീരുമാനം. സിംഗപ്പൂര്‍ എയര്‍ഷോയില്‍ റിയാദ്എയര്‍ സി.ഇ.ഒ പീറ്റര്‍ ബെല്യു ആണ് ഇക്കാര്യം അറിയിച്ചത്. മുപ്പത്തിയൊന്‍പത് ബോയിംഗ് 787-9 എയര്‍ക്രാഫ്റ്റുകള്‍ അടക്കം എഴുപത്തിരണ്ട് വിമാനങ്ങള്‍ക്ക് റിയാദ് എയര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

ഈ വിമാനങ്ങള്‍ ലഭിക്കുന്നതിന് പിന്നാലെ അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുന്നതിന് ആണ് തീരുമാനം. അുത്ത വര്‍ഷം രണ്ടാം പകുതയില്‍ വരുമാനം നേടിത്തുടങ്ങാന്‍ കഴിയും വിധത്തിലാണ് പദ്ധതി. യൂറോപ്, അമേരിക്ക,ക്യാനഡ, ഇന്ത്യ,മധ്യേഷ്യന്‍ രാജ്യങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവടങ്ങളിലേക്ക് റിയാദ്എയര്‍ സര്‍വീസുകള്‍ പദ്ധതിയിട്ടിട്ടുണ്ട്. നിലവില്‍
ഓര്‍ഡര്‍ നല്‍കിയിട്ടുള്ള വിമാനങ്ങള്‍ക്ക് പുറമേ നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കും റിയാദ് എയര്‍ വൈകാതെ ഓര്‍ഡര്‍ നല്‍കും. റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തരവിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും റിയാദ് എയര്‍സര്‍വീസുകള്‍ നടത്തുക. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആണ് കഴിഞ്ഞ വര്‍ഷം പുതിയ എയര്‍ലൈന്‍ പ്രഖ്യാപിച്ചത്.

വന്‍ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന റിയാദ് എയര്‍ സൗദിയുടെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2030-ഓട് കൂടി വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള മൊത്തആഭ്യന്തര ഉത്പാദനം പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം സൗദിയെ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുകയും ലക്ഷ്യമാണ്.

നീറ്റ് പരീക്ഷ ഗള്‍ഫിലും പരീക്ഷ എഴുതാം ; യുഎഇയില്‍ മൂന്ന് കേന്ദ്രങ്ങള്‍

0

യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍
പുനസ്ഥാപിച്ചു. യുഎഇയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ. ഇന്ത്യയില്‍ പരീക്ഷ കേന്ദ്രം തെരഞ്ഞെടുത്ത പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സെന്റര്‍ മാറ്റുന്നതിനും അവസരം ലഭിക്കും
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധം ആണ് ഉയര്‍ന്നതിന് പിന്നാലെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനം തിരുത്തിയത്. യുഎഇയില്‍ ദുബൈ ഷാര്‍ജ അബുദബി എ്ന്നിവടങ്ങളിലാണ് നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്.ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളില്‍ ദോഹ, മസ്‌കത്ത്,മനാമ,റിയാദ്,കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും നീറ്റ് പരീക്ഷ എഴുതാം.

ഇത്തവണ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പരീക്ഷ എഴുതുന്നതിനായി ആയിരക്കണക്കിന് പ്രവാസി വിദ്യാര്‍ത്ഥികള്‍ രജിസ്ട്രര്‍ ചെയ്തിരുന്നു. ഇവര്‍ക്ക് പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റുന്നതിന് അവസരം ലഭിക്കും. മാര്‍ച്ച് ഒന്‍പതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം തിരുത്തലിന് അവസരം നല്‍കുമ്പോള്‍ വിദേശത്തെ സെന്ററുകള്‍ തെരഞ്ഞെടുക്കാം.

ഗള്‍ഫ് രാജ്യങ്ങളിലെ പതിനായിരക്കണക്കിന് പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്നതാണ് എന്‍ടിഎയുടെ പുതിയ തീരുമാനം. ഇന്നലെയാണ് വിദേശങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചുകൊണ്ട് എന്‍ടിഎ ഉത്തരവിറക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം വിദേശത്ത് പതിനാല് കേന്ദ്രങ്ങള്‍ ആണ് അനുവദിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021 മുതല്‍ ആണ് വിദേശങ്ങളില്‍ നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ച് തുടങ്ങിയത്.

ഗാസാ യുദ്ധം; യു.എന്‍ പ്രമേയം വീറ്റോ ചെയ്തത് നിരാശാജനകം എന്ന് യുഎഇ

0


ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തതില്‍ കടുത്ത നിരാശ രേഖപ്പെടുത്തി യുഎഇ. ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നതിന് നടപടി കാരണമാകും എന്ന് യുഎഇ വ്യക്തമാക്കി.ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രക്ഷാസമിതിയില്‍ എത്തിയ മൂന്നാമത് പ്രമേയം ആണ് അമേരിക്ക വീറ്റോ ചെയ്യുന്നത്.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ അല്‍ജീരിയ കൊണ്ടുവന്ന പ്രമേയം ആണ് അമേരിക്ക വീറ്റോ ചെയ്തത്.

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളെ പ്രമേയം അപകടത്തിലാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് വീറ്റോ ചെയ്തത്.പതിനഞ്ച് അംഗ രക്ഷാസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ പതിമൂന്ന് രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യു.കെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. തുടര്‍ന്നാണ് അമേരിക്ക പ്രമേയം വീറ്റോ ചെയ്തത്. അമേരിക്കയുടെ നടപടി ഖേദകരവും നിരാശാജനകവും ആണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ചൈനയും അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തി. ഗാസയില്‍ നരനായാട്ട് തുടരുന്നതിന് അമേരിക്ക പച്ചക്കൊടി കാട്ടുകയാണെന്ന് ചൈന ആരോപിച്ചു.

യുഎന്‍ രക്ഷാസമിതി ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രമേയം കൊണ്ടുവന്ന അല്‍ജീരിയയും ആരോപിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ എത്തിയ മുഴുവന്‍ പ്രമേയങ്ങളും അമേരിക്ക വീറ്റോ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക രക്ഷാസമിതിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. റഫായില്‍ കരയുദ്ധം ആരംഭിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തേയും അമേരിക്ക പ്രമേയത്തില്‍ എതിര്‍ക്കുന്നുണ്ട്.

ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്

0

മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വിശദമായി പരിശോധിക്കുകയാണെന്ന് മലമ്പുഴ പൊലീസ് അറിയിച്ചു

. മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബു എന്ന 23കാരനെ 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു മല കയറിതുടങ്ങിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള ചെറാട് മലയുടെ മുകളിലെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ ദൗത്യം എളുപ്പമായിരുന്നില്ല. കനത്ത വെയിലായതിനാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചു. ഈ സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു.

മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

0

മുതിർന്ന അഭിഭാഷകനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1971 മുതൽ സുപ്രീംകോടതി അഭിഭാഷകനായിരുന്നു.

പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്തികൂടിയാണ് ഫാലി എസ് നരിമാൻ. 19 വർഷം ഇന്ത്യൻ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. 1972 മുതൽ 75 വരെ അഡീഷനൽ സോളിസിറ്റർ ജനറലായി സേവനം അനുഷ്ഠിച്ചു. സുപ്രീംകോടതി ജഡ്ജായിരുന്ന റോഹിൻടൺ‌ നരിമാൻ ആണ് മകൻ.

നിലമ്പൂരിൽ കാട്ടുപോത്തിനെ വേട്ടയാടിയ നാലംഗ സംഘം വനംവകുപ്പിന്‍റെ പിടിയില്‍

0

നിലമ്പൂരിൽ കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പോത്തുകൽ സ്വദേശികളായ എടകുളങ്ങര മുരളീധരൻ (49) സുനീർ പത്തൂരാൻ (37) ഷിജു കൊട്ടുപാറ (35 ) ഇരുപ്പുകണ്ടം ബാലകൃഷ്ണൻ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്.

ഇന്നലെ രാത്രിയിലാണ് പ്രതികൾ വനം വകുപ്പിന്റെ പിടിയിലായത്. ഒരു മാസം മുൻപാണ് ഇവര്‍ കാട്ടുപോത്തിനെ വേട്ടയാടിയത്. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ ഇരുൾകുന്ന് വനമേഖലയിൽ മച്ചികൈ ഭാഗത്ത് ആറര കിൻ്റൽ തൂക്കമുള്ള കാട്ടുപോത്തിനെയാണ് ഇവർ വേട്ടയാടിയത്. അറസ്റ്റിൽ ആയവരെ ചോദ്യംചെയ്തു വരികയാണ്.

കേരളത്തിലെത്തിയ ബേലൂർ മഖ്ന കർണാടക ഭാഗത്തേക്ക് മടങ്ങി, വനത്തിലൂടെ വേഗത്തില്‍ സഞ്ചാരം

0

ചൊവ്വാഴ്ച പുലർച്ചെ കേരളത്തിലെത്തിയ കൊലയാളി കാട്ടാന ബേലൂർ മഖ്ന കർണാടക ഭാഗത്തേക്ക് മടങ്ങി. ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പെരിക്കല്ലൂര്‍ ജനവാസ മേഖലയില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

കബനി പുഴ കടന്നാണ് ആന പെരിക്കല്ലൂര്‍ ഭാഗത്ത് എത്തിയത്. ഇന്നലെ ബൈരക്കുപ്പയിലേക്ക് നീങ്ങിയ ആന പുഴ കടന്ന് തിരികെയെത്തുകയായിരുന്നു. തുര്‍ന്ന് ബേലൂര്‍ മഗ്ന വീണ്ടും ബൈരക്കുപ്പയിലേക്കാണ് പോയിരിക്കുന്നത്.

അതേസമയം പത്ത് ദിവസത്തോളമായിട്ടും ബേലൂര്‍ മഗ്നയെ പിടികൂടാനാകാത്തതിനാല്‍ പ്രതിഷേധം ശക്തമാണ്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോ. അരുണ്‍ സഖറിയ അടക്കമുള്ളവര്‍ പുല്‍പള്ളിയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി നീങ്ങിയിരുന്നു. വന മേഖലയിലൂടെ നിർത്താതെ സഞ്ചരിക്കുന്നതാണ് ദൗത്യം ദുഷ്‌കരമാക്കുന്നത്.

ലഗേജുകള്‍ അരമണിക്കൂറിനുള്ളില്‍ ലഭ്യമാക്കണം എന്ന് ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് നിര്‍ദ്ദേശം

0

വിമാനയാത്രക്കാരുടെ ലഗേജുകള്‍ വേഗത്തില്‍ ലഭ്യമാക്കണം എന്ന് എയര്‍ലൈനുകള്‍ക്ക് ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശം. വിമാനമിറങ്ങി മുപ്പത് മിനുട്ടുകള്‍ക്കുള്ളില്‍ ലഗേജ് നല്‍കണം എന്നാണ് നിര്‍ദ്ദേശം.ലഗേജ് ലഭിക്കാന്‍ വൈകുന്നുവെന്ന വിമാനയാത്രക്കാരുടെ പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ഇടപെടല്‍. വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനുട്ടിനകം തന്നെ യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റില്‍ എത്തിക്കണം എന്നാണ് നിര്‍ദ്ദേശം.

എയര്‍ഇന്ത്യ,എയര്‍ഇന്ത്യ എക്പ്രസ് ഇന്‍ഡിഗോ, ആകാശഎയര്‍, സ്‌പൈസ് ജെറ്റ്, വിസ്താര എന്നീ ഏഴ് എയര്‍ലൈനുകള്‍ക്കാണ് ബി.സി.എ.എസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ലഗേജ് കൈാര്യം ചെയ്യുന്നതിന് നിരീക്ഷച്ചതിന് ശേഷം ആണ് ബി.സി.എ.എസ് നടപടി. കേന്ദ്രവ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം ആണ് ലഗേജ് ലഭ്യമാക്കല്‍ വേഗത്തിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ വിമാനമിറങ്ങി ലഗേജ് എത്താന്‍ ഒരമണിക്കൂര്‍ വരെ വൈകുന്നത് ഒഴിവാക്കണം എന്നും മുപ്പത് മിനുട്ടിനുള്ളില്‍ ലഭ്യമാക്കണം എന്നും ആണ് നിര്‍ദ്ദേശം.

പോരായ്മകള്‍ പരിഹരിച്ച് ലഗേജ് വിതരണം വേഗത്തിലാക്കുന്നതിന് ഫെബ്രുവരി ഇരുപത്തിയാറ് വരെയാണ് എയര്‍ലൈനുകള്‍ക്ക് ബ്യുറോ ഓണ്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സമയം അനുവദിച്ചിരിക്കുന്നത്.