Wednesday, August 12, 2026
Home Blog Page 139

2023 ല്‍ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിച്ചത് 86.9 ദശലക്ഷം യാത്രക്കാര്‍

0

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയുമായി ദുബൈ രാജ്യാന്തര വിമാനത്താവളം. 2023 ല്‍ 86.9 ദശലക്ഷം യാത്രക്കാരാണ് ദുബൈ വഴി സഞ്ചരിച്ചത്. ഏറ്റവുമധികം യാത്രക്കാരെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. ഈ വര്‍ഷവും കൂടുതല്‍ യാത്രക്കാരെ സ്വകരിക്കാന്‍ ഒരുങ്ങുകയാണ് വിമാനത്താവളം.2023 ലെ കണക്കു പ്രകാരമാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ റെക്കോര്‍ഡ് യാത്രക്കാര്‍ എത്തിയതായി വ്യക്തമാക്കുന്നത്. 86.9 ദശലക്ഷം യാത്രക്കാരാണ് 2023 ല്‍ ദുബൈ വിമാനത്താവളം വഴി സഞ്ചരിച്ചത്. ഇന്ത്യ, സൗദിഅറേബ്യ, യുകെ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരാണ് ഏറ്റവും അധികം ദുബൈ വിമാനത്താവളം വഴി എത്തിയത്.

ഇതിനു പുറമേ വിവിധ രാജ്യങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാരും കൂടുതലായി എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2028 ല്‍ 89.1 ദശലക്ഷം യാത്രക്കാര്‍ വിമാനത്തവാളം വഴി സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് കോവിഡിനു ശേഷം 2022 ല്‍ 66 ദശലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം. ഈ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രധാന ഹബ്ബായി പ്രവര്‍ത്തിക്കുന്നതിനാല്‍ ആളുകള്‍ യാത്രയ്ക്കായി കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ദുബൈ വിമാനത്താവളത്തെയാണ്. യാത്രക്കാര്‍ക്കായി മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കുന്നത്. സ്മാര്‍ട്ട് ഗേറ്റുകളുടെ ഉപയോഗവും അതിവേഗമുള്ള യാത്രാ നടപടികളുമാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ദുബൈ എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു.

104 രാജ്യങ്ങളിലെ 262 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ദുബൈ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്. 100 അന്താരാഷ്ര വിമാന കമ്പനികളാണ് വിവിധ രാജ്യങ്ങളിലേക്കായി സര്‍വ്വീസ് നടത്തുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന പ്രധാന നഗരമെന്ന നിലയിലും നിരവധി അന്താരാഷ്ട്ര ഇവന്റുകളും ലോക പ്രശസ്തമായ സ്ഥാനങ്ങളുമാണ് ദുബൈയിലേ്ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍.

യുഎഇ മുന്നറിയിപ്പ്ഗാര്‍ഹിക തൊഴിലാളി നിയമനം നിയമപരമല്ലെങ്കില്‍ പിഴശിക്ഷ

0

ഗാര്‍ഹികജീവനക്കാരെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തൊഴിലെടുപ്പിച്ചാല്‍പിഴ ലഭിക്കുമെന്ന് യുഎഇ മാനനവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. പിടിക്കപ്പെട്ടാല്‍ തൊഴിലാളിക്ക് ഒപ്പം തൊഴില്‍ നല്‍കിയ വ്യക്തിയേയും നാടുകടത്തിയേക്കും എന്നും മന്ത്രാലയം വിശദീകരിച്ചു.നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിന് എതിരെ വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം.

വര്‍ക്ക് പെര്‍മിറ്റി ഇല്ലാതെ പരീക്ഷണാടിസ്ഥാനത്തില്‍ പോലും ഗാര്‍ഹിക തൊഴിലാളി നിയമനം പാടില്ലെന്നാണ് നിര്‍ദ്ദേശം. സന്ദര്‍ശകവീസയില്‍ ഉള്ളവരേയും വീട്ടുജോലിക്ക് നിയമിക്കാന്‍ പാടില്ല. മറ്റ് ഏതെങ്കിലും വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരേയും ഗാര്‍ഹിക തൊഴിലിന് ചുമതലപ്പെടുത്താന്‍ പാടില്ലെന്നും യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇത്തരംനിയമലംഘനങ്ങള്‍ക്ക് അന്‍പതിനായിരം ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ശിക്ഷ. മാത്രമല്ല നാടുകടത്തുകയും ചെയ്യും. വീട്ടുജോലിക്കാരിക്ക് ഒപ്പം ജോലി നല്‍കിയ താമസക്കാരനോയും നാടുകടത്താന്‍ കോടതി ഉത്തരവിട്ടേക്കാം.

നിയമപ്രകാരം നിയമനം നല്‍കിയ ഗാര്‍ഹിക ജോലിക്കാര്‍ മറ്റ് വീടുകളില്‍ തൊഴിലെടുക്കുന്നുണ്ടെങ്കിലും തൊഴിലുമടയ്ക്ക് പിഴ ലഭിക്കും. അന്‍പതിനായിരം ദിര്‍ഹം പിഴ ലഭിക്കും എന്ന് മാത്രമല്ല വീണ്ടും വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് വിലക്കും ലഭിക്കും. ഗാര്‍ഹിക ജോലിക്കാരുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ 600590000 എന്ന നമ്പറില്‍ അറിയിക്കണം എന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഗാസ യുദ്ധം അവസാനഘട്ടത്തില്‍ എന്ന് ഇസ്രയേല്‍ പ്രതിരോധ സേന

0


ഗാസയില്‍ അടുത്ത എട്ട് ആഴ്ച്ച വരെ പൂര്‍ണ്ണതോതില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേനം. അതിനുള്ളില്‍ ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ കഴിയും എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതീക്ഷ. ഇതിനിടെ ഹമാസ് ബന്ദികളെ ഉടന്‍ മോചിപ്പിക്കുന്നില്ലെങ്കില്‍ റഫായില്‍ മാര്‍ച്ച് പത്തിന് കരയുദ്ധം ആരംഭിക്കുന്നെ് ഇസ്രയേല്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി.ഗാസ മുനമ്പില്‍ പൂര്‍ണ്ണതോതിലുളള യുദ്ധം ആറ് മുതല്‍ എട്ട് ആഴ്ച്ചകള്‍ വരെയെ ഇനി വേണ്ടിവരു എന്നാണ് ഇസ്രയേല്‍ സൈന്യം കണക്കുകൂട്ടുന്നത്. അതിന് ശേഷം ലക്ഷ്യം നിര്‍ണ്ണയിച്ചുള്ള വ്യോമാക്രമണങ്ങള്‍ അടക്കം പരിമിതമായ ആക്രമണങ്ങളെ വേണ്ടിവരു എന്നാണ് ഇസ്രേയല്‍ പ്രതിരോധ സേന കരുതുന്നത്.

ഗാസയിലെ ഹമാസിന്റെ ഇരുപത്തിനാല് ബറ്റാലിയനുകളില്‍ പതിനെട്ടും തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് വ്യക്തമാക്കി. റഫാ ആണ് ഇപ്പോള്‍ ഹമാസിന്റെ കേന്ദ്രസ്ഥാനം എന്നും ഇവിടെ ആക്രമണം ആസൂത്രണം ചെയ്യുകയാണെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. റഫായില്‍ ഹമാസിന്റെ കമാന്‍ഡ് സെന്ററുകളും തുരങ്കങ്ങളും ഉണ്ട്. സാധാരണക്കാര്‍ക്ക് ദോഷമുണ്ടാകാതിരിക്കാന്‍ പ്രത്യേകനടപടിക്രമങ്ങള്‍ സ്വീകരിച്ച ശേഷമായിരിക്കും റഫായില്‍ ഹമാസിന് നേര്‍ക്കുള്ള ആക്രമണം എന്നും യോവ് ഗല്ലാന്റ് പറഞ്ഞു. അതെസമയം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തവരെ ഹമാസ് ഉടന്‍ വിട്ടയക്കുന്നില്ലെങ്കില്‍ മാര്‍ച്ച് പത്തിന് റഫായില്‍ ആക്രമണം ആരംഭിക്കും എന്ന് ഇസ്രയേല്‍ യുദ്ധമന്ത്രിസഭാ അംഗം ബെന്നി ഗ്യാന്റ്‌സ് ഭീഷണി മുഴക്കി.

മാര്‍ച്ച് പതിനൊന്നിനോ പന്ത്രണ്ടിനോ റമദാന്‍ ആരംഭിക്കാന്‍ ഇരിക്കെ ആണ് പതിനഞ്ച് ലക്ഷത്തോളം പേര്‍ അഭയം തേടിയിരിക്കുന്ന റഫായില്‍ കരയുദ്ധം ആരംഭിക്കും എന്ന് ഇസ്രയേലിന്റെ മുന്‍പ്രതിരോധ മന്ത്രി കൂടിയായ ബെന്നി ഗ്യാന്റസ് മുന്നറിയിപ്പ് നല്‍കുന്നത്. റമദാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആശാവഹമായ പുരോഗതികള്‍ ഇല്ല.

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് തണുപ്പ് കുറവ്‌

0

സൗദി അറേബ്യയില്‍ ഈ ശൈത്യകാലത്ത് തണുപ്പ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ട് പതിറ്റാണ്ടിനിടയില്‍ ഏറ്റവും കുറവ് തണുപ്പ് അനുഭവപ്പെട്ട ശൈത്യകാലം ആണ് കടന്നുപോകുന്നത്.പതിവിന് വിപരീതമായി കടുത്ത തണുപ്പിലേക്ക് കടക്കാതെ സൗദിയിലെ ശൈത്യകാലം വിടവാങ്ങുന്നുവെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറവ് തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. രാജ്യത്ത് എവിടെയും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴേയ്ക്ക് ഇത്തവണ എത്തിയില്ല. അതിശൈത്യം അനുഭവപ്പെടുന്ന അല്‍മുറബ്ബനിയ്യ സീസണിലും തണുപ്പ് പതിനിലും കുറഞ്ഞെന്ന് സൗദി ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തുറൈഫിലാണ് ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ളത്.

മൈസ് ഏഴ് ഡിഗ്രിയിലേക്ക് വരെ ഇവിടെ മുന്‍വര്‍ഷങ്ങളില്‍ താപനില താഴ്ന്നിരുന്നു. എന്നാല്‍ ഇത്തവണ ഇവിടെ പോലും മൈനസ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നില്ല.കാറ്റിന്റെ ദീശയിലുണ്ടായ മാറ്റം ആണ് തുണുപ്പില്‍ കുറവ് വരുത്തിയത്. കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് രാജ്യത്ത് തണുപ്പ് കുറയുന്നതിന് കാരണം.

സംസ്ഥാനത്ത് ചൂട് കൂടും; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

0

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് യേലോ അലേര്‍ട്ട്. വരും ദിവസങ്ങളിലും ചൂട് കൂടിയേക്കും.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് 37ഡിഗ്രി വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രിവരെയും ചൂട് ഉയരാം. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും പകല്‍ മൂന്ന് മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുഎഇയുടെ എണ്ണേതിര വിദേശവ്യാപാരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

0


യുഎഇയുടെ എണ്ണേതരവിദേശ വ്യാപാരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. 2023-ല്‍ യുഎഇയുടെ എണ്ണേതര വിദേശവ്യാപാരം 3.5 ട്രില്ല്യണായി വളര്‍ന്നെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.എണ്ണേതിര വിദേശവ്യാപാരത്തില്‍ രാജ്യം അഭുതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കുന്നുവെന്നാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രസ്താവന. ഈ രംഗത്ത് ഓരോ ദിവസവും പുതിയ പുതിയ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടാണ് യുഎഇയുടെ മുന്നേറ്റം.

ആഗോളതലത്തില്‍ വാണിജ്യ-വ്യാപാര രംഗം തകര്‍ച്ച നേരിടുമ്പോള്‍ ആണ് യുഎഇ ഈ മേഖലയില്‍ മുന്നേറ്റം കുറിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. 2023-ന്റെ തുടക്കത്തില്‍ തന്നെ ആ വര്‍ഷം റെക്കോര്‍ഡ് ഭേദിക്കുന്ന വളര്‍ച്ചയാണ് യുഎഇ മുന്നില്‍ കണ്ടിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു വളര്‍ച്ച. സമഗ്രമായ പങ്കാളിത്തകരാറുകളിലൂടെ കഴിഞ്ഞ വര്‍ഷം മുഴുവനും യുഎഇ മുന്നേറ്റം തുടര്‍ന്നു എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.പത്ത് രാജ്യങ്ങളുമായുള്ള ഇടപാടുകളിലാണ് വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്.

തുര്‍ക്കിയുമായുള്ള വാണിജ്യ-വ്യാപാര ഇടപാടുകളില്‍ 103 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ്ങും ചൈനയുമായുള്ള ഇടപാടുകളില്‍ നാല്‍പ്പത്തിയേഴ് ശതമാനത്തിന്റെയും അമേരിക്കയുമായുള്ള ഇടപാടുകളില്‍ ഇരുപത് ശതമാനത്തിന്റെ വര്‍ദ്ധന പോയവര്‍ഷം രേഖപ്പെടുത്തിയെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. രാജ്യാന്തര വ്യാപരമേഖലയില്‍ യുഎഇ ഇന്ന് സുപ്രധാന സ്ഥാപമാണ് കൈയ്യാളുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.

ദുബൈ മെട്രോ ബ്ലുലൈന്‍ നിര്‍മ്മാണം ഈ വര്‍ഷം എന്ന് ആര്‍ടിഎ

0


ദുബൈ മെട്രോ ബ്ലുലൈന്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും എന്ന് ആര്‍ടിഎ. മുപ്പത് കിലോമീറ്റര്‍ ദൂരത്തിലാണ് ബ്ലുലൈന്‍ നിര്‍മ്മിക്കുന്നത്. 2030-ന് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ആര്‍ടിഎയുടെ തീരുമാനം.ദുബൈ മെട്രോയുടെ നിലവിലുള്ള ഗ്രീന്‍-റെഡ് ലൈനുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ബ്ലൂലൈന്‍ പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായറാണ് അറിയിച്ചത്. 2025-ല്‍ നിര്‍മ്മാണം ആരംഭിക്കും എന്നായിരുന്നു ആര്‍ടിഎ നേരത്തെ വ്യക്തമാക്കിയിരുന്നത്.മുപ്പത് കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന റെയില്‍ പാതയുടെ 15.5 കിലോമീറ്റര്‍ ദൂരം ഭൂമിക്കടിയില്‍ ആയിരിക്കും.

നഗരത്തിലെ ഒന്‍പത് പ്രധാനകേന്ദ്രങ്ങളിലൂടെ ആണ് പുതി ലൈന്‍ പോകുന്നത്. ഇതോടെ ഈ കേന്ദ്രങ്ങളില്‍ നിന്നും ദുബൈ വിമാനത്താവളത്തിലേക്ക് ഇരുപത്തിയഞ്ച് മിനുട്ടുകള്‍ കൊണ്ട് എത്താന്‍ കഴിയും.മൊത്തം പതിനാല് സ്റ്റേഷനുകള്‍ പുതിയ പാതയില്‍ ഉണ്ടാകും എന്നും ആര്‍ടിഎ ചെയര്‍മാന്‍ അറിയിച്ചു. ദുബൈ ക്രിക്ക് ഹാര്‍ബര്‍, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ്, അല്‍വര്‍ഖ, മിര്‍ദിഫ്, സിലിക്കണ്‍ ഒയാസിസ്,അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലൂടെയാണ് ബ്ലു ലൈന്‍ കടന്നുപോകുക.ഏഴ് എലിവേറ്റഡ് സ്റ്റേഷനുകളും അഞ്ച് ഭൂഗര്‍ഭ സ്റ്റേഷനുകളുമായിരിക്കും പുതിയ പാതയില്‍ ഉണ്ടാവുക.

രണ്ട് എലിവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും പുതിയ ലൈനില്‍ ഉണ്ടാകും. റെഡ്‌ലൈനില്‍ സെന്റര്‍ പോയിന്റിലും ഗ്രീന്‍ലൈനില്‍ ക്രിക്ക് സ്‌റ്റേഷനിലുമായിരിക്കും പുതിയ പാതയെ ബന്ധിപ്പിക്കുക.

പോളിന് ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോളിന് സമയത്ത് ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്ന് പോളിന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നും പരിക്കേറ്റ പോളിനെ കോഴിക്കോടേക്ക് എത്തിക്കാൻ വൈകിയെന്നും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.

അതേസമയം, മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികില്‍സയും പോളിന് നല്‍കിയിരുന്നുവെന്നും വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. പോളിന്റെ വാരിയെല്ലിന് നിരവധി ഒടിവുകള്‍ സംഭവിച്ചിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജറി സാധ്യമാണോ എന്ന് നോക്കിയിരുന്നു. ലിവര്‍ ബ്ലീഡിങ്ങ് ഉണ്ടോ എന്ന് അറിയാനാണ് സി ടി സ്‌കാന്‍ നടത്തിയത്. ബ്ലീഡിങ്ങ് ഉണ്ടായിരുന്നെങ്കില്‍ സര്‍ജറി നടത്താനാണ് തീരുമാനിച്ചിരുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ രാജേഷിനെ നേരിട്ട് വിളിച്ചിരുന്നു. സര്‍ജറി ആവശ്യമാണെങ്കില്‍ ഇപ്പോള്‍ തന്നെ ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ തന്നെ അറിയിച്ചിരുന്നു. വീണ്ടും സിടി സ്‌കാന്‍ ചെയ്തപ്പോള്‍ സര്‍ജറി ഇപ്പോള്‍ വേണ്ട എന്നാണ് മാനന്തവാടിയിലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടേക്ക് മാറ്റാൻ തീരുമാനിച്ചത് എന്നും വീണാ ജോർജ് പറഞ്ഞു.

സൗദിയുടെ വടക്കന്‍ പര്‍വ്വതമേഖലയില്‍ മഞ്ഞുവീഴ്ച

0

സൗദി അറേബ്യയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് വടക്കന്‍ മലനിരകളില്‍ മഞ്ഞ് വീഴ്ച. തബൂക്ക് മേഖലയില്‍ ആണ് സഞ്ചാരികളെ ആകര്‍ഷിച്ച് മലനിരകളില്‍ മഞ്ഞുവീണു കിടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് സൗദിയുടെതബൂക്ക് മേഖലയിലെ മലനിരകളില്‍ മഞ്ഞുവീഴ്ച ഉണ്ടായത്. തബൂക്ക് നഗരത്തില്‍ നിന്നും ഇരുനൂറ് കിലോമീറ്ററോളം അകലെ ജോര്‍ദ്ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജബല്‍ അല്‍ ലേസ് മലനിരകളിലാണ് മഞ്ഞുവീണുകിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2600 മീറ്ററോളം ഉയരത്തിലാണ് ഈ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. മഞ്ഞുവീഴ്ച മേഖലയിലെ വിനോദസഞ്ചാരരംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞുവീണു കിടക്കുന്ന മലനിരകളുടെ മനോഹരക്കാഴ്ച ആസ്വദിക്കുന്നതിനായി നിരവധി സന്ദര്‍ശകരും എത്തിയിരുന്നു. ശൈത്യകാലത്ത് സൗദിയുടെ വടക്കന്‍ മലനിരകളില്‍ മഞ്ഞുവീഴ്ച പതിവാണ്. അധികം ദിവസം നീണ്ടുനില്‍ക്കില്ലെങ്കിലും നിരവധി സന്ദര്‍ശകരേടയും മഞ്ഞുവീഴ്ച ആകര്‍ഷിക്കുന്നുണ്ട്.

വിനോദസഞ്ചാരരംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങുന്ന സൗദി അറേബ്യ ശൈത്യകാലത്തെ മഞ്ഞുവീഴ്ച അടക്കമുള്ള പ്രതിഭാസങ്ങളും പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. കൂടുതലായും ആഭ്യന്തര വിനോദസഞ്ചാരികളാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.സൗദിയുടെ വടക്കന്‍ പര്‍വ്വതമേഖലയില്‍ മഞ്ഞുവീഴ്ച

ഗോഫസ്റ്റ് ഏറ്റെടുക്കാന്‍ ബിഡ് സമര്‍പ്പിച്ച് ഷാര്‍ജ വിമാനകമ്പനി

0


സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിലച്ച ഗോഫസ്റ്റ് ഏറ്റെടുക്കാന്‍ ബിഡ് സമര്‍പ്പിച്ച് ഷാര്‍ജ വിമാനകമ്പനിയായ സ്‌കൈ വണ്‍. ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് സ്‌കൈ വണ്‍ അറിയിച്ചു. സ്‌പൈസ് ജെറ്റ് മേധാവി അജയ് സിംഗും ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിന് ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിന് നിലവില്‍ രണ്ട് ബിഡുകള്‍ ആണ് ലഭിച്ചിരിക്കുന്നതെന്നാണ് സ്ഥിരീകരണം. ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിന് ബിഡ് സമര്‍പ്പിച്ചെന്നും ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുടെ അടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങിനാണ് തീരുമാനം എന്ന് സ്‌കൈവണിന്റെ ചെയര്‍മാന്‍ ജയദീപ് മിര്‍ചന്ദാനി പറഞ്ഞു.

ഏറ്റെടുക്കലില്‍ പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ട്. ഇ്ന്ത്യന്‍ വ്യോമവ്യവസായ വളര്‍ച്ചയുടെ കൊടുമുടിയില്‍ ആണെന്നും അതില്‍ ഭാഗഭാഗക്കാവുന്നതില്‍ സന്തോഷമുണ്ടെന്നും സ്‌കൈവണ്‍ അറിയിച്ചു. സ്‌പൈസ്‌ജെറ്റ് മാനേജിംഗ് ഡയറക്ടര്‍ അജയ് സിംഗും ബിസി-ബി എയര്‍വേയ്‌സും ചേര്‍ന്ന് സമര്‍പ്പിച്ചിരിക്കുന്ന ബിഡാണ് രണ്ടാമത്തേത്. അജയ് സിംഗ് സ്വതന്ത്രമായിട്ടാണ് ബിസി ബി എയര്‍വേയ്‌സുമായി ചേര്‍ന്ന് ബിഡ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സ്‌പൈസ് ജെറ്റിന് ബിഡുമായി ബന്ധമില്ല.

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസി ബിയ്ക്ക് നിലവില്‍ രണ്ട് ഡയറക്ടര്‍മാരാണ് ഉള്ളത്. ഗോഫസ്റ്റ് ഏറ്റെടുക്കുന്നതിന് താത്പര്യപ്രകടിപ്പിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് രണ്ട് ഡയറക്ടര്‍മാരുടെയും നിയമനം.ആറായിരത്തഞ്ചൂറ് കോടി രൂപയില്‍ അധികം ആണ് ഗോഫസ്റ്റിന്റെ കടബാധ്യത. 2023 മെയില്‍ ആണ് ഗോഫസ്റ്റ് അപ്രതീക്ഷിതമായി സര്‍വീസ് നിര്‍ത്തിവെച്ചത്. കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് സ്വദേശത്തേക്ക് യാത്ര ചെയ്യുന്നതിന് ഗോഫസ്റ്റില്‍ ടിക്കറ്റ് എടുത്ത നൂറുകണക്കിന് പ്രവാസി കുടുംബങ്ങള്‍ക്കാണ് പണം നഷ്ടമായത്.