Saturday, June 20, 2026
Home Blog Page 140

ഷാര്‍ജ കല്‍ബയില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത് 1100 പേരെ: വെള്ളം കയറി നിരവധി വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും നാശം

0

ഷാര്‍ജ കല്‍ബയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആയിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചെന്ന് പൊലീസ് അറിയിച്ചു. നൂറ്റിയമ്പതിലധികം കുടുംബങ്ങളെ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ ബാധിച്ചത്. വെള്ളംകയറി കല്‍ബയില്‍ നിരവധി വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.ബുധനാഴ്ച വരെ തകര്‍ത്ത പെയ്ത മഴ ഷാര്‍ജയുടെ കിഴക്കന്‍ നഗരമായ കല്‍ബയില്‍ കനത്ത ദുരിതം ആണ് വിതച്ചത്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് 1100 പേരെ മാറ്റിപ്പാര്‍പ്പിച്ചെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. 173 കുടുംബങ്ങളെ ആണ് കനത്ത മഴ ബാധിച്ചത്. മൂന്ന് സ്‌കൂളുകളില്‍ തയ്യാറാക്കിയ താത്കാലിക കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്.

കനത്തെ മഴ തുടര്‍ന്ന് ഉയര്‍ന്ന വെള്ളം ഇറങ്ങിയതിന് ശേഷം മാറ്റിപ്പാര്‍പ്പിച്ചവര്‍ വീടുകളിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. റോഡുകള്‍ വീണ്ടും തുറന്നതായും വെള്ളക്കെട്ടുകള്‍ ഭുരിഭാഗവും നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു. എന്നാല്‍ വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെള്ളം കയറി പലരുടെയും വീടുകളിലെ ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

സോഫകള്‍ക്കും, കാര്‍പ്പെറ്റുകള്‍ക്കും, കപ്‌ബോര്‍ഡുകള്‍ക്കും കേഡുപാടുകള്‍ സംഭവിച്ചെന്ന് വീടുകളില്‍ തിരികെ എത്തിയവര്‍ പറഞ്ഞു. വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ എന്നിവയില്‍ വെള്ളം കയറി. രണ്ട് ദിവസത്തോളം പലവീടുകളിലും വെള്ളം നിന്നു. മൂന്ന് ദിവസത്തോളം ആണ് കല്‍ബയില്‍ വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചവര്‍ സ്‌കൂളുകളിലെ താത്കാലിക കേന്ദ്രങ്ങളില്‍ കഴിഞ്ഞത്.

സ്വതന്ത്രപലസ്തീന്‍ രാഷ്ട്രത്തെ എതിര്‍ക്കുമെന്ന് ബെന്യാമിന്‍ നെതന്യാഹു

0

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചാല്‍ അത് ഭീകവാരത്തിനുള്ള അംഗീകാരമായിരിക്കും എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാനുള്ള ഏത് നീക്കത്തേയും ഇസ്രയേല്‍ എതിര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. അതെസമയം ഗാസ അതിര്‍ത്തിക്ക് സമീപം പലസ്തീനികളെ പാര്‍പ്പിക്കുന്നതിന് ഈജിപ്ത് സൗകര്യം ഒരുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

്എക്‌സില്‍ ഹിബ്രുവില്‍ എഴുതിയ കുറിപ്പില്‍ ആണ് പലസ്തീന്‍ രാഷ്ട്രത്തിന് ഏകപക്ഷിയമായി അംഗീകാരം നല്‍കാനുള്ള ഏത് നീക്കത്തേയും എതിര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കിയത്.പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് അമേരിക്കയും അറബ് രാജ്യങ്ങളും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നുവെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വതന്ത്രപലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നത് അടക്കം പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിനാണ് അമേരിക്കുയും അറബ് രാജ്യങ്ങളും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനോടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നത് മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഭീകരതയ്ക്കുള്ള പ്രോത്സാഹനമാകും എന്നും നെതന്യാഹു പറഞ്ഞു. ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലോട് കൂടി സമാധാനപദ്ധതി നടപ്പാക്കിത്തുടങ്ങുന്നതിനാണ് അമേരിക്കയുടെയും അറബ് രാഷ്ട്രങ്ങളുടെയും നീക്കം എന്നും വാഷിംഗ്ടണ്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. റമദാന് മുന്നോടിയായി മാര്‍ച്ച് പത്തിന് എങ്കിലും സമാധാന കരാറിലേക്ക് എത്തിക്കുന്നതിനാണ് ശ്രമം. പലസ്തീന്‍ രാഷ്ട്രരുപീകരണത്തിനുള്ള സമയക്രമം അടക്കം കരാറില്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ ഗാസ അതിര്‍ത്തിയില്‍ ഈജിപ്ത് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി സ്ഥലമൊരുക്കുന്നുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ് റിപ്പോര്‍ട്ട് ചെയ്തു. റഫായില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ ഉണ്ടാകുന്ന വന്‍ മാനുഷികദുരന്തം പരിഗണിച്ചാണ് ഈജിപ്തിന്റെ ഈ നീക്കം എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പട്ടാഴിയിൽ കാണാതായ വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ

0

പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഏറത്തുവടക്ക് നന്ദനത്തിലആദേശിന്റെയും സരിതയുടെയും മകന്‍ ആദിത്യന്‍ (14), മണ്ണടി നേടിയകാല വടക്കേതില്‍ അനിയുടെയും ശ്രീജയുടെയും മകന്‍ അമല്‍ (14) എന്നിവരാണ് മരിച്ചത്. വെണ്ടാര്‍ ശ്രീവിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.

രാവിലെ ട്യൂഷന് പോയിട്ട് തിരികെ എത്താത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ച മുതല്‍ നാട്ടുകാരും പോലീസും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ വീടിനടുത്ത് കല്ലടയാറ്റിലെ പാറക്കടവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ കാല്‍വഴുതി വീണതാകാം എന്ന് സംശയിക്കുന്നതായി പത്തനാപുരം പോലീസ് അറിയിച്ചു

ആളേക്കൊല്ലി ആനയെ പിടിക്കാൻ ഉള്ള ദൗത്യം തുടരുന്നു, പ്രദേശത്ത് ഇന്നും ജാഗ്രത നിർദേശം

0

നാട്ടിൽ ഇറങ്ങി ഒരാളെ കൊന്ന ആന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. അവസാനം ലഭിച്ച സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. പടമലയിൽ ഒരാളെ കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് പോയ ആനയെ പിടികൂടാൻ വനംവകുപ്പ് ദിവസങ്ങളായി ശ്രമം നടത്തുകയാണ്. ആനയെ പലതവണ കാണാൻ കഴിഞ്ഞെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം.

ബേലൂര്‍ മഗ്നയുടെ സഞ്ചാരം മറ്റൊരു മോഴയാനക്കൊപ്പമാണ്. ഇവ വേഗത്തില്‍ സഞ്ചരിക്കുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ആനയെ മയക്കുവെടിവെക്കാൻ ശ്രമിച്ചതോടെ മോഴയാന വനംവകുപ്പ് ദൗത്യ സംഘത്തിന് നേരെ കഴിഞ്ഞ ദിവസം തിരിഞ്ഞിരുഞ്ഞു. വെടിയുതിര്‍ത്തു ശബ്ദമുണ്ടാക്കിയാണ് മോഴയെ സംഘം തുരത്തിയത്.

ഉൾവനത്തിലേക്ക് കടന്ന ആനയെ ട്രേസ് ചെയ്തെങ്കിലും മയക്ക് വെടിവയ്ക്കാനുള്ള അനൂകൂല സാഹചര്യം ലഭിച്ചിരുന്നില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനപാലകരും റവന്യു അധികൃതരും അറിയിച്ചു.

ഡെകെയറുകൾക്ക് നിയന്ത്രണങ്ങൾ വരും, രണ്ടര വയസ്സുകാരൻ ഒറ്റക്ക് വീട്ടിൽ എത്തിയ വിഷയം ഗൗരവമെന്ന് മന്ത്രി

0

രണ്ടര വയസുകാരന്‍ ഡേ കെയറില്‍ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. അതീവ ഗൗരവമുള്ള വിഷയമാണിതെന്ന് മന്ത്രി. ഡേ കെയറുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ഒരു വീട് എടുത്ത് ഡേ കെയര്‍ സെന്റര്‍ എന്ന ബോര്‍ഡ് എഴുതി വെക്കുന്നത് പൊതുപ്രവണതയാണ്. ആളുകള്‍ കുഞ്ഞുങ്ങളെ കൊണ്ടു പോയി ചേര്‍ക്കും. പഠിപ്പിക്കുന്ന അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ യോഗ്യതകള്‍ പോലും പരിശോധിക്കുന്നില്ല. ചിലതിന് സര്‍ക്കാരില്‍ നിന്ന് വേണ്ട സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ടാകില്ല. സ്വന്തമായി ഒരു സിലബസ് ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമുണ്ടാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി വിമര്‍ശിച്ചു.

കേരളത്തില്‍ പലയിടത്തും നടക്കുന്ന ഒരു പ്രവണതയാണിതെന്നും മന്ത്രി പറഞ്ഞു. ഇതൊരു പൊതുപ്രശ്‌നമായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ ഇത് ഗൗരവമായി തന്നെ കാണും. ഡേ കെയറില്‍ നിന്ന് ഇറങ്ങിപ്പോയ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. സര്‍ക്കാര്‍ അല്ലേ മറുപടി പറയേണ്ടതെന്നും മന്ത്രി ചോദിച്ചു.

ഷാര്‍ജ കല്‍ബയില്‍ ദുരിതം വിതച്ച് കനത്ത മഴ: നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

0


ഷാര്‍ജ കല്‍ബയില്‍ തകര്‍ത്ത് പെയ്ത മഴ ജനങ്ങള്‍ക്ക് സമ്മാനിച്ചത് കനത്ത ദുരിതം. അറുപതിലധികം കുടുംബങ്ങളെ ആണ് മാറ്റിപ്പാര്‍പ്പിച്ചത്. നിരവധി വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ വെള്ളപ്പൊക്കം ബാധിച്ചു.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മഴ ശമിച്ചപ്പോള്‍ കല്‍ബയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലേയും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ പെയ്ത കനത്ത മഴ പലയിടത്തും പ്രളയസമാനസാഹചര്യം ആണ് സൃഷ്ടിച്ചത്.

കടകളിലും വാണിജ്യവ്യാപാര സ്ഥാപനങ്ങളിലും എല്ലാം വെള്ളം കയറി. അറുപത്തിയൊന്ന് കുടുംബങ്ങളെയാണ് കല്‍ബയില്‍ നിന്നും ഷാര്‍ജ ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മാറ്റിപ്പാര്‍പ്പിച്ചത്. അന്‍പ്പത്തിയാറ് കുടുംങ്ങള്‍ക്ക് കല്‍ബ നഗരത്തില്‍ തന്നെയും ശേഷിക്കുന്നവരെ ദിബ്ബ അല്‍ ഹിസന്‍, ഖോര്‍ഫക്കാന്‍ എന്നിവടങ്ങളിലേക്കാണ് മാറ്റിയത്. ആകെ 346 പേരെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും എഴുനൂറിലധിരം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് പൊലീസ് അറിയിച്ചു. മഴ ദുരിതം വിതച്ചവര്‍ക്ക് സഹായം എത്തിക്കുന്നതിന് പ്രവാസി സംഘടനകളും കൂട്ടായ്മകളും സജീവമായി രംഗത്തുണ്ട്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഷാര്‍ജ വ്യവസായ മേഖല പൂര്‍ണ്ണമായും തന്നെ വെള്ളപ്പൊക്കത്തില്‍ സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നഗരത്തില്‍ ഉയര്‍ന്ന വെള്ളം നീക്കുന്നതിന് കഠിനശ്രമങ്ങള്‍ ആണ് കല്‍ബ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വതതില്‍ നടത്തുന്നത്. ഷാര്‍ജയിലെ മറ്റ് മുന്‍സിപ്പാലിറ്റികളും കല്‍ബയിലെ കെടുതികള്‍ നേരിടുന്നതിന് രംഗത്ത് ഉണ്ട്. വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിന് ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റി അറുപതോളം ടാങ്കറുകളും ഉയര്‍ന്ന ശേഷിയുള്ള നിരവധി പമ്പുകളും കല്‍ബയില്‍ എത്തിച്ചിട്ടുണ്ട്.

ദുബൈയില്‍ ഭാരത് മാര്‍ട്ട് വരുന്നു: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍

0

ചൈനയുടെ ഡ്രാഗണ്‍ മാര്‍ട്ടിന് സമാനമായി ദുബൈയില്‍ ഭാരത് മാര്‍ട്ട് വരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും ചേര്‍ന്ന് ഭാരത് മാര്‍ട്ടിന്റെ ശിലാസ്ഥാപനം നടത്തി. ഇരുപത്തിയേഴ് ലക്ഷം ചതുരശ്രമീറ്ററില്‍ ആണ് വന്‍ വാണിജ്യ കേന്ദ്രം നിര്‍മ്മിക്കുന്നത്.ദുബൈയില്‍ നടന്ന ലോകസര്‍ക്കാര്‍ ഉച്ചകോടിയോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമും ചേര്‍ന്ന് ഭാരത് മാര്‍ട്ട് പദ്ധതിക്ക് തുടക്കമിട്ടത്.

2026-ല്‍ ഭാരത് മാര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ജബല്‍അലി ഫ്രീ സോണലാണ് ഭാരത് മാര്‍ട്ട് ആരംഭിക്കുക. ഇന്ത്യന്‍ ഉത്പന്നങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയും മികച്ച വിപണി കണ്ടെത്തുകയും ആണ് ഭാരത് മാര്‍ട്ടിന്റെ ലക്ഷ്യം. 1500 ഓളം ഷോപ്പുകള്‍ ഭാരത് മാര്‍ട്ടിലുണ്ടാകും. ഏഴ് ലക്ഷം ചതുരശ്രമീറ്ററില്‍ ആയിരിക്കും വെയര്‍ഹൗസ് സൗകര്യം.പദ്ധതിയുടെ ആദ്യഘട്ടം പതിമൂന്ന് ലക്ഷം ചതുരശ്രമീറ്ററിലാണ് നിര്‍മ്മിക്കുന്നത്. ഡി.പി വേള്‍ഡും ഇന്ത്യന്‍ വാണിജ്യമന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക എന്നാണ് വിവരം. പദ്ധതിയുടെ അന്തിമ രൂപം ആയിട്ടില്ല. ഡി.പി വേള്‍ഡിനായിരിക്കും ഭാരത് മാര്‍ട്ടിന്റെ നടത്തിപ്പ് ചുമതല ്. ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ സംഭരണം,ചില്ല-മൊത്ത വ്യാപാരം,പുനര്‍കയറ്റുമതി എന്നിവ എല്ലാം ഭാരത് മാര്‍ട്ട് എന്ന ഒറ്റകേന്ദ്രത്തില്‍ നിന്നും സാധിക്കും വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വലിയ യന്ത്രസാമഗ്രികള്‍ മുതല്‍ ഭക്ഷ്യവസ്തുക്കള്‍ വരെ വിവിധ തരം ഉത്പന്നങ്ങള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രമായിരിക്കും ഭാരത് മാര്‍ട്ട്.

കയറ്റുമതിക്കാര്‍ക്ക് ദുബൈ കേന്ദ്രമായി രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണികള്‍ കണ്ടെത്തുന്നതിനും ഭാരത് മാര്‍ട്ട് പ്രയോജനപ്പെടും. ഇന്ത്യന്‍ ഉത്പാദകര്‍ക്ക് കൂടുതല്‍ അവസരം തുറക്കുന്നതായിരിക്കും ഭാരത് മാര്‍ട്ട് എന്ന് ഡിപി വേള്‍ഡ് സി.ഇ.ഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായേം പറഞ്ഞു. ഇന്ത്യന്‍ ചെറുകിട ഇടത്തരം വ്യവസായികള്‍ക്ക് പുതിയ വിപണികളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം ആയി ഭാരത് മാര്‍ട്ട് മാറും എന്നും ഡിപി വേള്‍ഡ് വ്യക്തമാക്കുന്നുണ്ട്.

ഇത്തിഹാദ് റെയില്‍ യാത്രയ്ക്കും നോല്‍കാര്‍ഡ്:കരാറിലും ആര്‍ടിഎയും ഇത്തിഹാദ് റെയിലും ഒപ്പുവെച്ചു

0

യുഎഇയില്‍ ഇത്തിഹാദിന്റെ പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോല്‍ കാര്‍ഡ് ഉപയോഗിക്കാം. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയും ഇത്തിഹാദ് റെയിലും പദ്ധതിയ്ക്കായി കരാറില്‍ ഒപ്പുവെച്ചു. ദുബൈയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലാണ് തീരുമാനം.ഇത്തിഹാദ് റെയില്‍ രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആര്‍ടിഎഇയുടെ നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും.

ഇതിനായി യുഎഇയുടെ ദേശീയ റെയില്‍വേ കമ്പനിയായ ഇത്തിഹാദ് റെയിലും ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയും തമ്മിലാണ് നിര്‍ണായക കരാറില്‍ ഏര്‍പ്പെട്ടത്. ദുബൈയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതും പണം നല്‍കുന്നതും നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്താന്‍ കഴിയും. എല്ലാ ജനങ്ങള്‍ക്കും സേവനം ഉപയോഗിക്കാന്‍ കഴിയുന്നതിനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. നോല്‍ കാര്‍ഡുകള്‍ നിലവില്‍ ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കു പുറമേ നിരവധി സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഇത്തിഹാദിന്റെ പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത്. അബുദബിയിലെ സില മുതല്‍ ഫുജൈറ വരെയാണ് സര്‍വ്വീസ്. രാജ്യത്ത് റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. 400 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ട്രെയിനായിരിക്കും സര്‍വ്വീസ് നടത്തുക എന്നും ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചിരുന്നു.


സപ്ലൈകോ വിലക്കയറ്റത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം, തീരുമാനം അപകടകരമെന്ന് വി ഡി സതീശൻ

0

സ്‌പ്ലൈകോയിലെ വിലവര്‍ധനവിൽ നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സബ്മിഷന് നോട്ടീസ് നല്‍കിയത്. സഭ അറിയാതെ എടുത്ത വിലകൂട്ടാനുള്ള തീരുമാനം അപകടകരമാണെന്ന് സതീശന്‍ ആരോപിച്ചു. വില വര്‍ധിപ്പിച്ചതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വില കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. എന്നിട്ട് പുറത്ത് തീരുമാനമെടുത്തു. ഇത് സഭയോടുള്ള അവഹേളനമാണ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു കാരണവശാലം സപ്ലൈകോ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കരുത്. വിലകൂട്ടിയാല്‍ പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാകും. . കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം നടത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. സ്പീക്കറുടെ മുഖം മറക്കുന്ന രീതിയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സ്പീക്കറുടെ മുഖം മറയ്ക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഭരണ-പ്രതിപക്ഷ മുദ്രാവാക്യം വിളികളുമായി സഭ പ്രക്ഷുബ്ദമായി. ഇതിന് പിന്നാലെ സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മാനമാണ് വിലക്കയറ്റമെന്ന് ടി സിദ്ദിഖ് എംഎല്‍എ വിമർശിച്ചു. വില വര്‍ധിപ്പിക്കാനുള്ള ഉപകരണമായി സപ്ലൈകോ മാറിയെന്നും ടി സിദ്ദിഖ് ആരോപിച്ചു.പൊതുവിപണിയില്‍ വിലക്കയറ്റം പ്രതിഫലിക്കുമെന്ന് അനൂപ് ജേക്കബ് വിമര്‍ശിച്ചു. പൊതുവിതരണ വിപണി താളം തെറ്റി.സ്വകാര്യ കുത്തകകളെ സഹായിക്കുന്നതിന് സാഹചര്യം ഒരുക്കുകയാണ്. സര്‍ക്കാര്‍ പാക്കേജ് കൊണ്ടുവരണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.

അതേസമയം, സബ്‌സിഡി വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. 2014ലാണ് ഒടുവില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടിയത്. പത്ത് വര്‍ഷക്കാലമായി വിലയില്‍ വലിയ വ്യത്യാസം വന്നു. വിപണി ഇടപെടലിലൂടെ സപ്ലൈകോയ്ക്ക് പ്രതിമാസം 35 കോടി ബാധ്യതയുണ്ടായി. വര്‍ഷം 425 കോടിയാണ് ബാധ്യത. വില യുക്തിസഹമായി പരിഷ്‌കരിക്കണമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സബ്‌സിഡി വില കൂട്ടിയതെന്നും മന്ത്രി അറിയിച്ചു

അബുദബി ബാപ്‌സ് ഹിന്ദുക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു

0


അബുദബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തി. സ്വാമിനാരായണ്‍ മൂര്‍ത്തി വിഗ്രഹം ആണ് പ്രതിഷ്ഠിച്ചത്. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും.രാവിലെ ബാപ്‌സ് മുഖ്യപുരോഹിതനും ആത്മിയ ഗുരുവുമായ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തില്‍ ആണ് അബുദബി ക്ഷേത്രത്തിന്റെ
വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. സ്വാമിനാരായണ്‍ മൂര്‍ത്തി വിഗ്രഹത്തിന് ഒപ്പം ഉപപ്രതിഷ്ഠകളും നടത്തി.സ്വാമിനാരായണ്‍,അക്ഷര്‍-പുരുഷോത്തം, സ്വാമി അയ്യപ്പന്‍, ശ്രീകൃഷ്ണന്‍, പരമശിവന്‍, ഗണപതി തുടങ്ങിയരാണ് ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തികള്‍. വൈകിട്ടാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്.

ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഇന്ന് ക്ഷേത്രപരിസരത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രജിസ്ട്രര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഫെബ്രുവരി പതിനെട്ട് മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം.ദുബൈ അബുദബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ ഭരണകൂടം നല്‍കിയ ഇരുപത്തിയേഴ് ഏക്കര്‍ സ്ഥലത്താണ് ശിലാക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1997 മുതല്‍ ആണ് അബുദബിയിലെ ഹിന്ദുക്ഷേത്രത്തിനുള്ള ആലോചനകള്‍ ആരംഭിച്ചത്. 97-ല്‍ ഷാര്‍ജ സന്ദര്‍ശിച്ച സ്വാമി മഹാരാജ് ആണ് യുഎഇ തലസ്ഥാനത്ത് ഒരു ഹിന്ദുക്ഷേത്രം എന്ന ആവശ്യവും ആഗ്രഹവും പ്രകടിപ്പിച്ചത്. പിന്നീട് 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഥമ സന്ദര്‍ശനത്തില്‍ അബുദബിയില്‍ ്‌ക്ഷേത്രനിര്‍മ്മാണത്തിന് യുഎഇ ഭരണകൂടം ഭൂമി അനുവദിച്ചത്.

2019 ഡസിംബറില്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 108 അടി ഉയരത്തത്തില്‍ പിങ്ക് മണല്‍ക്കല്ലും വെള്ളി മാര്‍ബിളും ഉപയോഗിച്ച് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.