Thursday, April 23, 2026
HomeNewsGulfസര്‍ക്കാര്‍ ജോലി നിയമനങ്ങളില്‍ നിയന്ത്രണവുമായി അബുദബി

സര്‍ക്കാര്‍ ജോലി നിയമനങ്ങളില്‍ നിയന്ത്രണവുമായി അബുദബി

സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അബുദബി. സ്വദേശികളില്ലാത്ത പക്ഷം മാത്രമേ വിദേശികള്‍ക്ക് ജോലി ലഭ്യമാകൂ. സര്‍ക്കാര്‍ ജോലിക്കുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണെന്നും എക്‌സിക്യുട്ടീവ് റഗുലേഷന്‍സ് ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.ഗവണ്‍മെന്റ് ജോലിയിലലെ പുതിയ നിയമനത്തിലും പ്രമോഷനിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അബുദാബി. സ്വദേശികള്‍ക്കാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രഥമ പരിഗണന. സ്വദേശികളില്ലാത്ത പക്ഷം മാത്രം വകുപ്പിന്റെ അനുമതിയോടെ വിദേശികളെ പരിഗണിക്കും. യോഗ്യരായ സ്വദേശി പ്രതിഭകളെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകര്‍ഷിക്കുന്നതിനും സുതാര്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് എക്‌സിക്യുട്ടീവ് റഗുലേഷന്‍സ് ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപാട്ട്‌മെന്റ് വിശദീകരിച്ചു. സര്‍ക്കാര്‍ ജോലിക്കുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരാകരുതെന്നും മുന്‍പ് കോടതി ഉത്തരവ് വഴിയോ അച്ചടക്ക നടപടി വഴിയോ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടവരാകരുതെന്നും നിബന്ധനയുണ്ട്. ആരോഗ്യവാനാണെന്ന് ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തണം. അംഗീകൃത വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ജോലിക്ക് ആവശ്യമായ മുന്‍പരിചയം വേണംമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മികച്ച പ്രകടനം, സര്‍വീസിലെ സീനിയോറിറ്റി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രമോഷന്‍. ഒരു വര്‍ഷത്തില്‍ ഒന്നിലധികം പ്രമോഷന്‍ അനുവദിക്കില്ലെന്നും അബുദബി എക്‌സിക്യുട്ടീവ് റഗുലേഷന്‍സ് ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments