Tuesday, November 24, 2026
HomeNewsGulfറാസല്‍ഖൈമ ബസ് അപകടം: മരണം 13 ആയി; 14 പേര്‍ക്ക് പരിക്ക്

റാസല്‍ഖൈമ ബസ് അപകടം: മരണം 13 ആയി; 14 പേര്‍ക്ക് പരിക്ക്

യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചതായി റാസല്‍ഖൈമ പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ വ്യക്തിവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അല്‍ വതന്‍ റോഡില്‍ ദാരുണമായ അപകടമുണ്ടായത്. 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ട്രക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.

അപകടവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് പൊലീസ് അഭ്യര്‍ഥിച്ചു.

അതേസമയം, വാഹനമോടിക്കുന്നവര്‍ റോഡില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന അപകടസാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് സുരക്ഷിതമായി വാഹനമോടിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments