യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി വരെ അബൂദബിക്കും അല്‍ ഐന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം അധികൃതര്‍ വ്യക്തമാക്കി. കിഴക്കന്‍, വടക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്കും ഇന്നും നാളെയും തീരദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. പകല്‍ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.ഖലീഫ സര്‍വകലാശാലയുടെ കണക്കനുസരിച്ച് വര്‍ഷത്തില്‍ ശരാശരി 50 രാത്രികളില്‍ ഇവിടെ മൂടല്‍മഞ്ഞ് അനുഭവപ്പെടാറുണ്ട്.മൂടല്‍മഞ്ഞുള്ളപ്പോള്‍ വാഹനമോടിക്കുന്നവര്‍ ഡിപ്പ് ലൈറ്റുകളും ഫോഗ് ലൈറ്റുകളും മാത്രം ഉപയോഗിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കി. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്താല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.വാഹനത്തിന്റെ വേഗത ക്രമേണ കുറക്കാനും മുന്നിലുള്ള വാഹനത്തില്‍ നിന്ന് നാലുമുതല്‍ ആറു സെക്കന്‍ഡ് വരെ സുരക്ഷിത അകലം പാലിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.



