ലബനന്‍ സായുധസംഘടനായയ ഹിസ്ബുള്ളയുടെ മാധ്യമവിഭാഗം തലവന്‍ മൊഹമ്മദ് അഫീഫ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.മൊഹമ്മദ് അഫീഫിന്റെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചു.ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടതായും ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.മധ്യ ബെയ്‌റൂത്തിലെ റാസ് അല്‍ നബ്ബയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടത്.
വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ വക്താവായി പ്രവര്‍ത്തിച്ച് വരികയായിരുന്നു മുഹമ്മദ് അഫീഫ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഹമ്മദ് അഫീഫ് മാധ്യമങ്ങളെ കണ്ടത്.സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലബനനന്‍ ആസ്ഥാനമന്ദിരത്തിന് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.ആക്രമണത്തില്‍ പതിനാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബെയ്‌റൂത്തിലെ ജനവാസമേഖലയില്‍ ആണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ബാത്ത് പാര്‍ട്ടിയുടെ ലബനന്‍ ശാഖാ ഓഫീസ് ആണ് ആക്രമിക്കപ്പെട്ടത്.മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നുവെങ്കിലും ഇസ്രയേല്‍ പ്രതിരോധ സേനയോ ഹിസ്ബുള്ളയോ സ്ഥിരീകരിച്ചിരുന്നില്ല.മണിക്കൂറുകള്‍ക്ക് ശേഷം ആണ് ഇരുകൂട്ടരും മരണം സ്ഥിരീകരിച്ചത്.
മേധാവി ഹസ്സന്‍ നസ്രള്ള അടക്കം ഹിസ്ബുള്ളയുടെ പ്രമുഖ നേതാക്കളെ എല്ലാം തന്നെ വധിച്ചെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.