Friday, November 27, 2026
HomeNewsGulfസൗദിയില്‍ അതീവ ജാഗ്രത;പെട്രോളിയം റിഫൈനറിയ്ക്ക് നേരെ ആക്രമണം

സൗദിയില്‍ അതീവ ജാഗ്രത;പെട്രോളിയം റിഫൈനറിയ്ക്ക് നേരെ ആക്രമണം

സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായ ഹൂതിആക്രമണത്തില്‍ സൗദിയിലാകെ കനത്ത ജാഗ്രത തുടരുകയാണ്

സൗദി അറേബ്യയിലെ ജിസാന്‍ മേഖലയിലുള്ള പെട്രോളിയം റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഊര്‍ജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ശുദ്ധീകരണശാലയില്‍ തീപിടിത്തമുണ്ടായി. അഗ്‌നിശമന സേന ഉടന്‍ തന്നെ എത്തി തീ അണച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയിലെ ചില ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ആക്രമണത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായും ഊര്‍ജ്ജമന്ത്രാലയം അറിയിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അഗാധമായ അനുശോചനം അറിയിക്കുന്നതായും ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരും വിദഗ്ധ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി വേണ്ട നടപടികള്‍ തുടങ്ങി. മറ്റ് അധികാരികളുമായി ചേര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും, റിഫൈനറിയിലെ മറ്റ് ഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ജോലികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ ഹൂത ആക്രമണത്തില്‍ സൗദിയിലാകെ കനത്ത ജാഗ്രത തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments