Friday, November 27, 2026
HomeNewsGulfറാസ് അല്‍ ഖൈമയില്‍ എണ്ണച്ചോര്‍ച്ചയെത്തുടര്‍ന്ന് അടച്ച എല്ലാ ഹോട്ടല്‍ ബീച്ചുകളും തുറന്നു

റാസ് അല്‍ ഖൈമയില്‍ എണ്ണച്ചോര്‍ച്ചയെത്തുടര്‍ന്ന് അടച്ച എല്ലാ ഹോട്ടല്‍ ബീച്ചുകളും തുറന്നു

എണ്ണച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ നീക്കിയതോടെ റാസ് അല്‍ ഖൈമയിലെ ഹോട്ടല്‍ ബീച്ചുകളിലേക്ക് സന്ദര്‍ശകര്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ചു. എമിറേറ്റിലെ ല്ലാ ഹോട്ടല്‍ ബീച്ചുകളും തുറന്നതായി റാസ് അല്‍ ഖൈമ പബ്ലിക് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റാണ് അറിയിച്ചത്.

ഒക്ടോബര്‍ 24 മുതലാണ് റാസ് അല്‍ ഖൈമയിലെ ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചത്. ഉം അല്‍ ഖുവൈന്‍ സമുദ്രമേഖലയില്‍ ടാങ്കറില്‍ നിന്ന് എണ്ണച്ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് വിവിധ എമിറേറ്റുകളിലെ ബീച്ചുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം ഈ മാസം ആദ്യം പൊതുബീച്ചുകളും റിസോര്‍ട്ട് ബീച്ചുകളും ഉള്‍പ്പെടെ ഏഴ് ബീച്ചുകള്‍ വീണ്ടും തുറന്നിരുന്നു. ഫ്‌ലമിംഗോ ബീച്ച്, ദഹാന്‍ ബീച്ച്, അല്‍ മൈരീദ് ബീച്ച്, അല്‍ റംസ് കോര്‍ണിഷ്, അനന്തര മിന അല്‍ അറബ് റിസോര്‍ട്ട് ബീച്ച്, ഇന്റര്‍കോണ്ടിനെന്റല്‍ മിന അല്‍ അറബ് റിസോര്‍ട്ട് ബീച്ച്, ദ കോവ് റൊട്ടാന റിസോര്‍ട്ട് ബീച്ച് എന്നിവയാണ് നേരത്തെ തുറന്നത്.

അതേസമയം ബീച്ചുകളിലെത്തുന്ന സന്ദര്‍ശകര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് പബ്ലിക് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് അഭ്യര്‍ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments