ദുബൈയില്‍ ട്രക്കുകള്‍ അടക്കമുള്ള ഭാരവാഹനങ്ങളുടെ നിരീക്ഷണത്തിന്
സംയുക്ത നീക്കവുമായി പൊലീസും ആര്‍ടിഎയും. സംയുക്ത പെട്രോള്‍ യൂണിറ്റിനാണ് രൂപം നല്‍കിയിരിക്കുന്നത്എമിറേറ്റിലെ ആറ് പ്രധാന റോഡുകളിലെ പരിശോധന ക്യാമ്പയിന്‍ ലക്ഷ്യമിട്ടാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയും പൊലീസും ചേര്‍ന്ന് സംയുക്ത പട്രോള്‍ യൂണിറ്റുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, അല്‍ഖൈല്‍ റോഡ്, റാസല്‍ഖോര്‍ റോഡ്, അല്‍മക്തും എയര്‍പോര്‍ട്ട് റോഡ്, അബുദബി അല്‍ഐന്‍ റോഡ് എന്നിവിടങ്ങളിലാണ് സംയുക്ത പരിശോധന. ഗതാഗത നിരീക്ഷണം, ഗതാഗതബോധവത്കരണം എന്നിവയും സംയുക്ത നീക്കത്തിന്റെ ഭാഗമായി നടക്കും. ഭാരവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും വേഗപരിധി ലംഘിക്കരുതെന്നും ആര്‍ടിഎയും പൊലീസും ആവശ്യപ്പെട്ടു. ദീര്‍ഘദൂര യാത്രകള്‍ക്കിടയില്‍ ആവശ്യമായ വിശ്രമം എടുക്കണം എന്നും വാഹനം കൃത്യമായ ഇടവേളകളില്‍ പരിശോധയ്ക്ക് വിധേയമാക്കണം എന്നും പൊലീസും ആര്‍ടിഎയും ആവശ്യപ്പെട്ടു.
73861 ഭാരവാഹനങ്ങള്‍ ആണ് ദുബൈ ആര്‍ടിഎയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.