ഷാര്‍ജയിലെ മെലീഹ ഡയറി ഫാമില്‍ നിന്നുമുള്ള പാല്‍ഉത്പന്നങ്ങള്‍ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. അല്‍ഐനിലെ വതാനിയ കമ്പനിയുമായി സഹകരിച്ചാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. 2025 ഓടെ ആയിരിക്കും മെലീഹ ഫാമില്‍ നിന്നുമുള്ള ഉത്പാദനം പൂര്‍ണതോതില്‍ ആരംഭിക്കുക.ഷാര്‍ജ ഭരണകൂടം മെലീഹയില്‍ ആരംഭിച്ച ഡയറി ഫാമില്‍ നിന്നും പാല്‍ഉത്പന്നങ്ങള്‍ വിപണിയിലേക്ക് എത്തുകയാണ്. ഈ മാസം അവസാമോ അടുത്ത മാസം ആദ്യമോ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് ഷാര്‍ജ അഗ്രികള്‍ച്ചറല്‍ ആന്റ് ലൈവ് സ്റ്റോക്ക് പ്രോഡക്ഷന്‍ അറിയിച്ചു. മെലീഹയിലെ ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതിനു മുമ്പായി അല്‍ഐനിലെ താനിയ കമ്പനിയുമായി സഹകരിച്ചാണ് ആദ്യ ഘട്ടത്തില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.
നിലവില്‍ 3.5 ടണ്‍ പാലാണ് ദിനംപ്രതി ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നിന്നും വിവിധതരം ഉത്പന്നങ്ങളാകും വിപണിയില്‍ എത്തുക. ഈ വര്‍ഷം അവസാനത്തോടെ പാല്‍ഉത്പാദനം പ്രതിദിനം 33 ടണ്ണായി വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി. ഇതിനായി ഒക്ടോബറില്‍ ഡെന്മാര്‍ക്കില്‍ നിന്നും ആയിരത്തിലധികം പശുക്കളെ എത്തിച്ച് മൊത്തം പശുക്കളുടെ എണ്ണം 2500 ആയി ഉയര്‍ത്തും. ഉയര്‍ന്ന ഗുണനിലവാരമുള്ള എ2 എ2 പ്രോട്ടീനുകളടങ്ങിയ പാല്‍ നല്‍കുന്ന പശുക്കളാണ് നിലവില്‍ ഫാമിലുള്ളത്.
2025 ഓടെ മെലീഹ ഫാമില്‍ നിന്നുമുള്ള ഉത്പാദനം ആരംഭിക്കുമെന്ന് എക്റ്റിഫ സിഇഒ ഡോ ഖലീഫ ബിന്‍ മുസാബിഹ് അള്‍ തുനൈജി അറിയിച്ചു. യുഎഇ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരം ഫാമിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. ഡെന്‍മര്‍ക്കില്‍ നിന്നും എത്തിച്ച 1,150 പശുക്കളാണ് നിലവില്‍ ഫാമിലുള്ളത്. ഒക്ടോബറോടെ പശുക്കളുടെ എണ്ണം 2500 ആയി വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി.