ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്ന സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി.കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും റിമാന്‍ഡില്‍ വിട്ടു.14 ദിവസത്തേക്കാണ് റിമാന്‍ഡ്. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പ കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി 14ന് കോടതി പരിഗണിക്കും. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പത്മകുമാര്‍ കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയ. സാഹചര്യത്തില്‍ ഇനി ജാമ്യം ആവശ്യപ്പെട്ട് പത്മകുമാര്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. കേസില്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നും മാസങ്ങളായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആളാണ് പത്മകുമാറെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും വിജിലന്‍സ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.



