വിമാനയാത്രയില്‍ പേജര്‍ വോക്കിടോക്കി എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.ഇത്തരം ഉപകരണങ്ങള്‍ ബാഗേജില്‍ ഉണ്ടെങ്കില്‍ പിടിച്ചെടുക്കും എന്നാണ് എമിറേറ്റ്‌സിന്റെ അറിയിപ്പ്.
ദുബൈയിലേക്കോ ദുബൈയില്‍ നിന്നോ ഉള്ള വിമാന യാത്രക്കാര്‍ പേജര്‍ വോക്കിടോക്കി എന്ന കൊണ്ടുവരാന്‍ പാടില്ലെന്നാണ് എമിറേറ്റ്‌സിന്റെ അറിയിപ്പ്. ചെക്ക്ഇന്‍ ബാഗേജിലോ ക്യാബിന്‍ ബാഗേജിലോ ഈ ഉപകരണങ്ങള്‍ പാടില്ല. ഇത്തരം ഉപകരണങ്ങള്‍ യാത്രക്കാരുടെ ബാഗുകളില്‍ കണ്ടെത്തിയാല്‍ ദുബൈ പൊലീസ് അത് കണ്ടുകെട്ടുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.ലബനനില്‍ പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് വിമാനയാത്രയില്‍ ഇവയ്ക്ക് എമിറേറ്റ്‌സ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് വിവരം.
ലബനനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിലവില്‍ എമിറേറ്റ്‌സ് റദ്ദാക്കിയിരിക്കുയാണ്. ഒക്ടോബര്‍ എട്ട് വരെയാണ് ബെയ്‌റൂത്തിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാഖ്,ഇറാന്‍,ജോര്‍ദ്ദാന്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളും എമിറേറ്റ്‌സ് റദ്ദാക്കിയിരുന്നു.