ലബനന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച അന്തിമഘട്ടത്തില്‍. അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് ആണ് നീക്കം.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ചേര്‍ന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആണ് ഫലപ്രാപ്തിയിലേക്ക് എത്തുന്നത്.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഹിസ്ബുള്ള അംഗീകരിച്ചുകഴിഞ്ഞു.ഇസ്രയേലും സമ്മതമറിയിച്ചതായാണ് റിപ്പോര്‍ട്ട്.
കരാര്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഇസ്രയേല്‍ സൈന്യം ലബനനില്‍ നിന്നും പിന്‍വാങ്ങും.ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നും ഹിസ്ബുള്ളയും മാറും.ഇസ്രയേല്‍-ലബനന്‍ അതിര്‍ത്തിയുടെ മുപ്പത് കിലോമീറ്റര്‍ പരിസരത്ത് ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകില്ല.പകരം ഇവിടെ ലബനന്‍ സൈന്യത്തെ വിന്യസിക്കും.വെടിനിര്‍ത്തല്‍ ധാരണലംഘിച്ച് ഹിസ്ബുള്ള ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണം നടത്തുന്നതിന് ഇസ്രയേലിന് അധികാരമുണ്ടാകും.വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തില്‍ അഞ്ച് രാജ്യങ്ങളുടെ ഒരുസമിതിക്കും രൂപം നല്‍കും.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ശേഷം ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ലബനനില്‍ നിന്നും ഇസ്രയേലിലേക്ക് ഹിസ്ബുള്ള ആക്രമണം നടത്തുന്നുണ്ട്.രണ്ട് മാസം മുന്‍പാണ് ലബനനില്‍ പ്രവേശിച്ച് ഹിസ്ബുള്ളയ്ക്ക് എതിരെ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചത്.