ലബനനില്‍ പുതിയ സൈനിക കമാന്‍ഡുമായി ഇസ്രയേലിന് എതിരെ ഹിബ്‌സുള്ള നീണ്ട യുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.വന്‍ ആയുധശേഖരം ഇപ്പോഴും ഹിസ്ബുള്ളയ്ക്ക് ഉണ്ട്. ഹസ്സന്‍ നസ്രല്ല അടക്കമുള്ള നേതാക്കളുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും രഹ്യസമായിട്ടായിരിക്കും പുതിയ കമാന്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ലബനനില്‍ ഇസ്രയേലിന് എതിരെ ശക്തവും ദീര്‍ഘവുമായ യുദ്ധത്തിന് ഹിസ്ബുള്ള തയ്യറെടുക്കുന്നതായി പേര് വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ളയുടെ ഈ തയ്യാറെടുപ്പുകളെക്കുറിച്ച് അറിയാവുന്ന സ്രോതസുകള്‍ എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ കമാന്‍ഡ് സെന്ററിന് കീഴില്‍ ആണ് ഹിസ്ബുള്ളയുടെ നീക്കങ്ങള്‍. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ശക്തവും കൃത്യതയുള്ളതുമായ റോക്കറ്റുകള്‍ അടക്കം ഹിസ്ബുള്ളയ്ക്ക് ഇപ്പോഴും വന്‍തോതില്‍ ആയുധ ശേഖരം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിസ്ബുള്ളയുടെ ആയുധശേഷിയില്‍ കുറവ് വരുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴാണ് മറിച്ചാണ് കാര്യങ്ങള്‍ എന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
ഹസ്സന്‍ നസ്രല്ല കൊല്ലപ്പെട്ട് മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുചിയ ഓപ്പറേഷന്‍ റും ഹിസ്ബുള്ള സ്ഥാപിച്ചു.നേരത്തെയുണ്ടായിരുന്ന നേതൃനിരയെ തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും ഹിസ്ബുള്ളയുടെ ആക്രമണ-ആയുധശേഷിയെ ശോഷിപ്പിക്കുന്നതിന് ഇസ്രയേലിന് കഴിഞ്ഞിട്ടില്ല.പുതിയ കമാന്‍ഡ് സെന്റര്‍ പൂര്‍ണ്ണമായും രഹസ്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കമാന്‍ഡ് സെന്ററിന്റെ ഘടനയെക്കറിച്ചോ ആശയവിനിമയത്തെ കുറിച്ചോ ഒന്നും പുറത്തുവിട്ടിട്ടില്ല.പേജര്‍ വോക്കിടോക്കി ആക്രമണങ്ങള്‍ക്ക് ശേഷം പുതിയ ആശയവിനിമയ സംവിധാനവും ഹിസ്ബുള്ള സജ്ജമാക്കിയിട്ടുണ്ട് എന്നും സ്രോതസുകളെ ഉദ്ധരിച്ച്