ലബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വോക്കിടോക്കി സ്‌ഫോടനങ്ങളും.വോക്കി ടോക്കി പൊട്ടിത്തെറിച്ച് ഇരുപത് പേരാണ് മരിച്ചത്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിസായ മൊസാദ് ആണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ആരോപണം.എന്നാല്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹിസ്ബുള്ളയുടെ ആശയവിനിമയം ഉപകരണങ്ങള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുകയാണ്. ആദ്യ ദിനം മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് മരണവും 2750 പേര്‍ക്ക് പരുക്കും സംഭവിച്ചു.രണ്ടാം ദിനം വോക്കിടോക്കികള്‍ ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിത്തെറിച്ചത്.
പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ ആണ് പലയിടത്തും വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്.ജപ്പാന്‍ നിര്‍മ്മിത ഐകോമിന്റെ ലേബല്‍ ഉള്ള വോക്കിടോക്കികള്‍ ആണ് പൊട്ടിത്തെറിച്ചത്.എന്നാല്‍ ഹിസ്ബുള്ളയുടെ കൈവശമുള്ള വോക്കിടോക്കികള്‍ തങ്ങള്‍ നിര്‍മ്മിച്ചതല്ലെന്നാണ് ഐകോം വിശദീകരിക്കുന്നത്.ഇത്തരം വോക്കിടോക്കികളുടെ നിര്‍മ്മാണം പത്ത് വര്‍ഷം മുന്‍പെ അവസാനിപ്പിച്ചതാണെന്നും ഐകോം അറിയിച്ചു.തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ പേജറുകളും വോക്കി ടോക്കികളും ഉപയോഗിക്കുന്നത് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്‌ഫോടനം ഭയന്ന് പലരും ആശയവിനിമയ ഉപകരണങ്ങള്‍ എറിഞ്ഞുകളഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇത് ഹിസ്ബുള്ള ആശയവിനിമയ സംവിധാനത്തെ ആകെ ബാധിച്ചിട്ടുണ്ട്.
ഹിസ്ബുള്ളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയ്യാട്ടാണ് ആശയവിനിമയ സംവിധാനങ്ങളുടെ പൊട്ടിത്തെറി വിലയിരുത്തുന്നത്.