കോഴിക്കോട് കായക്കൊടി സ്വദീഷിണി ആദിത്യയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് മുഹമ്മദ് അമൽ പോലീസ് കസ്റ്റഡിയിൽ. മെഡിക്കൽ കോളേജ് എസിപി കെ.സുദർശനനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ജൂലൈ 13-നാണ് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായ ആദിത്യ ചന്ദ്രനെ മേത്തോട്ട് വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ദുരൂഹ മരണത്തിൽ മുഹമ്മദ് അമലിനെ നേരത്തെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, എസ്.സി- എസ്.ടി വകുപ്പുകൾ എന്നിവ ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ പങ്ക് പോലീസ് പരിശോധിച്ച് വരികയാണ്.