യുദ്ധാനന്തര ഗാസയില്‍ സംയുക്തഭരണം ഏര്‍പ്പെടുത്തുന്നതിന് ഹമാസും പലസ്തീന്‍ അതോറിട്ടിയും തമ്മില്‍ ധാരണയിലെത്തി.ഇതിനായി ഒരു സംയുക്തസമിതിക്ക് രൂപം നല്‍കും.എന്നാല്‍ സംയുക്തസമിതിക്ക് ഇസ്രയേലിന്റെ അംഗീകാരം ലഭിക്കുമോ എന്ന് വ്യക്തമല്ല.അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചതിന് പിന്നാലെയാണ് യുദ്ധാനന്തര ഗാസയുടെ നിയന്ത്രണകാര്യത്തില്‍ ഹമാസും ഫതാ പാര്‍ട്ടിയും തമ്മില്‍ ധാരണയില്‍ എത്തിയത്.പത്ത് മുതല്‍ പതിനഞ്ച് വരെ അംഗങ്ങള്‍ വരുന്ന സംയുക്ത സമിതിക്ക് രൂപം നല്‍കാന്‍ ആണ് കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയിരിക്കുന്നത്.സമ്പദ്ഘടന,വിദ്യാഭ്യാസം,ആരോഗ്യം,പുനര്‍നിര്‍മ്മാണം,മാനുഷികസഹായം എന്നിവയുടെ ചമതല സംയുക്തസമിതിക്കായിരിക്കും.
ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ റഫാ ചെക്ക്‌പോയിന്റും സംയുക്തസമിതി നിയന്ത്രിക്കും.സംയുക്തസമിതിയുടെ രുപീകരണം പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്നതിനാണ് ചര്‍ച്ചകളില്‍ ധാരണയായിരിക്കുന്നത്.ഈജിപ്ത് ആണ് പലസ്തീന്‍ അതോറിട്ടിയേയും ഹമാസ് പ്രതിനിധികളേയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തിയത്.എന്നാല്‍ സംയുക്തസമിതി എന്ന തീരുമാനം ഇസ്രയേല്‍ അംഗീകരിക്കാനിടയില്ല.യുദ്ധത്തിന് ശേഷം ഗാസയുടെ ഭരണത്തില്‍ ഹമാസിന്റെ പങ്കാളിത്തം അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഗാസ അതിര്‍ത്തിയുടെ നിയന്ത്രണത്തിലും ഹമാസിനെ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇക്കാര്യത്തില്‍ അമേരിക്കയും നിലപാടും നിര്‍ണ്ണായകമാണ്.