യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന് തുടക്കമായി. ഇന്ന് മുതല്‍ മൂന്ന് ദിവസം ആണ് നാമനിര്‍ദ്ദേശപത്രി സമര്‍പ്പിക്കുന്നതിന് അവസരം. എഫ്എന്‍സി തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ദേശീയ തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു.
രാജ്യത്ത് വിവിധയിടങ്ങളിലായി തെരഞ്ഞെടുപ്പ് സമിതി തുറന്നിരിക്കുന്ന ഒന്‍പത് കേന്ദ്രങ്ങളിലും സമിതിയുടെ വെബ്‌സൈറ്റിലും സ്മാര്‍ട്ട് ആപ്ലിക്കേഷനിലും ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ കഴിയുക. ദുബൈയില്‍ വേള്‍ഡ് ട്രേഡ് സെന്ററിലെ ഹത്ത ഹാളിലാണ് രജിസ്‌ട്രേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രല്‍ കൊളോജില്‍ പേരുള്ളവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുക.ദുബൈയില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 73574-ആയി വര്‍ദ്ധിച്ചെന്ന് എമിറേറ്റിലെ തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു. ദുബൈയിലെ ആകെ വോട്ടര്‍മാരില്‍ 55 ശതമാനവും സ്ത്രീകളാണ്. ഓസ്റ്റ് ഇരുപത്തിയഞ്ചിന് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ രണ്ടിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒക്ടോബര്‍ ഏഴിന് തന്നെ ഫലപ്രഖ്യാപനവും നടക്കും. ഒക്ടോബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിന് അവസരം. ഒക്ടോബര്‍ പതിമൂന്നിന് വിജയികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും. വോട്ടവകാശം ഉള്ളവര്‍ക്ക് രാജ്യത്തിന് പുറത്തും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കും.ഒക്ടോബര്‍ ആറിന് റിമോട്ട് വോട്ടിംഗ് ആരംഭിക്കും.
യുഎഇ എഫ്എന്‍സി തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക ഇന്ന് മുതല്‍
RELATED ARTICLES