യുഎഇയുടെ രാജ്യാതിര്‍ത്തികള്‍ കാത്തുസംരക്ഷിക്കുന്നവര്‍ക്കൊപ്പം നോമ്പ് തുറന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ്ഹം ദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും.യുഎഇ ഒമാന്‍ അതിര്‍ത്തിയില്‍ ഹത്തയിലാണ് നാഷണല്‍ ഗാര്‍ഡിന് ഒപ്പം നോമ്പ് തുറക്കാന്‍ ദുബൈ കിരീടവകാശി എത്തിയത്.നിലത്ത് വിരിച്ച ഷീറ്റിലിരുന്ന് നോമ്പ് തുറന്ന് നിസ്‌കാരവും നടത്തിയതിന് ശേഷം ആണ് ഷെയ്ഖ് ഹംദാന്‍ മടങ്ങിയത്.
വിശുദ്ധമാസം കുടുംബങ്ങളില്‍ നിന്നും അകന്നു നിന്ന് രാജ്യത്തിനായി സേവനം നടത്തുന്ന നാഷണല്‍ഡ് ഗാര്‍ഡ് ഉദ്യോഗസ്ഥരെ ഷെയ്ഖ് ഹംദാന്‍ അഭിനന്ദിച്ചു. സൈനികരുടെ ത്യാഗത്തേയും കഠിനാധ്വാനത്തെയും രാജ്യം അങ്ങേയറ്റം വിലമതിക്കുന്നതായു
ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.