ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ചുകൊണ്ടാണ് യുഎഇ ട്രാഫിക് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. നിശ്ചയിക്കപ്പെട്ടിട്ടുളള സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് ഇനി തടവുശിക്ഷ വരെ ലഭിക്കും. മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കും കനത്ത പിഴയും തടവുശിക്ഷ ലഭിക്കും.
കനത്ത പിഴയാണ് വിവിധ ഗതാഗതനിയമലംഘനങ്ങള്‍ക്ക് പരിഷ്‌കരിച്ച ട്രാഫിക് നിയമപ്രകാരം ലഭിക്കുക.നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് നിലവില്‍ നാനൂറ് ദിര്‍ഹം ആണ് പിഴശിക്ഷ.പുതിയ ഗതാഗതനിയമപ്രകാരം റോഡ്മുറിച്ച് കടക്കുന്നവര്‍ക്ക് അയ്യായിരം ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹം വരെയായിരിക്കും പിഴശിക്ഷ.നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് തടവുശിക്ഷയും ലഭിക്കും.റോഡ്മുറിച്ച് കടക്കുന്നത് മൂലം അപകടങ്ങളുണ്ടായാല്‍ ആണ് ഈ ശിക്ഷ.മണിക്കൂറില്‍ എണ്‍പത് കിലോമീറ്ററില്‍ അധികം വേഗതയുള്ള റോഡുകള്‍ മുറിച്ച് കടക്കുന്നവര്‍ക്കാണ് പതിനായിരം ദിര്‍ഹം പിഴയോ മൂന്ന് മാസത്തില്‍ കുറയാത്ത തടവുശിക്ഷയോ ലഭിക്കുക. ചിലപ്പോള്‍ പിഴയും തടവും ഒന്നും ലഭിച്ചേക്കും.
മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ വാഹനം ഓടിച്ചാല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴശിക്ഷ.ഒപ്പം തടവുശിക്ഷയും ലഭിച്ചേക്കാം.മൂന്ന് മുതല്‍ ആറ് മാസം വരെ ലൈസന്‍സ് റിദ്ദാക്കുകയും ചെയ്യും.വാഹനാപകടത്തിന് ശേഷം കടന്നുകളഞ്ഞാല്‍ രണ്ട് വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹം വരെ പിഴയും ആണ് ശിക്ഷ. അപകടമുണ്ടാക്കിയ ശേഷം അത് അധികൃതരെ അറിയിക്കാതിരുന്നാലും ഇതെ ശിക്ഷ തന്നെ ലഭിക്കും.റെഡ്‌സിഗ്നല്‍ മറികടന്നതിനെ തുടര്‍ന്ന് അപകടമുണ്ടായി മരണം സംഭവിച്ചാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും ഒരു ല്ക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ആണ് ശിക്ഷ.