യുഎഇയില്‍ അനുഭവപ്പെട്ട കനത്ത മഴയ്ക്കും അസ്ഥിരകാലാവസ്ഥയ്ക്കും ശമനം. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ദുബൈയില്‍ ഇന്നും നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ദുബൈയിലും ഷാര്‍ജയിലും സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ ഇന്നും വിദുരപഠനം ഏര്‍പ്പെടുത്തി.
ശനിയാഴ്ച രാത്രി മുതല്‍ യുഎഇയില്‍ അനുഭവപ്പെട്ട അസ്ഥിര കാലാവസ്ഥയ്ക്കാണ് ശമനമായിരിക്കുന്നത്.
ഷാര്‍ജ, ഫുജൈറ,അബുദബി എമിറേറ്റുകളുടെ ചില പ്രദേശങ്ങളില്‍ ഇന്ന് രാവിലെയും നേരിയ മഴ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ നിറഞ്ഞ വെള്ളം മുന്‍സിപ്പാലിറ്റികളും സിവില്‍ഡിഫന്‍സും എല്ലാം ചേര്‍ന്ന് നീക്കം ചെയ്യുകയാണ്. രാജ്യാവ്യാപകമായി ഏര്‍പ്പെടുത്തിയിരുന്ന യെല്ലോ അലര്‍ട്ട് ദേശീയകാലവസ്ഥാ കേന്ദ്രം പിന്‍വലിച്ചു.രാജ്യത്തിന്റെ വടക്കന്‍ എമിറേററുകളിലും കിഴക്കന്‍ പ്രദേശങ്ങളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു.രാജ്യത്ത് ഇന്നും നിരവധി സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് ഇന്നും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.
അസ്ഥിരകാലാവസ്ഥ തുടരുന്നതിനാല്‍ ആവശ്യമെങ്കില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം എന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. ദുബൈ,ഷാര്‍ജ, ഫുജൈറ, എമിറേറ്റുകളില്‍ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ ഇന്നും വിദൂരപഠനം ആണ് അനുവദിച്ചിരിക്കുന്നത്.ശക്തമായ മഴയെ തുടര്‍ന്ന് യുഎഇയില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച മുതല്‍ വീണ്ടും താപനില വര്‍ദ്ധിച്ച് തുടങ്ങും എന്നാണ് കാലാവസ്ഥാ പ്രവചനം.