Wednesday, April 23, 2025
HomeNewsGulfയുഎഇയിലും വിപുലമായ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍

യുഎഇയിലും വിപുലമായ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍

ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രവാസ ലോകവും. അബുദബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ദേശീയ പതാക ഉയര്‍ത്തി.വിവിധ ഇന്ത്യന്‍ അസോസിയേഷനുകളിലും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടന്നു.രാവിലെ ഏഴരയോട് കൂടിയായിരുന്നു അബുദബി ഇന്ത്യന്‍ എംബസിയില്‍ ദേശീയദിനാഘോഷ പരിപാടികള്‍.

നിരവധി പേരെ സാക്ഷിയാക്കിയാണ് അംബാസഡര്‍ സഞ്ജയ് സുധീര്‍ ദേശീയപതാക ഉയര്‍ത്തിയത്. തുടര്‍ന്ന് നടന്ന പരിപാടിയില്‍ സാമൂഹ്യസേവനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ദേശീയ പതാക ഉയര്‍ത്തി മുഴുവന്‍ ഭാരതീയര്‍ക്കും കോണ്‍സുല്‍ ജനറല്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

യുഎഇയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളിലും സംഘടനകളുടെ നേതൃത്വത്തിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments