ഇറാന്‍ തൊടുത്ത ഭൂരിഭാഗം മിസൈലുകളും പ്രതിരോധ സംവിധാനം തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം.ഒരു മണിക്കൂറോളം സമയം ആക്രമണം നീണ്ടുനിന്നു എന്നാണ് വിവരം.ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാന മന്ദിരത്തിന് സമീപത്തും ഇറാന്‍ മിസൈലുകള്‍ പതിച്ചു.
ആകാശത്ത് നിന്നും തീമഴ പെയുന്നതിന് സമാനമായിട്ടാണ് ഇറാനില്‍ നിന്നുള്ള മിസൈലുകള്‍ ഇസ്രയേലിലേക്ക് എത്തിയത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ഡോം ഭൂരിഭാഗം മിസൈലുകളും തകര്‍ത്തു.ഇറാന്‍ തൊടുത്ത നിരവധി മിസൈലുകള്‍ അമേരിക്കന്‍ സൈന്യവും തകര്‍ത്തതായി പെന്റഗണും അറിയിച്ചു. എന്നാല്‍ നിരവധി മിസൈലുകള്‍ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിലായി പതിച്ചു. മിസൈല്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീനി കൊല്ലപ്പെട്ടു.മധ്യ ഇസ്രയേലില്‍ ഒരു സ്‌കൂളും ടെല്‍അവീവില്‍ ഒരു റെസ്റ്ററന്റും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ടെല്‍അവീവിലെ ആസ്ഥാനത്തിന് തൊട്ടുസമീപത്താണ് പതിച്ചത്.
മിസൈല്‍ പതിച്ച് മൊസാദ് ആസ്ഥാനത്ത് വലിയ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ഇസ്രയേലില്‍ ഇറാന്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നുവെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ലക്ഷക്കണക്കിന് പേരാണ് ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറിയത്.
.