Tuesday, May 26, 2026
HomeNewsInternationalബീഗം ഖാലിദ സിയ അന്തരിച്ചു

ബീഗം ഖാലിദ സിയ അന്തരിച്ചു


ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് നവംബര്‍ 23-നാണ് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്..

ബംഗ്ലാദേശില ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യനില വഷളായതോടെ ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. ഡിസംബര്‍ ആദ്യം ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ധാക്കയിലെ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. 1991-ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ആദ്യമായി പ്രധാനമന്ത്രിയായ ഖാലിദ സിയ മൂന്നുവട്ടമാണ് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായത്. വ്യാപാരിയായ ഇസ്‌കന്ദര്‍ മസൂംദറിന്റെയും തയേബ മസൂംദറിന്റെയും മകളായി 1945-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ജല്‍പായ്ഗുരിയിലാണ് ഖാലിദ സിയയുടെ ജനനം. 1947-ലെ വിഭജനത്തിനുശേഷം ഖാലിദ സിയയുടെ കുടുംബം കിഴക്കന്‍ പാകിസ്താനിലേക്ക് മാറി. ബംഗ്ലാദേശിലെ ദിനാജ്പുര്‍ മിഷിണറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദിനാജ്പുര്‍ ഗേള്‍സ് സ്‌കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി. 1960ലാണ് ഖാലിദ സിയ പാകിസ്താന്‍ സൈന്യത്തില്‍ ക്യാപ്റ്റനായിരുന്ന സിയാവുര്‍ റഹ്‌മാനെ വിവാഹം കഴിച്ചത്. ഇതിനുശേഷം 1965-ല്‍ ദിനാജ്പുരിലെ സുരേന്ദ്രനാഥ് കോളേജില്‍ ചേര്‍ന്ന് ഖാലിദ സിയ വിദ്യാഭ്യാസം തുടര്‍ന്നു. 1971-ല്‍ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പ്രധാനിയായിരുന്നു സിയാവുര്‍ റഹ്‌മാന്‍. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ അധ്യക്ഷനായ അദ്ദേഹം, പിന്നീട് ബംഗ്ലാദേശിന്റെ പ്രസിഡന്റുമായി.1980 മേയ് 30-നാണ് സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത്. സിയാവുര്‍ റഹ്‌മാന്റെ മരണത്തിന് പിന്നാലെ പ്രതിസന്ധിയിലായ ബിഎന്‍പിയെ പിന്നീട് ഖാലിദ സിയയാണ് നയിച്ചത്. അന്നേവരെ രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്ന ഖാലിദ സിയ, ബിഎന്‍പിയില്‍ സജീവമാകുകയും പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാവുകയുംചെയ്തു. 1984-ല്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലെത്തി.ഖാലിദ സിയയുടെ നേതൃത്വത്തിലാണ് ബിഎന്‍പി 1983-ല്‍ ഏഴ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഇര്‍ഷാദ് ഭരണകൂടത്തിനെതിരേ പോരാട്ടം നയിച്ചത്. 1991 മാര്‍ച്ച് 20-ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സിയ അധികാരമേറ്റു. പിന്നീട് 1996ലും 1999ലും ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ജയിലിലടക്കപ്പെട്ട ഖാലിദ സിയയെ ഷെയ്ഖ് ഹസീനയെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ല്‍ രാജ്യത്ത് നിന്ന് സ്ഥാനഭ്രഷ്ടയായി പലായനം ചെയ്തതോടെയാണ് മോചിപ്പിച്ചത്. ജയില്‍ വാസത്തിനിടെ അസുഖബാധിതയായ ഖാലിദ സിയയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ പോലും ഹസീന ഭരണകൂടം അനുവദിച്ചിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments