ദുബൈ രാജ്യാന്തരവിമാനത്താവളത്തി സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന.ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 68.6 ദശലക്ഷം യാത്രക്കാരാണ് ദുബൈ വഴി സഞ്ചരിച്ചത്.ഇന്ത്യയില്‍ നിന്നാണ് ദുബൈയിലേക്ക് ഏറ്റവും അധികം യാത്രക്കാര്‍.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ 23.7 ദശലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി സഞ്ചരിച്ചത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.3 ശതമാനം ആണ് വളര്‍ച്ച.
മൂന്നാംപാദത്തില്‍ 1,11300 വിമാനങ്ങളാണ് വിമാനത്താവളം കൈകാര്യം ചെയ്തത്.അവസാന പാദത്തില്‍ 23 ദശലക്ഷം യാത്രക്കാര്‍ കൂടി ദുബൈ വഴി സഞ്ചരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ട്രാന്‍സിറ്റ് യാത്രികരെക്കാര്‍ നേരിട്ടുള്ള യാത്രക്കാരാണ് ഇപ്പോള്‍ ദുബൈയിലേക്ക് കൂടുതലായി എത്തുന്നതെന്ന് എയര്‍പോര്‍ട്‌സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് അറിയിച്ചു.വിനോദസഞ്ചാര രംഗത്ത് ദുബൈയുടെ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നതാണ് നേരിട്ടുള്ള യാത്രക്കാരുടെ വര്‍ദ്ധന.
ഇന്ത്യയില്‍89 ലക്ഷം യാത്രക്കാരാണ് ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ ദുബൈ വഴി സഞ്ചരിച്ചത്.യാത്രക്കാരുടെ എണ്ണത്തില്‍ അന്‍പത്തിയാറ് ലക്ഷവുമായി സൗദി അറേബ്യ ആണ് രണ്ടാം സ്ഥാനത്ത്.നഗരങ്ങളുടെ പട്ടികയില്‍ 29 ലക്ഷം യാത്രക്കാരുമായി ലണ്ടന്‍ ആണ് ഒന്നാം സ്ഥാനത്ത്.സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും 23 ലക്ഷം യാത്രക്കാരും ദുബൈയില്‍ എത്തി.ദുബൈയിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന നഗരങ്ങളുടെ പട്ടികയില്‍ ദില്ലിയും മുംബൈയില്‍ മുന്‍നിരയില്‍ ഉണ്ട്.