യുഎഇ പൊതുമാപ്പ് തേടി നാലായിരത്തോളം ഇന്ത്യക്കാര്‍ സമീപിച്ചെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇതുവരെ 550 പേര്‍ ആണ് രാജ്യത്ത് നിന്നും നിന്നും പുറത്ത് പോകുന്നതിനുള്ള എക്‌സിറ്റി പെര്‍മിറ്റ് നേടിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതില്‍ അര്‍ഹരായവര്‍ക്ക് നാട്ടിലേക്ക് ഉള്ള വിമാനടിക്കറ്റ് ലഭ്യമാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചു.
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങള്‍ ആണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട 900 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന് സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചു.യുഎഇയില്‍ പുതിയ ജോലി ലഭിച്ച അറുനൂറ് ഇന്ത്യക്കാര്‍ക്ക് താത്കാലിക പാസ്‌പോര്‍ട്ടും അനുവദിച്ചു.പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശിത്ത് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിര്‍ദ്ധനരായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വിമാനടിക്കറ്റ് നല്‍കും.കമ്മ്യൂണിറ്റിവെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ അസോസിയേഷനുകള്‍ വഴിയാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുക.
ഇന്ത്യന്‍ എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഇന്‍ഡിഗോ എന്നിവ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് ശതമാനം വരെ നിരക്കിളവ് എയര്‍ലൈനുകള്‍ നല്‍കുന്നത്.പൊതുമാപ്പുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങള്‍ക്കും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കോണ്‍സുലേറ്റില്‍ നേരിട്ട് എത്താം. പൊതുമാപ്പിനായി അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നത് അടക്കമുള്ള സേവനങ്ങള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സൗജന്യമായി ലഭിക്കും. പൊതുമാപ്പ് സംബന്ധമായ സംശയങ്ങള്‍ക്ക് 0509433111 എന്ന നമ്പറില്‍ ബന്ധപ്പെടാം എന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.