ജിദ്ദ: പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സിസ്റ്റവുമായി സൗദി മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ രേഖകള്‍ വിശമായി പരിശോധിക്കും. ജോലിക്കനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയും പരിചയവും ഉള്ളവരെ മാത്രം തൊഴില്‍ മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കുവെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം മാനവവിഭവശേഷി മന്ത്രാലയം ഏര്‍പ്പെടുത്തിയത്. പ്രൊഫഷണല്‍ വേരിഫിക്കേഷന്‍ സിസ്റ്റത്തിലൂടെ രാജ്യത്ത് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ രേഖകള്‍ വിശദമായി പരിശോധിക്കും. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം ഇത് നടപ്പാക്കുന്നത്. തുടക്കത്തില്‍ 62 രാജ്യങ്ങളില്‍ ഘട്ടംഘട്ടമായി ആരംഭിക്കും. എന്നാല്‍ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സൗദിയിലേയ്ക്ക് 71 ഇനം വിസ ലഭിക്കാന്‍ ഇന്ത്യയില്‍ എസ് വിപി പരീക്ഷ പാസാകണമെന്ന സംവിധാനത്തിന് പുറമേയാണ് ഇത് നടപ്പിലാക്കുന്നത്. ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം പുതിയ സേവനത്തിലൂടെ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ