അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഭീമമായ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.നികുതി കുറയ്ക്കുന്നതിന് ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. ഇത് മൂലം ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല.നികുതി നിരക്കിലെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ വന്നതോടെ നിരക്കുകള്‍ കുറയ്ക്കാന്‍ ഇന്ത്യ തയ്യാറായിട്ടുണ്ടെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നിന്നും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡൊണള്‍ഡ് ട്രംപ്.അതെസമയം അമേരിക്കയുടെ താരിഫ് യുദ്ധത്തെ മറികടക്കാന്‍ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആവശ്യപ്പെട്ടു.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ ഒന്നിച്ചാല്‍ ഗ്ലോബല്‍ സൗത്തിന്റെ വികസനത്തിനും ശക്തിപ്പെടുത്തലിനും കാരണമാകും എന്നും വാങ് യി പറഞ്ഞു.പരസ്പരം തളര്‍ത്തുന്നതിന് പകരം പിന്തുണയ്ക്കുകയും സഹകരണം ശക്തിപ്പെടുത്തുകയും ആണ് വേണ്ടതെന്നും ചൈന വ്യക്തമാക്കി.