Saturday, July 27, 2024
HomeTechnologyട്വിറ്റര്‍ ലോഗോ മാറി, കിളിക്ക് പകരം ഇനി X ; മാറ്റങ്ങൾ അവതരിപ്പിച്ച് ഇലോണ്‍ മസ്ക്

ട്വിറ്റര്‍ ലോഗോ മാറി, കിളിക്ക് പകരം ഇനി X ; മാറ്റങ്ങൾ അവതരിപ്പിച്ച് ഇലോണ്‍ മസ്ക്

ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്തു. ട്വിറ്റര്‍ വെബ്‌സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി X എന്ന പുതിയ ലോഗോ ആണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി X എന്നാക്കി. വെബ്സൈറ്റ് തുറക്കുമ്പോഴും X എന്ന ലോഗോ കാണാം. കറുപ്പ് നിറത്തിലാണ് ലോഗോ. ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter പേര് മാറ്റി X എന്നാക്കി. പ്രൊഫൈൽ ചിത്രവും പുതിയ ലോഗോ ആണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments